Home
How to

ഈ മൂന്ന് സെറ്റിം​ഗ്സിൽ മാറ്റം വരുത്തുക നിങ്ങളുടെ സാംസങ് ഫോണിന്റെ ബാറ്ററി ലൈഫ് ഇരട്ടിയാകും

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റുപോകുന്ന സ്മാർട്ട് ഫോണുകൾ സാംസങ്ങിന്റേതാണ്. നിരവധി ഉപയോക്താക്കളാണ് സാംസങ്ങിനായി ഇന്ത്യയിലുള്ളത്. ഫീച്ചർ ഫോണുകൾ, ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ, മിഡ് റേഞ്ച് ഫോണുകൾ, പ്രീമിയം ഫോണുകൾ എന്നിങ്ങനെ എല്ലാത്തരം സെ​ഗ്മെന്റുകളിലും സാംസങ് ഫോണുകൾ പുറത്തിറക്കുന്നതിനാൽ എല്ലാ തരത്തിലുള്ള ഉപയോക്താക്കളും സാംസങ്ങിന് ഉണ്ട്.

ഈ പ്രത്യേക തന്നെയാണ് ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിലെ ഒന്നാമനാക്കി സാംസങ്ങിനെ മാറ്റിയത്. എന്നാൽ എല്ലാം തികഞ്ഞ ഒരു ഫോൺ അല്ല സാംസങ്ങിന്റെത്. എല്ലാ ഇലക്ട്രിക് ഉപകരണങ്ങൾ പോലെ സാംസങ്ങിനും ചില പോരായ്മകൾ ഉണ്ട്. മറ്റ് ചില ഫോണുകളായി താരതമ്യം ചെയ്യുമ്പോൾ സാംസങ്ങിന്റെ ബാറ്ററികൾ കരുത്തുറ്റതായി തോന്നുമെങ്കിലും പുതിയ ഫോൺ വാങ്ങി അൽപം നാളുകൾ കഴിയുമ്പോൾ ഇവയുടെയും ബാറ്ററി ലൈഫ് കുറയുന്നതായി നമ്മുക്ക് കാണാം.

നിങ്ങളുടെ സാംസങ് ഫോണിന്റെ ബാറ്ററി ലൈഫ് ഇരട്ടിയാക്കാം

MOST READ: പട, പട പടേ...! ഒന്നും രണ്ടുമല്ല, അ‌ഞ്ച് കിടിലൻ സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു

എന്നാൽ തുടക്കം മുതൽ വേണ്ട ശ്രദ്ധ കൊടുത്താൻ ഈ പ്രശ്നം ഉപയോക്താക്കൾക്ക് തന്നെ വളരെ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കുന്ന ഒന്നാണ്. ഇതിന് പ്രത്യേകം ആപ്പുകൾ ഒന്നും തന്നെ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല. നിങ്ങളുടെ സാംസങ് ഫോണിൽ തന്നെ ഇതിനായുള്ള പരിഹാരങ്ങൾ ഉണ്ട്. പ്രധാനമായും സാംസങ് ​ഗാലക്സി ഫോണുകളിലാണ് ഇതിനായുള്ള പരിഹാരങ്ങൾ കമ്പനി നൽകിയിരിക്കുന്നത്. ഇതിന് പുറമെ ടാബുകളിലും സാംസങ് ഈ ഓപ്ഷൻ നൽകിയിട്ടുണ്ട്. ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

​ഗാലക്സി ഫോണുകളിലെയും ടാബുകളിലേയും മൂന്ന് സെറ്റിം​ഗ്സുകളാണ് നിങ്ങളുടെ ഫോണിന്റെ ബാറ്ററി ലൈഫ് വർധിപ്പിക്കുന്നത്. ഇതിൽ ആദ്യത്തേത് നിങ്ങളുടെ ഫോൺ ചാർജ് ചെയ്യുമ്പോൾ ഒരിക്കലും 100 ശതമാനം ആയി ചാർജ് ചെയ്യരുത് എന്നതാണ്. 85 ശതമാനം ചാർജ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. നിങ്ങളുടെ സാംസങ് ഉപകരണത്തിൽ 85 ശതമാനം ചാർജ് ആകുമ്പോൾ തന്നെ ഓട്ടോമാറ്റിക് ആയി ചാർജ് കയറുന്നത് നിൽക്കാനുള്ള സംവിധാനം എല്ലാ ​ഗാലക്സി ഫോണുകളിലും സാംസങ് നൽകിയിട്ടുണ്ട്.

നിങ്ങളുടെ സാംസങ് ഫോണിന്റെ ബാറ്ററി ലൈഫ് ഇരട്ടിയാക്കാം

MOST READ: വർഷം തീരുംമുൻപ് വാങ്ങാം! 10000 രൂപയ്ക്കുള്ളിൽ കിട്ടുന്ന ബെസ്റ്റ് സ്മാർട്ട്ഫോണുകൾ

ഈ ഓപ്ഷൻ നിങ്ങൾക്ക് ലഭിക്കാനായി നിങ്ങളുടെ സാംസങ് ​ഗാലക്സി ഫോണിന്റെയോ ടാബിന്റെയോ സെറ്റിം​ഗ്സിൽ ആദ്യം പ്രവേശിക്കുക. ശേഷം ഇതിൽ നിന്ന് ബാറ്ററി എന്ന വിഭാ​ഗം തിരഞ്ഞെടുക്കുക. ഇതിൽ പ്രൊടക്ട് ബാറ്ററി എന്ന ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും. ചില ഫോണുകളിൽ ബാറ്ററി എന്ന ഓപ്ഷനിൽ മോർ ബാറ്റിസെറ്റിം​ഗ്സ് എന്ന ഓപ്ഷനുള്ളിൽ ആയിരിക്കും ഇത് കാണാൻ സാധിക്കുക. ഈ ഓപ്ഷൻ നിങ്ങൾ എനബിൾ ആക്കുക.

