ഫോൺ നഷ്ടപ്പെട്ടാൽ എന്തുചെയ്യും? വിഷമിക്കണ്ട, ഫോണിരിക്കുന്ന സ്ഥലത്തെക്കുള്ള വഴി സാംസങ് കാണിച്ചുതരും
നമ്മൾ എവിടെപോയാലും കൂടെ കൊണ്ട് നടക്കുന്ന ഉപകരണമാണ് സ്മാർട്ട് ഫോണുകൾ. ഡിജിറ്റൽ യുഗത്തിലെ ജീവിതം സ്മാർട്ട് ഫോണിനെ ആശ്രയിച്ചിരിക്കുന്നതിനാൽ ഇപ്പോൾ സ്മാർട്ട് ഫോൺ ഇല്ലാതെ പുറത്തിറങ്ങാൻ പോലും സാധിക്കില്ല എന്ന് പറയാം. പണം നൽകാൻ ആണെങ്കിലും ടാക്സി വിളിക്കാനാണെങ്കിലും എന്നുവേണ്ട സകല കാര്യങ്ങളും ഇപ്പോൾ സ്മാർട്ട് ഫോണുകളെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്.
മാത്രമല്ല നമ്മുടെ സ്വകാര്യ വിവരങ്ങൾ അടക്കം നിരവധി ഡാറ്റകൾ നമ്മുടെ സ്മാർട്ട് ഫോണുകളിൽ ഉണ്ടായിരിക്കുന്നതാണ്. മറ്റാരുടെയെങ്കിലും പക്കൽ ഈ ഫോൺ ലഭിച്ചാൽ നമ്മുടെ സ്വാകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ നമ്മുടെ സ്മാർട്ട് ഫോൺ നഷ്ടപ്പെട്ടുപോയാൽ എന്ത് ചെയ്യും? നിരവധി ഉപയോക്താക്കൾ എപ്പോഴെങ്കിലും നേരിട്ടിരിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് തങ്ങളുടെ സ്മാർട്ട് ഫോൺ മറന്നു വെയ്ക്കുക അല്ലെങ്കിൽ നഷ്ടപ്പെട്ട് പോകുക പോലുള്ള കാര്യങ്ങൾ.

MOST READ: 70 ലക്ഷം മൊബൈൽ നമ്പറുകൾ സർക്കാർ സസ്പെൻഡ് ചെയ്തു; എല്ലാം ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി!
സാധാരണയായി ഇത്തരം സാഹചര്യം വരുമ്പോൾ അടുത്തിരിക്കുന്ന ആളിന്റെ ഫോൺ വാങ്ങി നമ്മുടെ ഫോണിലേക്ക് വിളിച്ച് നോക്കി റിങ് ചെയ്യുന്നത് കേട്ടാണ് നമ്മൾ ഫോൺ വീണ്ടെടുക്കുന്നത്. എന്നാൽ അൽപം അകലെയായാണ് ഫോൺ നഷ്ടപ്പെട്ടിരിക്കുന്നത് എങ്കിൽ എന്തുചെയ്യും? ആശങ്കപ്പെടേണ്ട നിങ്ങളുടെ സ്മാർട്ട് ഫോണുകൾ നഷ്ടപ്പെട്ടാൽ ഇനി വളരെ നിസാരമായി തന്നെ നഷ്ടപ്പെട്ട ഫോൺ തിരിച്ചെടുക്കാവുന്നതാണ് എങ്ങനെയാണെന്നല്ലെ? പറഞ്ഞുതരാം.
ഇതിനായി ഫൈൻഡ് മൈ മൊബൈൽ എന്ന പേരിൽ നിരവധി ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമായിരിക്കും. ഇവ ഇൻസ്റ്റാൾ ചെയ്താൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ നഷ്ടപ്പെട്ട ഫോണുകൾ കണ്ടെത്താം എന്നാൽ ഇത്തരം ആപ്പുകൾ എത്രത്തോളം വിശ്വസനീയമാണെന്ന് മനസിലാക്കാൻ സാധിക്കില്ല. മറ്റ് ഫോണുകളിൽ ഈ ഫീച്ചറിനായി മൂന്നാം കക്ഷി ആപ്പുകളെ ആശ്രയിക്കേണ്ടി വരുമ്പോൾ ആപ്പിൾ, ഗൂഗിൾ, സാംസങ് തുടങ്ങിയ ഫോണുകളിൽ ഇൻബ്വിൽഡ് ആയി തന്നെ ഈ ഫീച്ചർ നൽകിയിട്ടുണ്ട്.

നിലവിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾക്ക് സാംസങ് ഉപയോഗിക്കുന്നതിനാൽ സാംസങ്ങിൽ ഈ ഫീച്ചർ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വിശദമായി പരിശോധിക്കാം. സാംസങ് ഫൈൻഡ് മൈ മൊബൈൽ എന്നാണ് ഈ ഫീച്ചർ അറിയപ്പെടുവന്നത്. നിങ്ങളുടെ സാംസങ് സ്മാർട്ട് ഫോണുകൾക്ക് പുറമെ സ്മാർട്ട് വാച്ചുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ ഉപകരണങ്ങൾ കണ്ടാത്താനും ഈ ഫീച്ചർ ഉപയോഗിക്കാവുന്നതാണ്. അകലെയിരിക്കുന്ന നിങ്ങളുടെ സ്മാർട്ട് ഉപകരണങ്ങൾ ഇതുവഴി ലോക്ക് ചെയ്യാനും സാധിക്കുന്നതായിരിക്കും.
ഇന്റൻനെറ്റിന്റെ സഹായം ഉണ്ടെങ്കിൽ മാത്രമെ ഇത്തരത്തിൽ ഉപകരണങ്ങൾ കണ്ടെത്താനും നിയന്ത്രിക്കാനും സാധിക്കു. ഈ ഫീച്ചർ പ്രവർത്തിപ്പിക്കാനായി FindMyMobile.Samsung.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം ഇവിടെ ഒരു അക്കൗണ്ട് നിർമ്മിച്ച് നൽകിയിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക. ശേഷം നിങ്ങളുടെ ഇമെയിൽ ഐഡി, ഫോൺ നമ്പർ, നിങ്ങളുടെ സാംസങ് അക്കൗണ്ടിന്റെ പാസ്‌വേഡ് തുടങ്ങിയ കാര്യങ്ങൾ ഈ വെബ്സൈറ്റ് ആവിശ്യപ്പെടുന്ന സ്ഥലങ്ങളിലായി പൂരിപ്പിച്ച് നൽകുക.
ഇത്തരത്തിൽ ചെയ്തുകഴിഞ്ഞാൽ ഈ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന നിങ്ങളുടെ സ്മാർട്ട് ഉപകരണം ഓട്ടോമാറ്റിക്ക് ആയി തന്നെ ട്രാക്ക് ചെയ്യപ്പെടുന്നതായിരിക്കും. ഇതിലൂടെ ഉപകരണങ്ങൾ ട്രാക്ക് ചെയ്ത് ലൊക്കേഷന് അടുത്ത് എത്തുമ്പോൾ ഉപകരണത്തിലേക്ക് റിങ് പോകാൻ സഹായിക്കുന്ന സൗകര്യവും ഈ വെബ്സൈറ്റിൽ ഉണ്ടായിരിക്കുന്നതാണ്. ഈ ശബ്ദം വഴി നിങ്ങൾക്ക് എളുപ്പത്തിൽ നിങ്ങളുടെ നഷ്ടപ്പെട്ട സാംസങ് സ്മാർട്ട് ഉപകരണങ്ങൾ കണ്ടെത്താൻ സാധിക്കുന്നതായിരിക്കും. സാംസങ് ഉപയോക്താക്കൾ തീർച്ചയായും ഓർത്തുവെയ്ക്കേണ്ട വെബ്സൈറ്റാണ് FindMyMobile.Samsung.com എന്നത്.
നേരത്തെ സൂചിപ്പിച്ചത് പോലെ നഷ്ടപ്പെട്ടുപോയ സ്മാർട്ട് ഉപകരണത്തെ വിദൂരമായി നിന്ന് ലോക്ക് ചെയ്ത് സംരക്ഷിക്കാനുള്ള ഓപ്ഷനും ഈ വെബ്സൈറ്റിൽ ഉണ്ട്. നിങ്ങളുടെ ഫോണിലെ ഡാറ്റകൾ സുരക്ഷിതമാക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കുന്നു. ഫോൺ നഷ്ടപ്പെട്ടതിന് ശേഷം ഇവ തിരയാതെ ഇപ്പോൾ തന്നെ ഈ വെവ്സൈറ്റ് സന്ദർശിച്ച് അക്കൗണ്ട് നിർമ്മിക്കുന്നതായിരിക്കും കൂടുതൽ ഉപകാരപ്രദം. ഇത്തരത്തിൽ ചെയ്യുമ്പോൾ ഫോൺ നഷ്ടപ്പെടുമ്പോൾ തന്നെ ഇവ നമ്മുക്ക് അറിയിപ്പുകൾ നൽകുന്നതായിരിക്കും.


Click it and Unblock the Notifications








