Home
News

സാധാരണക്കാരെ നിരാശപ്പെടുത്തി സാംസങ്; വിലക്കുറവിൽ ഈ ഫോൺ നിർമ്മിക്കാനാവില്ലെന്ന് കമ്പനി

ഈ വർഷം സാംസങ് പുറത്തിറക്കിയതിൽ ഏറെ വിജയം കണ്ട സ്മാർട്ട് ഫോണാണ് ഗാലക്സി ഇസഡ് ഫോൾ‌ഡ് 5, ഇസഡ് ഫ്ലിപ് 5 എന്നീ ഫോൾഡബിൾ ഫോണുകൾ. മികച്ച അഭിപ്രായം ആണ് ഈ ഫോണുകൾക്ക് വിപണിയിൽ നിന്ന് ലഭിക്കുന്നത്. നിരവധി ഉപഭോക്താക്കൾ ഇതിനോടകം തന്നെ ഈ ഫോണുകൾ സ്വന്തമാക്കിയിട്ടുണ്ട്.

സാംസങ്ങിന് പുറമെ മോട്ടറോള, ഓപ്പോ, വൺപ്ലസ് തുടങ്ങി നിരവധി കമ്പനികളും ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിച്ചിരുന്നു. നിലവലിൽ സ്മാർട്ട് ഫോൺ വിപണിയിൽ ഫോൾഡബിൾ ഫോണുകൾക്ക് മാത്രമായി തന്നെ ഒരു മത്സരം നടക്കുന്നുണ്ട്. എന്നാൽ സാംസങ്ങിനെ സംബന്ധിച്ച് തങ്ങളുടെ ഫോൺഡബിൾ സ്മാർട്ട് ഫോണുകൾക്ക് വളരെ ഉയർന്ന വില വരുന്നത് ചെറിയ തിരിച്ചടിയാണ്. കാരണം ഇന്ത്യൻ വിപണിയിൽ ഭൂരിഭാ​ഗം ഉപയോക്താക്കളും സാധാരണക്കാരാണ്.

സാധാരണക്കാരെ നിരാശപ്പെടുത്തി സാംസങ്

MOST READ: ഐക്യൂ 12 മുതൽ വൺപ്ലസ് 12 വ​രെ! ​എപ്പോൾ ​കൈയിൽ കിട്ടുമെന്നറിയാൻ ഇന്ത്യക്കാർ കാത്തിരിക്കുന്ന ഫോണുകൾ

ഇവർക്ക് മിഡ് റേഞ്ച് ഫോണുകളോടാണ് കൂടുതൽ പ്രിയം. അതിന് അനുസരിച്ച് സാംസങ് ഇവർക്കായി മിഡ് റേഞ്ച് ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കും എന്ന ചില വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ വാർത്തകൾ നിഷേധിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് സാംസങ് കമ്പനി. അടുത്ത വർഷം സാംസങ്ങിന്റെ മിഡ് റേഞ്ച് ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങും എന്നായിരുന്നു പുറത്ത് വന്നിരുന്ന റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നത്.

ഇന്ത്യൻ മാർക്കറ്റിൽ ഈ ഫോണിന്റെ വില 33,000 രൂപയ്ക്കും 41,000 രൂപയ്ക്കും ഇടയിൽ ആയിരിക്കും എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ഈ വാർത്ത വ്യാജം ആണെന്നാണ് സാംസങ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. സാംസങ്ങിന്റെ ഔ​ദ്യോ​ഗിക വക്താവ് ഒരു കൊറിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വില കുറഞ്ഞ ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കാൻ സാംസങ്ങിന് പദ്ധതി ഇല്ല എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാക്കുകൾ.

സാധാരണക്കാരെ നിരാശപ്പെടുത്തി സാംസങ്

MOST READ: ബംബിൾ, ടിൻഡർ പോലുള്ള ഡേറ്റിം​ഗ് ആപ്പുകൾ ഉപയോ​ഗിക്കുന്നവർ സൂക്ഷിക്കുക; മറഞ്ഞിരിക്കുന്ന അപകടം ചെറുതല്ല

പുറത്ത് വന്നിരിക്കുന്ന പുതിയ വാർത്ത സാംസങ് ആരാധകരെ വളരെ വലിയ രീതിയിൽ നിരാശപ്പെടുത്തുന്നതാണ്. സാംസങ് ആരാധകർക്ക് പുറമെ സാധാരണക്കാരായ ഉപയോക്താക്കൾക്കും ഈ വാർത്ത നിരാശ സമ്മാനിക്കുന്ന ഒന്നാണ്. ​ഗാലക്സി ഇസഡ് ഫോൾ‌ഡ് 6, ഇസഡ് ഫ്ലിപ് 6 എന്നീ ഫോണുകൾക്ക് ശേഷം ​ഗാലക്സി ഇസഡ് എഫ്ഇ എന്ന പേരിൽ ഈ ഫോൾഡബിൾ ഫോൺ സാംസങ് പുറത്തിറക്കും എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

അതേസമയം ഗാലക്സി ഇസഡ് ഫോൾ‌ഡ് 5, ഇസഡ് ഫ്ലിപ് 5 എന്നീ ഫോണുകൾക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇതിൽ ഫ്ലിപ് 5ന്റെ വില ആരംഭിക്കുന്നത് 99,999 രൂപ മുതലാണ്. ഫോൾ‌ഡ് 5ന്റെ ആകട്ടെ 1,54,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഫോൾ‌ഡ് 5ന്റെ 12ജിബി റാം 256ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില. ഫ്ലിപ് 5ന്റെ ആകട്ടെ 8ജിബി റാം 256ജിബി സ്റ്റോറേജ് വേരിയന്റാണ് 99,999 രൂപയ്ക്ക് ലഭ്യമാകുന്നത്.

ഈ രണ്ട് ഫോണുകൾക്കും ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രൊസസർ ആണ് സാംസങ് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള UI 5.1.1-ൽ ആണ് ഇവ പ്രവർത്തിക്കുന്നത്. IPX8 ഉള്ള വാട്ടർ റെസിസ്റ്റന്റും ഈ ഫോണുകളുടെ മികവ് കൂട്ടുന്നുണ്ട്. മികച്ച ക്യാമറ ഫീച്ചറുകളും ഇവ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. സാംസങ്ങിന്റെ പ്രീമിയം സെ​ഗ്മെന്റിൽ ആണ് ഈ രണ്ട് ഫോണുകളും പുറത്തിറക്കിയിരിക്കുന്നത്.

അതേ സമയം നിലവിൽ മിഡ് റേഞ്ച് ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കാൻ സാംസങ്ങിന് പദ്ധതി ഇല്ല എന്ന് മാത്രമാണ് സാംസങ് വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു പക്ഷെ ഭാവിൽ ഇത്തരം മിഡ് റേഞ്ച് ഫോൾഡബിൾ ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ്. നിലവിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ആ​ഗോള വിപണിയിലും ഇന്ത്യൻ വിപണിയിലും സ്മാർട്ട് ഫോൺ വിൽപനയിൽ മുന്നിട്ട് നിൽക്കുന്നത് സാംസങ് ആണ്. ആ​ഗോള തലത്തിൽ ആപ്പിൾ ആണ് രണ്ടാം സ്ഥാനത്ത്.

More from GizBot

Best Mobiles in India

English summary
For Samsung, the very high price of its foldable smartphones is a small setback. Because most of the users in the Indian market are ordinary people. They prefer mid-range phones. According to that, some news came out the other day that Samsung will release mid-range foldable phones for them.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X