ഇത്തരത്തിൽ ചെയ്യുമ്പോൾ നിങ്ങളുടെ ഫോൺ 85 ശതമാനം ചാർജ് ആകുമ്പോൾ തന്നെ ഓട്ടോമാറ്റിക് ആയി ചാർജ് കയറുന്ന സംവിധാനം നിൽക്കുന്നതായിരിക്കും. ഇത്തരത്തിൽ ചെയ്താൽ നിങ്ങളുടെ ഉപകരണത്തിന്റെ ബാറ്ററി ലൈഫ് വർധിക്കും എന്നാണ് വിദ​ഗ്ദർ അഭിപ്രായപ്പെടുന്നത്. മറ്റൊരു ഓപ്ഷനാണ് ഫാസ്റ്റ് ചാർജിങ് ഒഴിവാക്കുക എന്നത്. എല്ലാ ഉപയോക്താക്കളും ഫാസ്റ്റ് ചാർജിങ് സംവിധാനം തേടിപ്പോകുമ്പോൾ ഇത് ഉപകരണത്തിന്റെ ബാറ്ററിയ്ക്ക് ദോഷം ചെയ്യും എന്നാണ് പഠനങ്ങൾ പറയുന്നത്.

ആയതിനാൽ ബാറ്ററി സംരക്ഷിക്കാനായി ഫാസ്റ്റ് ചാർജിങ് പരമാവധി ഒഴിവാക്കണം എന്നാണ് സാംസങ് ഉപദേശിക്കുന്നത്. മാത്രമല്ല ഫോണിന്റെ ബാറ്ററി ചൂടാകുന്ന പ്രശ്നങ്ങളും ഇതിലൂടെ ഒഴിവാക്കാൻ സാധിക്കുന്നതായിരിക്കും. വയർലെസ് ആയി ചാർജ് ചെയ്യുമ്പോളും ഫാസ്റ്റ് ചാർജിങ് ഒഴിവാക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണെന്ന് പരിശോധിക്കാം. ഇതിനായി സെറ്റിം​ഗ്സിൽ എത്തി ബാറ്റി എന്ന വിഭാ​ഗം തിരഞ്ഞെടുത്താൽ ഇതിൽ നിന്ന് ഫാസ്റ്റ് ചാർജിങ് എന്ന ഓപ്ഷൻ കാണാം ഇത് ഓഫാക്കാനുള്ള ഓപ്ഷനും ഇവിടെയുണ്ട്.

​ഫോണിന്റെ ബാറ്റി ലൈഫ് വർധിപ്പിക്കാനുള്ള മറ്റൊരു ഓപ്ഷനാണ് നിങ്ങൾ ഉപയോ​ഗിക്കാത്ത ആപ്പുകളുടെ സ്ലീപ് മൂഡ് ഓൺ ആക്കുക എന്നത്. ഇങ്ങനെ ചെയ്യുമ്പോൾ അനാവശ്യമായി നിങ്ങളുടെ ഫോണിലെ ചാർജ് നഷ്ടപ്പെടുന്നത് നമ്മുക്ക് ഒഴിവാക്കാൻ സാധിക്കുന്നതാണ്. ഇതിനായുള്ള ഓപ്ഷനും സെറ്റിം​ഗ്സിലെ ബാറ്ററി എന്ന വിഭാ​ഗത്തിലാണ് കാണാൻ സാധിക്കുന്നത്. ഇവിടെ ബാ​ഗ്രൗണ്ട് യൂസേജ് ലിമിറ്റ് എന്ന ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്.

ഇതിലെ പുട് അൺയൂസഡ് ആപ്പ് ടു സ്ലീപ് എന്ന ഓപ്ഷൻ എനബിൾ ചെയ്യുക. ഇതുപോലെ സെറ്റിം​ഗ്സിൽ ഈ മൂന്ന് മാറ്റങ്ങൾ വരുത്തിയാൽ നിങ്ങളുടെ സാംസങ് ​ഗാലക്സി ഫോണുകൾക്കും ടാബുകൾക്കും മികച്ച ബാറ്ററി ലൈഫ് ലഭിക്കുന്നതാണ്. മാത്രമല്ല ബാറ്ററി ചൂടാകുന്നത്, ബാറ്ററി വീർക്കുന്നത് പോലുള്ള പ്രശ്നങ്ങളും ഇതിലൂടെ ഒഴിവാക്കാൻ സാധിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
There is no need to install any special apps for this. Your Samsung phone itself has solutions for this. The company has provided solutions for this, mainly in Samsung Galaxy phones. Apart from this, Samsung has provided this option on tabs as well. Let's check out what these are in detail.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X