ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ബാറ്ററി ശ്രദ്ധിക്കാന്‍ ഏഴു വഴികള്‍

Written By:

നമുക്ക് സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് ധാരാളം അറിയാം. എന്നാല്‍ അറിയാതെ പോകുന്നത് ഫോണിന്റെ ബാറ്ററിയെ കുറിച്ചാണ്. എന്തു കൊണ്ടാണ് ബാറ്ററിയില്‍ ചാര്‍ജ്ജ് നില്‍ക്കാത്തത്? ചാര്‍ജ്ജ് ചെയ്യുമ്പോള്‍ എന്തു കൊണ്ട് ഫോണ്‍ ചൂടാകുന്നു? ഇതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

ഫോണ്‍ബാറ്ററി ചാര്‍ജ്ജ് നില്‍ക്കുന്നത് ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചിരിക്കും. അത് ഏതൊക്കെ എന്ന് പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

നിങ്ങളുടെ ഫോണിന്റെ ചാര്‍ജ്ജര്‍ തന്നെ ഉപയോഗിക്കുക. ഇല്ലെങ്കില്‍ ഫോണ്‍ പതുക്കെ ചാര്‍ജ്ജ് ആകുകയും അല്ലെങ്കില്‍ ഫോണിനോ ബാറ്ററിക്കോ കേടുപാടുകള്‍ ഉണ്ടാകുകയും ചെയ്യാം.

2

ഒരു ഫോണ്‍ വാങ്ങുമ്പോള്‍ ബാറ്ററി കാലിബ്രേറ്റ് നോക്കണം.

3

കഴിയുന്നതും ഫോണ്‍ കൂള്‍ ആക്കി വയ്ക്കുക. അധികം ഫോണ്‍ ചാര്‍ജ്ജ് ചെയ്താല്‍ ബാറ്ററി ചൂടാകും എന്നാല്‍ ചാര്‍ജ്ജ് ചെയ്തില്ലെങ്കിലോ ബാറ്ററി കേടാകുകയും ചെയ്യും. അതിനാല്‍ നിങ്ങള്‍ തുടര്‍ച്ചയായി ചാര്‍ജ്ജ് ചെയ്യാതെ ഇടവേളകളില്‍ ചാര്‍ജ്ജ് ചെയ്യുക.

4

ബാറ്ററിയുടെ ലൈഫ് നിലനിര്‍ത്താന്‍ 50% ത്തിനു മുകളില്‍ എപ്പോഴും ചാര്‍ജ്ജ് ഉണ്ടായിരിക്കണം.

5

ദിവസം മുഴുവന്‍ കുറച്ച് കുറച്ച് ചാര്‍ജ്ജ് ചെയ്യുന്നതാണ് ബാറ്ററിയുടെ ലൈഫ് സ്പാനു നല്ലത്. അല്ലാതെ ചാര്‍ജ്ജ് മുഴുവന്‍ കഴിയുമ്പോള്‍ ഫുള്‍ ചാര്‍ജ്ജ് ചെയ്യുന്നത് നല്ലതല്ല.

6

ഗൂഗിള്‍ പറയുന്നത് ബാറ്ററി എപ്പോഴും പകുതി ചാര്‍ജ്ജ് ആയിരിക്കുന്നതാണ് ഏറ്റവും നല്ലതെന്നാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:8,999രൂപയ്ക്ക് കൂള്‍പാഡ് നോട്ട് 3 പ്ലസ് വിപണിയില്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot