സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ ഡിജിറ്റല്‍ ക്യാമറയായി ഉപയോഗിക്കാം?

Written By:

സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷത കൂടിയതോടെ എല്ലാവരും ഇപ്പോള്‍ ഫോട്ടോ എടുക്കുന്നതും ഇത് ഉപയോഗിച്ചാണ്. ക്യാമറ ആപ്ലിക്കേഷന്‍ ഓണ്‍ ചെയ്ത ശേഷം വെറുതെ ക്ലിക്ക് ചെയ്ത് ഫോട്ടോകള്‍ എടുക്കാമെങ്കിലും അത് അത്രനല്ല മികച്ചതാകില്ല.

30% ഓഫറുമായി DSLRs ക്യാമറകള്‍

സ്മാര്‍ട്ട്‌ഫോണിലൂടെ ഫോട്ടോ എടുക്കുമ്പോഴും ക്യാമറ സെറ്റിംഗ്‌സിനെ കുറിച്ച് നമ്മള്‍ നന്നായി അറിഞ്ഞിരിക്കണം. അങ്ങനെയാകുമ്പോള്‍ ഡിജിറ്റള്‍ ക്യാമറയില്‍ എടുക്കുന്നതു പോലെ ഫോട്ടോകള്‍ സ്മാര്‍ട്ട്‌ഫോണിലും എടുക്കാം.

സ്മാര്‍ട്ട്‌ഫോണിലൂടെ ഫോട്ടോകള്‍ എടുക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങള്‍ ഉണ്ട്. അത് ഏതൊക്കെയെന്ന് പറയാം.

ഹാസെല്‍ബ്ലാഡ് H6D-100 ഭീമന്‍ വിപണിയിലേക്ക്: വില 22ലക്ഷം രൂപ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഫോട്ടോ എടുക്കുന്നതിനു മുന്‍പായി ക്യാമറ ലെന്‍സ് നന്നായി തുടയ്ക്കണം. മിക്കപ്പോഴും ലെന്‍സില്‍ പൊടിപടലങ്ങള്‍ ഉണ്ടാകാം. ഇത് ചിത്രങ്ങളുടെ നിലവാരത്തെ ബാധിക്കുന്നതാണ്.

2

ഫോണിന്റെ ബാറ്ററി കുറവാണെങ്കില്‍ ഫ്‌ളാഷ് നന്നായി പ്രവര്‍ത്തിക്കണമെന്നില്ല. അതിനാല്‍ ബാറ്ററി ചാര്‍ജ്ജ് ഉണ്ടോ എന്ന് ശ്രദ്ധിക്കണം.

3

വെളിച്ചം ഫോട്ടോ എടുക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നല്ലതു പോലെ വെളിച്ചം കിട്ടുന്ന തീതിയില്‍ നിന്നു വേണം ഫോട്ടോ എടുക്കാന്‍.

4

ആദ്യമായി ഫോണിലെ ക്യാമറ ആപ്ലിക്കേഷന്‍ തുറന്ന് എടുക്കേണ്ട വസ്തുതകള്‍ ഫോക്കസ് ചെയ്യുക.

5

രണ്ടാമതായി ക്യാമറ മോഡ് തിരഞ്ഞെടുക്കണം. ഓരോ സ്മാര്‍ട്ട്‌ഫോണിലും വ്യത്യസ്ഥ മോടുകള്‍ ആയിരിക്കും. എന്നാലും മിക്ക ഫോണുകളിലും ഓട്ടോ മോഡും നൈറ്റ് മോഡും ഉണ്ടാകും. വെളിച്ചം കുറവുളളപ്പോള്‍ നൈറ്റ് മോഡും അല്ലാത്തപ്പോള്‍ ഓട്ടോ മോഡുമാണ് നല്ലത്.

6

പകര്‍ത്തേണ്ട വസ്തുവിനു നേരെ ക്യാമറ തിരിച്ചാല്‍ തനിയെ ഫോക്കസ് ചെയ്യുന്ന സംവിധാനമാണ് ഓട്ടോഫോക്കസ്. അതിനു വേണ്ടി എടുക്കേണ്ട വസ്തുവിനു നേരെ ഫോണ്‍ കുറച്ചു നേരം പിടിച്ചു നില്‍ക്കണം. പച്ച നിറത്തിലുളള ചതുരം വന്നു കഴിഞ്ഞാല്‍ ഒബ്ജക്റ്റ് ഫോക്കസായി എന്നര്‍ത്ഥം.

7

സ്മാര്‍ട്ട്‌ഫോണില്‍ കൂടി ഫോട്ടോ എടുക്കുമ്പോള്‍ കൂടിയ സൈസ് വേണം തിരഞ്ഞെടുക്കാന്‍. കാരണം ഫോട്ടോ എടുത്തു കഴിഞ്ഞ ശേഷം സൈസ് നമ്മുടെ ആവശ്യാനുസരണം കുറയ്ക്കാം. എന്നാല്‍ കുറഞ്ഞ സൈസില്‍ ഫോട്ടോ എടുത്താല്‍ അത് വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍ ഫോട്ടോ ക്ലാരിറ്റി ഉണ്ടാകില്ല.

8

സ്മാര്‍ട്ട്‌ഫോണുകളില്‍ വിവിധ ക്യാമറ ഫീച്ചറുകളായ നോര്‍മല്‍, സ്‌റ്റെബിലൈസേഷന്‍, എച്ച്ഡിആര്‍ എന്നിങ്ങനെ. ഇതില്‍ നിന്നും അനുയോജ്യമായതു തിരഞ്ഞെടുക്കണം. നോര്‍മല്‍ എന്നത് സാധാരണ രീതിയില്‍ ഫോട്ടോ എടുക്കാം. സ്‌റ്റെബിലൈസേഷന്‍ മോഡില്‍ ആണെങ്കില്‍ കൈകള്‍ അല്പം ഇളകിയാവലും ഷേക് ആകാതെ ഫോട്ടോകള്‍ ലഭിക്കുന്നതാണ്.

9

എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും ഉളള സംവിധാനമാണ് ഫ്‌ളാഷ്. വെളിച്ചം തീരെ കുറവുളള സ്ഥലങ്ങളില്‍ ഫ്‌ളാഷ് ഉപയോഗിക്കാം. ഫ്‌ളാഷ് ഉപയോഗിക്കുമ്പോളുളള ഒരു പ്രശ്‌നം എന്തെന്നാല്‍ ഒബ്ജക്റ്റിന്റെ യദാര്‍ഥ നിറമായിരിക്കില്ല കിട്ടുന്നത്. വെളിച്ചമുളള സ്ഥലങ്ങളില്‍ ഫ്‌ളാഷ് ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.

10

വളരെ ചെറിയ ഒബ്ജക്ടുകള്‍ എടുക്കുമ്പോള്‍ അവ തെളിഞ്ഞ് കാണണമെങ്കില്‍ ക്യാമറ പ്രത്യേക രീതിയില്‍ ഉപയോഗിക്കണം. ഇതിനായി ആദ്യം ഒബ്ജക്ടിനടുത്ത് ക്യാമറ കൊണ്ടു വരണം. തുടര്‍ന്ന് ഒബ്ജക്റ്റില്‍ ഫോക്കസ് അഡ്ജസ്റ്റ് ചെയ്യുക. ഇനി ക്ലിക്ക് ചെയ്താല്‍ ഒബ്ജക്റ്റ് ഒഴികെയുളളതെല്ലാം മങ്ങിയായിരിക്കും കാണുന്നത്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

വാട്ട്‌സാപ്പ് 2016ല്‍ ഒളിഞ്ഞിരിക്കുന്ന ഏഴ് പുതിയ സവിശേഷതകള്‍!

ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങാന്‍ പോകുന്ന തകര്‍പ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:വൈഫൈ സപ്പോര്‍ട്ടുള്ള 10 മികച്ച ക്യാമറകള്‍..!!

English summary
Smartphones have become the world's most popular cameras because they're always with you, are easy to use, and allow you to quickly take and share pictures.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot