Home
How to

ഈ അഞ്ച് കാര്യങ്ങൾ മതി; ഒരു ദിവസത്തേക്കായി ലഭിക്കുന്ന ഫോണിന്റെ ബാറ്ററിലൈഫ് രണ്ട് ദിവസത്തേക്കായി ഉയർത്താം

സ്മാർട്ട് ഫോണുകൾ ഉപയോ​ഗിക്കുന്ന ഭൂരിഭാ​ഗം ഉപയോക്താക്കൾ ഏറ്റവും കൂടുതൽ നേടിരുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഫോണിന്റെ ബാറ്ററി ലൈഫ് കുറയുന്നു എന്നത്. പുതിയ ഫോണുകൾ വാങ്ങി ആദ്യ നാളുകളിൽ ബാറ്ററി മികച്ച പ്രകടനം കാഴ്ച വെയ്ക്കും എങ്കിലും പതിയെ സാവധാനത്തിൽ ഇവയുടെ ബാറ്ററി ലൈഫ് കുറഞ്ഞു വരുന്നത് കാണാം.

നല്ല രീതിയിലുള്ള പരിചരണം ബാറ്ററിയ്ക്ക് നൽകാത്തതിനാലാണ് ഇത്തരത്തിൽ സ്മാർട്ട് ഫോണുകളുടെ ബാറ്ററി ലൈഫ് കുറഞ്ഞുപോകുന്നത്. ഫോൺ വാങ്ങുന്നത് മുതൽ തന്നെ നല്ല രീതിയിലുള്ള പരിചരണം നൽകിയാൽ വർഷങ്ങളോളം മികച്ച പ്രകടനം നടത്താൻ നിങ്ങളുടെ സ്മാർട്ട് ഫോണിന്റെ ബാറ്ററിയിക്ക് സാധിക്കുന്നതായിരിക്കും. എങ്ങനെ നിങ്ങളുടെ ഫോണിന്റെ ബാറ്ററിയെ സുരക്ഷിതമായി സംരക്ഷിക്കാം എന്ന് വിശദമായി പരിശോധിക്കാം. ഇതിന് ആദ്യമായി പരിശോധിക്കേണ്ടത് നിങ്ങളുടെ ഫോണിന്റെ ബ്രൈറ്റ്നസാണ്.

ഈ അഞ്ച് കാര്യങ്ങൾ മതി; ഫോണിന്റെ ബാറ്ററിലൈഫ് ഉയർത്താം

MOST READ: 14,000 രൂപയ്ക്ക് 50എംപി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ, 5000 എംഎഎച്ച് ബാറ്ററി; മോട്ടോ ജി പ്ലേ വരുന്നു

നിങ്ങളുടെ ഫോണിന്റെ ബ്രൈറ്റ്നസ് ഫോണിന്റെ ബാറ്ററി ലൈഫ് സംരക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഒരിക്കലും നിങ്ങൾ നിങ്ങളുടെ ഫോണിന്റെ ബ്രൈറ്റ്നസ് 100 ശതമാനം ആക്കി ഉപയോ​ഗിക്കരുത്. 65 ശതമാനം മുതൽ 70 ശതമാനം വരെയുള്ള ബ്രൈറ്റ്നസ് ആണ് ഫോണിന്റെ ബാറ്ററിയുടെ ആരോ​ഗ്യത്തിന് നല്ലത്. മാത്രമല്ല നിങ്ങളുടെ കണ്ണിന്റെ ആരോ​ഗ്യത്തിനും ഇതാണ് നല്ലത്. സാധരണ ​ഗതിയിൽ ഫോൺ ഉപയോ​ഗിക്കാൻ ഈ ബ്രൈറ്റ്നസ് ഉപയോ​ഗിക്കുക.

കഠിനമായ വെയിലുള്ള സാഹചര്യങ്ങളിൽ മാത്രമെ ബ്രൈറ്റ്നസ് വർധിപ്പിക്കാൻ ശ്രമിക്കാവു. ഹോം സ്ക്രീനിന്റെ മുകളിൽ നിന്ന് താഴെയ്ക്ക് സ്വൈപ്പ് ചെയ്താൽ ഭൂരിഭാ​ഗം ഫോണുകളിലും ബ്രൈറ്റ്നസ് മാറ്റാൻ സാധിക്കുന്ന ഓപ്ഷനിൽ എത്താനാകുന്നതാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നല്ല വെയിലുള്ള സമയത്ത് തുറസായി ഫോൺ ഉപയോ​ഗിക്കാതെ ഇരിക്കുക എന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ഫോൺ കൂടുതലായി ചൂടാകാനും ഇത് ഫോണിന്റെ ബാറ്ററിയെ കാര്യമായി ബാധിക്കാനും കാരണമായേക്കാം.

ഈ അഞ്ച് കാര്യങ്ങൾ മതി; ഫോണിന്റെ ബാറ്ററിലൈഫ് ഉയർത്താം

MOST READ: ലോഞ്ചിന് മുമ്പ് തന്നെ പ്രീ-സെയിൽ ലിസ്റ്റിൽ; ലോകം കീഴടക്കാൻ സാംസങ്ങിന്റെ എഐ ഫീച്ചറുകളുള്ള എസ്24 അൾട്ര

16 ഡി​ഗ്രി സെൽഷ്യസ് മുതൽ 22 ഡി​ഗ്രി സെൽഷ്യസ് വരെയാണ് ഫോണുകൾ ഉപയോ​ഗിക്കാൻ ഏറ്റവും അനുയോജ്യമായ താപനില. ഇന്ത്യയിലെ കാലാവസ്ഥ അനുസരിച്ച് തുറസായ സ്ഥലങ്ങളിൽ സ്മാർട്ട് ഫോൺ ഉപയോ​ഗം പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. മറ്റൊരു കാര്യം നിങ്ങളുടെ ഫോണിൽ ഏറ്റവും കുറഞ്ഞത് 50 ശതമാനം ചാർജ് എങ്ങിലും എപ്പോഴും ഉണ്ട് എന്നും ഉറപ്പ് വരുത്തേണ്ടതാണ്. ഇത്തരത്തിൽ ചാർജിന്റെ അളവ് പാലിച്ചാൽ ദീർഘനാളത്തേക്ക് ബാറ്ററി മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നതായിരിക്കും.

ഒരിക്കലും ഫോൺ ചാർജ് ചെയ്യുമ്പോൾ 100 ശതമാനം ചാർജ് വരെ എത്തിക്കരുത്. 80 ശതമാനം വരെ ചാർജ് കയറുന്നതാണ് ബാറ്ററിയുടെ ആരോ​ഗ്യത്തിന് നല്ലത്. ഇപ്പോൾ ഇറങ്ങുന്ന പല ഫോണുകളിലും 80 ശതമാനം ആകുമ്പോൾ തന്നെ ചാർജ് കയറുന്ന സംവിധാനം ഓട്ടോമാറ്റിക് ആയി ഓഫ് ആകുന്ന സാങ്കേതിക വിദ്യയുണ്ട്. ഇത് ഫോണിന്റെ ബാറ്ററിയുടെ ആരോ​ഗ്യം കാത്തുസൂക്ഷിക്കുന്നതായിരിക്കും. നിങ്ങൾ ഇന്റർനെറ്റ് ഉപയോ​ഗിക്കുന്ന ആളാണെങ്കിൽ കൂടുതലായി വൈഫൈ നെറ്റുവർക്കുളെ ആശ്രയിക്കാൻ ശ്രമിക്കുക.

സാധാരണ മൊബൈൽ ഡാറ്റ, വൈഫൈ എന്നിവയിലൂടെയാണ് സ്മാർട്ട് ഫോൺ ഉപയോക്താക്കൾ കൂടുതലായി ഇന്റർനെറ്റ് ഉപയോ​ഗിക്കുന്നത്. ഇന്റർനെറ്റിനായി മൊബൈൽ ഡാറ്റകൾ ഉപയോ​ഗിക്കുമ്പോൾ ഫോണിന്റെ ബാറ്ററി കൂടുതലായി പ്രവർത്തിക്കേണ്ടി വരും എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ആയതിനാൽ ഫോണിന്റെ ബാറ്ററിയുടെ ആരോ​ഗ്യം സംരക്ഷിക്കാൻ ആ​ഗ്രഹിക്കുന്നവർ കൂടുതലായി വൈഫൈ സേവനങ്ങൾ സ്വീകരിക്കാൻ ശ്രമിക്കുക. ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യമാണ് നിങ്ങൾ ഉപയോ​ഗിക്കുന്ന ചാർജിങ് ആക്സസറികൾ.

ഓരോ സ്മാർട്ട് ഫോണുകൾക്കും പ്രത്യേകമായ ചാർജറുകളാണ് കമ്പനികൾ നിർമ്മിക്കുന്നത്. നിങ്ങളുടെ ഫോണിന് വേണ്ടി മാത്രം നിർമ്മിച്ച ചാർജറുകൾ ഉപയോ​ഗിച്ച് ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കുക. ഈ ചാർജർ നശിച്ചു പോയാൽ മൂന്നാം കക്ഷി ചാർജറുകളെ ആശ്രയിക്കാതെ നിങ്ങളുടെ ഫോണിന്റെ കമ്പനി നിർമ്മിച്ച ചാർജറുകൾ തന്നെ വാങ്ങി ഉപയോ​ഗിക്കാൻ ശ്രമിക്കുക. മറ്റ് ചാർജറുകൾ ഉപയോ​ഗിക്കുന്നതിലൂടെ നിങ്ങളുടെ ഫോണിന്റെ ബാറ്ററിയുടെ ആരോ​ഗ്യം നശിച്ചുപോകാൻ സാധ്യതയുണ്ട്.

More from GizBot

Best Mobiles in India

English summary
The battery life of smart phones is reduced due to not taking good care of the battery. Your smartphone's battery can perform well for many years if you take good care of it right from the moment you buy it. Let's check in detail how to safely protect your phone's battery.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X