റിലയന്‍സ് ജിയോ 4ജി സ്പീഡ് പ്രശ്‌നം പരിഹരിക്കാന്‍ 7 വഴികള്‍!

Written By:

റിലയന്‍സ് ജിയോയുടെ പ്രിവ്യൂ ഓഫര്‍ വിപണിയില്‍ ഇറങ്ങിയപ്പോള്‍ തന്നെ അതിന്റെ സിഗ്നല്‍ പ്രശ്‌നത്തെക്കുറിച്ചും കമ്പനി പറഞ്ഞിരുന്നു, കൂടാതെ അതിനു പരിഹാരവും.

ആന്‍ഡ്രോയിഡ് ഫോണില്‍ എങ്ങനെ ജിയോ 4ജി ഉപയോഗിക്കാം?

റിലയന്‍സ് ജിയോ 4ജി സ്പീഡ് പ്രശ്‌നം പരിഹരിക്കാന്‍ 7 വഴികള്‍!

അനേകം ഡൗണ്‍ലോഡുകള്‍ ചെയ്യുമ്പോള്‍ സ്വാഭാവികമായും മൊബൈല്‍ ഡാറ്റ സ്പീഡ് കുറയുന്നതാണ്. എന്നാല്‍ അത് അത്ര വലിയ പ്രശ്‌നവുമല്ല എന്നും കമ്പനി പറയുന്നു.

ഇവിടെ ജിയോ സിം നെറ്റ്‌വര്‍ക്കിന്റെ പ്രശ്‌നങ്ങളും പരിഹാരങ്ങളും പറയാം.

ജിയോ ഫ്രീ വോയിസ് കോള്‍, റോമിങ്ങ് ആസ്വദിക്കാം ഈ മാര്‍ഗ്ഗത്തിലൂടെ....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്പീഡ് കുറയാനുളള സാധാരണ കാരണങ്ങള്‍

. ഗൂഗിള്‍ പ്ലേസ്‌റ്റോറും യൂട്യൂബും ഒഴികെയുളള വെബ്‌സൈറ്റുകക്ക് സ്പീഡ് കുറവാണ്.

. യൂട്യൂബ് നല്ലതാണ് എന്നാല്‍ പ്ലേസ്‌സ്‌റ്റോറില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സമയമെടുക്കുന്നു.

. ടോറന്റ് നല്ലതാണ്, എന്നാല്‍ നേരിട്ട് ഡൗണ്‍ലോഡിങ്ങിന് അനുവദിക്കുന്ന വെബ്‌സൈറ്റുകള്‍ക്ക് സ്പീഡ് കുറവാണ്.

. ബ്രൗസിങ്ങ് സ്പീഡ് നല്ലതാണ്, എന്നാല്‍ ഡൗണ്‍ലോഡിങ്ങിന് സ്പീഡ് കുറവാണ്.

. സ്മാര്‍ട്ട്‌ഫോണിലെ ഹോട്ട്‌സ്‌പോട്ട് സ്പീഡ് നല്ലതാണ്, എന്നാല്‍ പിസിയിലേയും മാക്കിലേയും ഡൗണ്‍ലോഡിങ്ങിന്റെ സമയത്തുളള ഇന്റര്‍നെറ്റ് സ്പീഡ് കുറവാണ്.

 

സ്പീഡ് പ്രശനം പരിഹരിക്കാന്‍ സാധിക്കുമോ?

ഈ മേല്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ജിയോ ഉപഭോക്താക്കള്‍ നേരിടുന്നതാണ്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സാധിക്കുന്നു.

ബാന്‍ഡ് 40 യിലേയ്ക്ക് LTE നെറ്റ്‌വര്‍ക്ക് ലോക്ക് ചെയ്യുക

ആദ്യം നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് മികച്ച സ്പീഡ് കിട്ടാനായി ബാന്‍ഡ് 40 യിലേയ്ക്ക് LTE നെറ്റ്‌വര്‍ക്ക് കണക്ട് ചെയ്തിട്ടുണ്ടോ എന്നാണ്. അങ്ങനെ ചെയ്താല്‍ 55Mbps സ്പീഡ് വരെ ലഭിക്കുന്നതാണ്.

APN സെറ്റിങ്ങ്‌സ്

APN സെറ്റിങ്ങ് ചെയ്തു കഴിഞ്ഞ ശേഷം നിങ്ങളുടെ ഫോണ്‍ വേണമെങ്കില്‍ റീബൂട്ട് ചെയ്യാവുന്നതാണ്.

APN സെറ്റ് ചെയ്യാനായി , APN Name : Jionet, ഓതെന്റിേേക്കഷന്‍ :None, APN Type : Default, ബെയറര്‍: LTE

മറ്റു സെറ്റിസുകളില്‍ യാതൊരു മാറ്റവും വരുത്തേണ്ടതില്ല.

 

എല്ലാ ജിയോ ആപ്ലിക്കേഷനുകളും ഇന്‍സ്‌റ്റോള്‍ ചെയ്യണം

എല്ലാ ജിയോ ആപ്ലിക്കേഷനുകളും നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യണം. അതിനായി ആദ്യം MyJioApp ഇന്‍സ്‌റ്റോള്‍ ചെയ്യുക, അതിനു ശേഷം Install All എന്നതില്‍ ടാപ്പ് ചെയ്താല്‍ എല്ലാ ആപ്സ്സുകളും ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ ഫോണില്‍ ഇന്‍സ്‌റ്റോള്‍ ആകുന്നതാണ്.

മാക്‌സിമം സിഗ്നല്‍ പരിശോധിക്കുക

നല്ല കണക്ടിവിറ്റിയും സ്പീഡും ലഭിക്കാനായി പരമാവധി സിഗ്നല്‍ ശക്തി ഉണ്ടോ എന്ന് നിങ്ങളുടെ മൊബൈല്‍ ലൊക്കേഷനില്‍ പരിശോധിക്കുക.

യൂഎസ്ബി ഉപയോഗിക്കാം

മൊബൈല്‍ ഹോട്ട്‌സ്‌പോട്ട് ഉപയോഗിക്കുന്നതിനു പകരം യുഎസ്ബി ഉപയോഗിക്കാം. കാരണം ചില മൊബൈലുകളില്‍ ഹോട്ട്‌സ്‌പോട്ടിന് പരിമിതികളുണ്ടായിരിക്കും.

കാഷെ ക്ലിയര്‍ ചെയ്യുക

കാഷെ ക്ലിയര്‍ ചെയ്താല്‍ കണക്ഷന്‍ വേഗത്തിലാകും. അതിനായി Settings> Storage> Clear Cache എന്നു ചെയ്യുക.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

സൗജന്യമായി റിലയന്‍സ് ജിയോ 4ജി സിം കാര്‍ഡ് എങ്ങനെ ലഭിക്കും?

ഗൂഗിള്‍ മാപ്പില്‍ എങ്ങനെ നിങ്ങളുടെ വീട് മറയ്ക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Some users are also complaining about the speed cap issue in the network after a few days. But, the Jio service states that there is no cap in the speed or data usage and that it is truly unlimited despite problems in the server in which users are downloading or streaming content.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more