നിങ്ങളുടെ ഫോണിലേക്ക് അപകട സാധ്യതകള്‍

Written By:

ഈ ദിവസങ്ങളില്‍ ഫോണ്‍ നിങ്ങള്‍ക്ക് വളരെ വിലപ്പെട്ട ഒരു സ്വത്താണ്. ബജറ്റ് ശ്രേണിയിലെ സ്മാര്‍ട്ട്‌ഫോണുകളും ഇറങ്ങിയിരിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെടുകയോ കേടാകുകയോ ചെയ്താല്‍ അത് നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കും.

ഇവിടെ നിങ്ങളുടെ ഫോണിലേക്ക് വരന്ന അപകട സാധ്യതകള്‍ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സൂര്യപ്രകാശം

നിരവധി ആളുകള്‍ അവരുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ശ്രദ്ധിക്കാതെ സൂര്യപ്രകാശത്ത് വയ്ക്കാറുണ്ട്. ഇത് ചൂടാകുന്നതും കേടാകാന്‍ കാരണമാകുന്നതുമാണ്.

ഫിസിക്കല്‍ ഡാമേജ്

പലരും ഫോണ്‍ പിന്‍വശത്തെ പോക്കറ്റില്‍ വയ്ക്കാറുണ്ട്. ഇങ്ങനെ വയ്ക്കുന്നത് ഫോണിന് ഫിസിക്കല്‍ ഡാമേജ് ഉണ്ടാകാന്‍ കാണമാകുന്നു.

വര്‍ദ്ധിച്ച സമ്മര്‍ദ്ദം

സാധാരണ യാത്ര ചെയ്യുമ്പോള്‍ ഫോണ്‍ ബാഗില്‍ വയ്ക്കുന്ന ശീലമാണ് സ്ത്രീകള്‍ക്ക് ഉളളത്. ഇത് നല്ലതാണ് എന്നിരുന്നാലും ബാഗിലെ സമ്മര്‍ദ്ദമൂലം ഫോണ്‍ ചൂടാകാന്‍ സാധ്യത ഏറെയാണ്.

അടുക്കളയില്‍ ഫോണ്‍ വയ്ക്കരുത്

പാചകം ചെയ്യുന്നിടത്ത് ഫോണ്‍ വയ്ക്കുന്നത് നല്ലതല്ല. ഉയര്‍ന്ന ചൂട് ഫോണ്‍ സ്‌ഫോടനത്തിന് കാരണമാകും.

ബാത്ത്‌റൂമില്‍ ഫോണ്‍ ഉപയോഗിക്കരുത്

ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് തമാശയായി തോന്നുന്നുണ്ടാകാം. നിങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഫോണ്‍ വെളളത്തില്‍ വീഴുകയോ അല്ലെങ്കില്‍ ഷവറില്‍ നിന്നു വരുന്ന സ്റ്റീം നിങ്ങളുടെ ഫോണ്‍ കേടാകുന്നതിനു കാരണം ആകുന്നു.

ഡ്രൈവ് ചെയ്യുമ്പോള്‍

നിങ്ങള്‍ ഡ്രൈവ് ചെയ്യുന്ന സമയത്ത് ഫോണില്‍ സംസാരിക്കുന്നത് വളരെ അപകടം സൃഷ്ടിക്കുന്നു. അത് ഓഴിവാക്കുന്നത് നല്ലതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ബാറ്ററി ശ്രദ്ധിക്കാന്‍ ഏഴു വഴികള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot