Home
How to

പേടിക്കണ്ട, ഇൻസ്റ്റാഗ്രാമിന് ഒരു പോറൽ പോലും പറ്റാതെ ത്രെഡ്സ് ഡിലീറ്റ് ചെയ്യാം; എങ്ങനെയെന്ന് നോക്കാം

മെറ്റ ഏറെ കൊട്ടിഘോഷിച്ച് പുറത്തിറക്കിയ ആപ്പ് ആയിരുന്നു ത്രെഡ്സ്. മൈക്രോ ബ്ലോ​ഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിന് (എക്സ്) ബദൽ എന്ന നിലയ്ക്കാണ് മെറ്റ ത്രെഡ്സിനെ പുറത്തിറക്കിയത്. ആദ്യ ദിവസങ്ങളിൽ മികച്ച പ്രതികരണം ആയിരുന്നു ഈ ആപ്പിന് ലഭിച്ചത്. മണിക്കൂറുകൾ കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളും ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തിരുന്നു.

എന്നാൽ ഉപയോക്താക്കളുടെ പ്രതീക്ഷ കാത്തുസൂക്ഷിക്കുന്നതിൽ ത്രെഡ്സ് പരാജയപ്പെടുകയായിരുന്നു. ആദ്യ ദിവസങ്ങളിൽ ഉണ്ടായിരുന്ന വളർച്ച പിന്നീട് പതിയെ കുറഞ്ഞു. നിലവിൽ വളരെ ചുരുക്കം ആളുകൾ മാത്രം ഉപയോ​ഗിക്കുന്ന സോഷ്യൽ മീഡിയ ആയി ത്രെഡ്സ് മാറി. ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റാ​ഗ്രാമുമായി ബന്ധിപ്പിച്ചായിരുന്നു മെറ്റ ത്രെഡ്സ് പുറത്തിറക്കിയത്. ആയതിൽ തന്നെ ഇൻസ്റ്റാ​ഗ്രാം ഉപയോ​ഗിക്കുന്ന ഭൂരിഭാ​ഗം ആളുകളും ത്രെഡ്സ് ഇൻസ്റ്റാൾ ചെയ്തിരുന്നു.

ഇൻസ്റ്റാഗ്രാമിന് ഒരു പോറൽ പോലും പറ്റാതെ ത്രെഡ്സ് ഡിലീറ്റ് ചെയ്യാം

MOST READ: എതിരാളികളെ പറപ്പിച്ച അ‌ംബാനി! ദിവസം 3ജിബി ഡാറ്റയും കോളിങ്ങും അ‌ധിക ആനുകൂല്യങ്ങളുമുള്ള ജിയോ പ്ലാൻ!

എന്നാൽ ഇപ്പോൾ അധികം ആളുകളും ഉപയോ​ഗിക്കാത്തതിനാൽ ത്രെഡ്സ് പ്രയോ​ജനം ഇല്ലാത്ത ഒരു ആപ്പ് ആയി മിക്കവരുടെയും ഫോണിൽ കിടക്കുന്നുണ്ടാകും. ഇത് അൺ ഇൻസ്റ്റാൾ ചെയ്യാം എന്ന് കരുതിയാലും ഇതിന് വലിയ വെല്ലുവിളികൾ ഉണ്ടായിരുന്നു. ഇൻസ്റ്റാ​ഗ്രാമുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ തന്നെ ത്രെഡ്സ് അൺ ഇൻസ്റ്റാൾ ചെയ്താൽ ഓട്ടോമാറ്റിക്ക് ആയി തന്നെ ഇൻസ്റ്റാ​ഗ്രാമും ഡിലീറ്റ് ആകും എന്നാണ് മെറ്റ ആദ്യം അറിയിച്ചിരുന്നത്.

ഇക്കാരണം ഒന്ന് കൊണ്ട് മാത്രമാണ് പലരും ഇപ്പോൾ ഫോണിൽ നിന്ന് ത്രെഡ്സ് അൺ ഇൻസ്റ്റാൾ ചെയ്യാത്തത്. നിലവിൽ ഫോണിലെ സ്റ്റോറേജ് കവർന്ന് ഒരു ഉപകാരവും ഇല്ലാത്ത ആപ്പ് ആയി ത്രെഡ്സ് മാറിയിരിക്കുകയാണ്. എന്നാൽ പേടിക്കണ്ട നിങ്ങളുടെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിന് ഒന്നും സംഭവിക്കാതെ തന്നെ ഇപ്പോൾ ത്രെഡ്സ് അക്കൗണ്ട് സുരക്ഷിതമായി അൺ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ഇത് എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കാം.

ഇൻസ്റ്റാഗ്രാമിന് ഒരു പോറൽ പോലും പറ്റാതെ ത്രെഡ്സ് ഡിലീറ്റ് ചെയ്യാം

MOST READ: സാധാരണക്കാരെ നിരാശപ്പെടുത്തി സാംസങ്; വിലക്കുറവിൽ ഈ ഫോൺ നിർമ്മിക്കാനാവില്ലെന്ന് കമ്പനി

ഇതിനായി ആദ്യം നിങ്ങളുടെ ഫോണിലെ ത്രെഡ്സ് ആപ്പ് ഓപ്പൺ ചെയ്യുക. ഇതിൽ വലതുവശത്ത് താഴെയായി പ്രൊഫൈലിനായുള്ള ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും. ഇതിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ സ്ക്രീനിന്റെ മുകളിൽ വലതു വശത്തായി നിരവധി ഓപ്ഷനുകൾ ദൃശ്യമാകുന്നതായിരിക്കും. ഇതിൽ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷന്റെ സെറ്റിം​ഗ്സിലേക്ക് പോകുക. ഇവിടെ നിങ്ങൾക്ക് ഒന്നിൽ കൂടുതൽ പുതിയ ഓപ്ഷനുകൾ കാണാൻ സാധിക്കുന്നതായിരിക്കും.

ഇവിടെ ഡിലീറ്റ് ചെയ്യുക അല്ലെങ്കിൽ പ്രൊഫൈൽ നിർജ്ജീവമാക്കുക എന്ന ഓപ്ഷനിലാണ് നിങ്ങൾ ക്ലിക്ക് ചെയ്യേണ്ടത്. ഇതിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ തയ്യാറാകുമ്പോൾ നിങ്ങളുടെ ത്രെഡ്സ് അക്കൗണ്ടുമായി ബന്ധം നടത്തിയ എല്ലാ അക്കൗണ്ടുകളിലേക്കും അറിയിപ്പ് പോകുമെങ്കിലും നിങ്ങളുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിന് ഒന്നും സംഭവിക്കാതെ തന്നെ ത്രെഡ്സിനെ അൺ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്നതായിരിക്കും. ഇനി മുതൽ ത്രെഡ്സ് ഡിലീറ്റ് ചെയ്യുമ്പോൾ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് നഷ്ടപ്പെടും എന്ന പേടിയും വേണ്ട.

ത്രെഡ്സിന്റെ ഉള്ളടക്കം എന്താണെന്ന് മനസിലാകാതെ ഇൻസ്റ്റാൾ ചെയ്തതായിരിക്കും പലർക്കും പറ്റിയ അബദ്ധം. ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ ആയിരിക്കും ത്രെഡ്സ് എന്ന് കരുതിയാണ് പലരും ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തത്. എന്നാൽ മൈക്രോ ബ്ലോ​ഗിങ് ആപ്പ് ആണെന്ന് വളരെ ചുരുക്കം ആളുകൾ മാത്രമാണ് മനസിലാക്കിയിരുന്നത്. അതേ സമയം ത്രെഡ്സിന്റെ വരവോടെ ട്വിറ്റർ വലിയ പ്രതിസന്ധിയിൽ ആയിരുന്നു.

തുടർന്ന് നിരവധി മാറ്റങ്ങളാണ് ട്വിറ്ററിൽ നടത്തിയത്. ഒടുവിൽ ട്വിറ്റർ എന്ന പേര് മാറ്റി എക്സ് എന്നും ആക്കി. ഇപ്പോൾ ഒരു മൈക്രോ ബ്ലോ​ഗിങ് പ്ലാറ്റ്ഫോം എന്നതിലുപരി നിരവധി സൗകര്യങ്ങളുള്ള ഒരു പ്ലാറ്റ്ഫോം ആണ് എക്സ്. പണം നൽകി സബ്സ്ക്രിപ്ഷൻ നേടുന്നവർക്ക് അധികം സൗകര്യങ്ങളും എക്സ് ഇപ്പോൾ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാം ലഭിക്കുന്ന ഒരു പ്ലാറ്റ്ഫോം ആക്കി എക്സിനെ മാറ്റാൻ ആണ് ഇലോൺ മസ്ക് ശ്രമിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Since not many people use it now, Threads is a useless app on most people's phones. Even assuming it could be uninstalled, it had major challenges. Meta initially informed me that since it is connected to Instagram, if Threads is uninstalled, Instagram will be automatically deleted.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X