വൈ ഫൈയുടെ സ്പീഡ് എങ്ങനെ കൂട്ടാം?

Posted By:

ഇന്ന് ലോകത്തെ പരസ്പരം ബന്ധിക്കുന്ന ഒരു പ്രധാന കണ്ണിയായി മാറിയിരിക്കുകയാണ് വൈ ഫൈ. എവിടെയിരുന്നു വേണമെങ്കിലും നെറ്റ് ആക്‌സസ് ചെയ്യാന്‍ ഇത് സഹായിക്കുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും വൈ ഫൈ സ്ലോ ആകാറുണ്ട്.

നിങ്ങള്‍ക്ക് അനുയോജ്യമായ റൂട്ടര്‍ വാങ്ങുമ്പോള്‍ ഇവ ശ്രദ്ധിക്കുക

എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് വൈ ഫൈ സ്പീഡ് കുറയുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ?

ഏതൊക്കെ കാരണങ്ങള്‍ കൊണ്ടാണ് വൈ ഫൈ സ്പീഡ് കുറയുന്നതെന്ന് നമുക്ക് നോക്കാം.

ഒരു മൗസ് വാങ്ങുമ്പോള്‍ ഇത് നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

റൂട്ടറിന്റെ പൊസിഷന്‍ വൈ ഫൈ സ്പീഡിന്റെ ഒരു പ്രധാന കാരണമാണ്. പൊസിഷനില്‍ ഒരു ചെറിയ മാറ്റം വന്നാല്‍ കൂടിയും ഇതില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. താഴ്ന്ന സ്ഥലത്ത് റൂട്ടര്‍ വയ്ക്കരുത്, കഴിയുന്നതും ഉയര്‍ന്ന സ്ഥലങ്ങളില്‍ റൂട്ടര്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക, എന്നാല്‍ നല്ല സ്പീഡ് കിട്ടുന്നതായിരിക്കും.

2

റൂട്ടറും സിസ്റ്റവും തമ്മില്‍ ദൂരം കൂടിയാല്‍ സിഗ്നല്‍ വളരെ മോശമായിരിക്കും. അതു കൊണ്ട് സിസ്റ്റവും മൊബൈലും തമ്മില്‍ പരമാവധി അടുത്ത് വയ്ക്കാന്‍ ശ്രദ്ധിക്കുക.
റൂട്ടര്‍ വീട്ടിന്റെ മദ്ധത്തായി വയ്ക്കുന്നതും നല്ലതാണ്. 360 ഡിഗ്രിയിലാണ് വൈ ഫൈയുടെ സഞ്ചാരം, അതിനാല്‍ ഏതെങ്കിലും ഒരു വശത്തേക്കാകും എന്ന പേടി വേണ്ട.
ഇടയ്ക്ക് സ്പീഡ് കുറയുകയാണെങ്കില്‍ വൈ ഫൈ എക്സ്റ്റന്‍ഡര്‍ അല്ലെങ്കില്‍ റിപ്പീറ്റര്‍ ഉപയോഗിച്ച് സ്പീഡ് കൂട്ടാവുന്നതാണ്.

3

മെറ്റല്‍, കോണ്‍ക്രീറ്റ് എന്നിവയുടെ പുറത്ത് റൂട്ടര്‍ വച്ചാല്‍ വൈ ഫൈ തരംഗങ്ങള്‍ ബ്ലോക്ക് ആകുന്നതിനു കാരണമാകും. എന്നാല്‍ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ സിഗ്നല്‍ ബ്ലോക്ക് ആക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക.

4

മൈക്രോവേവ് ഓവനുകള്‍ വൈ ഫൈ സിഗ്നലുനു തടസ്സമാകും. 2.45GHz ഫ്രീക്വന്‍സിയിലാണ് ഓവനുകള്‍ പ്രവര്‍ത്തിക്കുന്നത്. 2.4GHZ , 2.412 GHz, 2.474GHz എന്നീ ഫ്രീക്വന്‍സിയിലാണ് വൈ ഫൈ റൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. അതു കൊണ്ട് ഇതേ ഫ്രീക്വന്‍സിയില്‍ മൈക്രോവേവുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ സിഗ്നല്‍ തടസ്സപ്പെടും.

5

ഇലക്ട്രോണിക് ഡിവൈസുകള്‍, വൈ ഫൈ റൂട്ടറുകള്‍, സാറ്റ്‌ലൈറ്റുകള്‍ , ടവറുകള്‍ എന്നിവയില്‍ നിന്നും എപ്പോഴും നിങ്ങളെ ചുറ്റി വയര്‍ലെസ് ഇന്റര്‍ഫയറന്‍സുകള്‍ ഉണ്ടാകുന്നുണ്ട്. റേഡിയോ ആക്ടീവ് തരംഗങ്ങള്‍ വൈ ഫൈ സിഗ്നലിനു തടസ്സം സൃഷ്ടിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:മൈക്രോ എസ്ഡി കാര്‍ഡ് വാങ്ങുമ്പോള്‍ ഈ തെറ്റുകള്‍ ചെയ്യരുത്

English summary
Wireless (wi-fi) problems can be caused by a wide range of factors.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot