വെറും 200 രൂപയ്ക്ക് സ്മാർട്ട് ടിവി വേണോ? നുണയല്ല, നിങ്ങളുടെ സാധാരണ ടിവിയെ എളുപ്പത്തിൽ സ്മാർട്ട് ടിവിയാക്കാം
ഇത് ഡിജിറ്റൽ കാലമാണ് നമ്മൾ പണ്ട് ഉപയോഗിച്ചുകൊണ്ട് ഇരുന്ന പല ഉപകരണങ്ങളും കൂടൂതൽ സ്മാർട്ട് ആയിക്കൊണ്ട് ഇരിക്കുകയാണ്. ഉദാഹരണത്തിന് സ്മാർട്ട് ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് ടിവികൾ എന്നിങ്ങനെ. പുതിയ കാലത്തിനൊപ്പം നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചും നിരവധി അപ്ഡേറ്റ് വരുത്തിയുമാണ് ഈ ഉപകരണങ്ങൾ പുറത്തിറങ്ങുന്നത്.
സാധാരണ ഉപകരണങ്ങളെ അപേക്ഷിച്ച് സ്മാർട്ട് ഉപകരണങ്ങൾക്ക് വിലയും കൂടുതൽ ആയിരിക്കും. ഈ കാരണം കൊണ്ട് മാത്രമാണ് പല ഉപയോക്താക്കളും ഇപ്പോഴും സാധാരണ ടിവികൾ ഉപേക്ഷിച്ച് സ്മാർട്ട് ടിവികൾ സ്വന്തമാക്കാത്തത്. പലർക്കും കാലത്തിനൊപ്പം മാറണമെന്ന ആഗ്രഹം ഉണ്ടെങ്കിലും സ്മാർട്ട് ടിവികൾക്ക് വലിയ വില കൊടുക്കേണ്ട് വരും എന്ന് കരതി സാധാരണ ടിവികളെ ആശ്രയിക്കുന്നു. എന്നാൽ അധികം പണം ചിലവ് ഇല്ലാതെ നിങ്ങളുടെ ടിവി സ്മാർട്ട് ടിവി ആക്കാൻ സാധിച്ചാലോ?

അതേ സംഗതി സത്യമാണ്. നിങ്ങളുടെ വീട്ടിലെ സാധാരണ ടിവി വളരെ കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് സ്മാർട്ട് ടിവി ആക്കി മാറ്റാൻ സാധിക്കുന്നതാണ്. എങ്ങനെ ആണെന്നല്ലെ വിശദമാക്കാം. ഇതിന് സഹായിക്കുന്ന നിരവധി ഉപകരണങ്ങൾ ഇപ്പോൾ ഓൺലൈൻ ആയും ഓഫ്ലൈൻ ആയും വാങ്ങാൻ സാധിക്കുന്നതാണ്. ആമസോൺ ഫയർ ടിവി സ്റ്റിക്ക്, ജിയോ ഫൈബറിന്റെ സ്മാർട്ട് സെറ്റ്-ടോപ്പ് ബോക്‌സ്, ടാറ്റ പ്ലേ ബിങ്ക് പ്ലസ് എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
വളരെ കുറഞ്ഞ വിലയിൽ തന്നെ ഈ ഉപകരണങ്ങൾ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഏകദേശം 1500-2000 രൂപ റേഞ്ചിൽ ആണ് ഇവയുടെ വിലകൾ. അതേ സമയം നിങ്ങൾക്ക് ഇത്രയും പണം ചിലവഴിക്കാൻ സാധിക്കില്ല എങ്കിൽ വെറും 200 രൂപയുടെ താഴെ ചിലവിൽ ടിവി സ്മാർട്ട് ടിവി ആക്കി മാറ്റാൻ സാധിക്കുന്നതാണ്. ഒരു എച്ച്ഡിഎംഐ കേബിളും ലാപ്‌ടോപ്പും മാത്രം നിങ്ങളുടെ പക്കൽ ഉണ്ടായാൽ മതി.

കേവലം ഒരു മിനിറ്റുകൊണ്ട് നിങ്ങളുടെ സാധാരണ ടിവിയെ നിങ്ങൾക്ക് സ്മാർട്ട് ടിവിയാക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എച്ച്ഡിഎംഐ കേബിൾ നിങ്ങളുടെ പക്കൽ ഇല്ലെങ്കിൽ ഇവ ഓൺലൈൻ ആയി ലഭിക്കുന്നതാണ്. വെറും 179 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. അതേ സമയം എച്ച്ഡിഎംഐ കേബിൾ പോർട്ട് ഉള്ള ലാപ്ടോപ്പ് ആയിരിക്കണം നിങ്ങളുടെ പക്കൽ ഉള്ളത് എന്ന് നിങ്ങൾ ഉറപ്പ് വരുത്തണം.
മിക്ക ലാപ്ടോപ്പുകൾക്കും ഈ പോർട്ട് ഉണ്ടെങ്കിലും സ്ലീം മോലഡിൽ എത്തുന്ന ചില ലാപ്ടോപ്പുകൾക്ക് ഭാരം കുറയ്ക്കാനായി ഈ പോർട്ട് നൽകിയിട്ടില്ല. അതേ സമയം ഈ ഉപകരണങ്ങൾ എല്ലാം നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ എച്ച്ഡിഎംഐ കേബിൾ വഴി നിങ്ങൾക്ക് ലാപ്ടോപ്പിനെ ടിവിയുമായി കണക്ട് ചെയ്യാൻ സാധിക്കുന്നതാണ്. ഇതിന് ശേഷം ടിവിയുടെ റിമോട്ടിൽ ഉള്ള ഇൻപുട്ട് ബട്ടൺ ക്ലിക്ക് ചെയ്ത് ആക്സസ് നേടിയെടുക്കുക. ഇത്രമാത്രം ചെയ്താൽ മതിയാകും
ഇത്തരത്തിൽ ചെയ്താൽ പിന്നീട് ലാപ്ടോപ്പിന്റെ സ്ക്രീൻ ആയിരിക്കും ടിവിയിൽ കാണാൻ സാധിക്കുക. ഒരു സ്മാർട്ട് ടിവിയ്ക്ക് നൽകാൻ സാധിക്കുന്ന നിരവധി ഫീച്ചറുകൾ ഇതിലൂടെ നിങ്ങൾക്ക് നേടിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ലാപ്ടോപ്പ് ഉപയോഗിച്ച് നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം പോലുള്ള ഒടിടി പ്ലാറ്റ്ഫോമുകളുടെ സേവനം നിങ്ങൾക്ക് ടിവിയുടെ വലിയ സ്ക്രീനിൽ ആസ്വദിക്കാൻ സാധിക്കുന്നതാണ്. എന്നാൽ ടിവിയുടെ നിയന്ത്രണം ഇപ്പോൾ റിമോട്ടിന് ലഭിക്കില്ല എന്ന കാര്യം ഓർമ്മ വേണം.
ഉദാഹരണത്തിന് നിങ്ങൾക്ക് നെറ്റ്ഫ്ലിക്സ് കാണണം എങ്കിൽ ഇത് ലാപ്ടോപ്പ് വഴി തിരഞ്ഞെടുത്താലെ ലഭിക്കു. റിമോട്ട് വഴി നിയന്ത്രിക്കാൻ സാധിക്കില്ല. അതേ സമയം നിങ്ങൾ സ്ട്രീം ചെയ്യാൻ തിരഞ്ഞെടുത്ത റെസല്യൂഷനെ ആശ്രയിച്ചായിരിക്കും സ്ക്രീനിൽ തെളിയുന്ന ക്ലാരിറ്റി. വലിയ സ്ക്രീനുള്ള ടിവി ആണെങ്കിൽ ഉയർന്ന റെസല്യൂഷനിൽ തന്നെ വീഡിയോകൾ പ്ലേ ചെയ്യുന്നതായിരിക്കും കാഴ്ചയ്ക്ക് സൗകര്യം. എന്നിരുന്നാലും മോശമല്ലാത്ത ക്ലാരിറ്റിയിൽ ദൃശ്യങ്ങൾ കാണാൻ സാധിക്കുന്നതായിരിക്കും.


Click it and Unblock the Notifications








