Home
News

സ്മാർട്ട്ഫോണുകൾക്ക് 57% ഓഫ്, ലാപ്ടോപ്പുകൾക്ക് 46%; മറ്റ് നിരവധി കിഴിവുകളുമായി സാംസങ്ങിന്റെ ഓഫർ വിൽപന

റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാ​ഗമായി പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റുകളായ ഫ്ലിപ്പ്കാർട്ടും ആമസോണും എല്ലാം ആകർഷകമായ ഓഫറുകൾ ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. ജനുവരി 14ന് ആരംഭിച്ച ഈ ഓഫർ വിൽപന 19ന് അവസാനിച്ചിരുന്നു. സ്മാർട്ട് ഫോണുകൾ, ഇലക്ട്രോണിക് ​​ഗാഡ്ജറ്റുകൾ, ​ഗൃഹോപകരണങ്ങൾ എന്നിവയ്ക്കെല്ലാം മികച്ച ഡിസ്കൗണ്ട് ആയിരുന്നു ഈ വിൽപനയിൽ പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ ഈ ഓഫർ വിൽപന ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഉപയോക്താക്കൾക്ക് മറ്റൊരു കിഴിവ് വിൽപനയുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് കൊറിയൻ ടെക് ഭീമന്മാരായ സാംസങ്. സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്‌മാർട്ട് ടിവികൾ, ഗൃഹോപകരണങ്ങൾ എന്നിവയ്ക്കെല്ലാം ഡിസ്കൗണ്ട് പ്രഖ്യാപിച്ചുകൊണ്ടാണ് സാംസങ് ഇന്ത്യ തങ്ങളുടെ ഗ്രാൻഡ് റിപ്പബ്ലിക്ക് ഡേ വിൽപന ആരംഭിച്ചിരിക്കുന്നത്. ബാങ്ക് ഓഫറുകൾ ഉൾപ്പെടെ മികച്ച ഡിസ്കൗണ്ട് നേടിയെടുക്കാൻ പാകത്തിനാണ് സാംസങ് ഈ ഓഫർ വിൽപന പ്രഖ്യാപിച്ചിരിക്കുന്നത്.

സ്മാർട്ട്ഫോണുകൾക്ക് 57% ഓഫ്, ലാപ്ടോപ്പുകൾക്ക് 46%

MOST READ: ഇന്ത്യയിൽ ഇനി നടക്കാൻ പോകുന്നത് മസ്ക്-അംബാനി യുദ്ധം; ജിയോയെ വെല്ലുവിളിച്ച് ഇലോൺ മസ്കിന്റെ കമ്പനി

എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോ​ഗിച്ചാണ് നിങ്ങൾ ഈ വിൽപനയിൽ നിന്ന് ഉപകരണങ്ങൾ വാങ്ങുന്നത് എങ്കിൽ നിങ്ങൾക്ക് 22.5 ശതമാനം ഡിസ്കൗണ്ട് വരെ സാംസങ് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് പുറമെ സാംസങ്ങിന്റെ ജനപ്രിയ സീരീസുകളായ ​ഗാലക്സി എ, എം, എഫ്, എസ് സീരീസിലുള്ള ഫോണുകൾക്ക് 57 ശതമാനം വരെ ഓഫറും സാംസങ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്.

സാംസങ്ങിന്റെ ഫോൾഡബിൾ സ്മാർട്ട് ഫോണുകളും മികച്ച വിലക്കുറവിൽ ഈ വിൽപനയിൽ നിന്ന് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഈ ജനുവരി 17ന് സാംസങ് അവതരിപ്പിച്ച ഫോണുകൾ ആയിരുന്നു ​ഗാലക്സി എസ് 24 സീരീസ് ഫോണുകൾ. ഇതിന്റെ മുൻ​ഗാമിയായി എസ് 23 സീരീസിലെ സ്റ്റാന്റേർഡ് മോഡലിനും മികച്ച ഓഫറാണ് ഇപ്പോൾ ഉള്ളത്. വെറും 54,999 രൂപയ്ക്ക് എസ് 23 ഇപ്പോൾ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

സ്മാർട്ട്ഫോണുകൾക്ക് 57% ഓഫ്, ലാപ്ടോപ്പുകൾക്ക് 46%

MOST READ: ചന്ദ്രന്റ വരെ വ്യക്തമായ ദൃശ്യങ്ങൾ പകർത്താം; ഏറ്റവും മികച്ച വീഡിയോ പകർത്താൻ സാധിക്കുന്ന 5 ഫോണുകൾ

ലാപ്ടോപ്പുകൾക്കും ആകർഷകമായ ഓഫറാണ് സാംസങ് പ്രഖ്യാപിച്ചിരിക്കുന്നത്. ​ഗാലക്സി ബുക്ക് ​ഗോ, ​ഗാലക്സി ബുക്ക് ​3, ഗാലക്സി ബുക്ക് ​3 പ്രോ എന്നീ ലാപ്ടോപ്പുകൾ ഈ വിൽപനയുടെ ഭാ​ഗമായി 46 ശതമാനം ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഇതിന് പുറമെ സാംസങ്ങിന്റെ ടാബ്‌ലെറ്റുകൾ, വെയറബിൾസ്, ആക്‌സസറികൾ എന്നിവയിൽ തിരഞ്ഞെടുത്ത മോഡലുകൾക്ക് 50 ശതമാനം വരെ ഡിസ്കൗണ്ടും കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്മാർട്ട് ടിവികളുടെ ഓഫറുകൾ പരിശോധിക്കുമ്പോൾ 48 ശതമാനം ഡിസ്കൗണ്ട് ആണ് സാംസങ് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. മാത്രമല്ല എക്സ്ചേഞ്ച് ഓഫറിലൂടെ 15,250 രൂപ വരെ അധിക ഡിസ്കൗണ്ടും ഉപയോക്താക്കൾക്ക് നേടിയെടുക്കാവുന്നതാണ്. പ്രീമിയം, ലൈഫ്‌സ്‌റ്റൈൽ ടിവി മോഡലുകൾക്കാണ് ഈ ഓഫർ ബാധകമാകുന്നത്. അതേ സമയം നിങ്ങൾ എക്സ്ച്ഞ്ച് ചെയ്യാൻ ആ​ഗ്രഹിക്കുന്ന ടിവിയുടെ പ്രവർത്തനക്ഷമത അനുസരിച്ച് ആയിരിക്കും എക്സ്ചേഞ്ചിൽ ഓഫർ വില നിശ്ചയിക്കുന്നത്. QLED, QLED ടിവികൾക്ക് പ്രത്യേക സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.

1,24,990 രൂപ വില വരുന്ന ​ഗാലക്സി എസ് 23 അൾട്ര, 69,990 രൂപ വിലമതിക്കുന്ന 50 ഇഞ്ച് The Serif TV, 38,990 രൂപ വിലമതിക്കുന്ന സൗണ്ട്ബാർ എന്നിവയിൽ ഏതെങ്കിലും ഉത്പന്നം ആയിരിക്കും ഈ ടിവികളുടെ കൂടെ സൗജന്യമായി ലഭിക്കുന്നത്. സാംസങ്ങിന്റെ റഫ്രിജറേറ്ററുകൾക്ക് ആകട്ടെ 52 ശതമാനം ആണ് ഡിസ്കൗണ്ട്. ഇതിന് പുറമെ 15,125 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നതായിരിക്കും.

വാഷിംഗ് മെഷീനുകൾക്ക് 49 ശതമാനം വരെ ഡിസ്കൗണ്ടും 3,000 രൂപയുടെ അപ്‌ഗ്രേഡ് ബോണസും സാംസങ് വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുത്ത മൈക്രോവേവുകൾക്ക് ആകട്ടെ ഡിസ്കൗണ്ട് 45 ശതമാനം വരെയാണ്. Samsung.com എന്ന ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്നും സാംസങ്ങിന്റെ ഔദ്യോ​ഗിക സ്റ്റോറുകളിൽ നിന്നും ഉപയോക്താക്കൾക്ക് ഇപ്പോൾ ഈ ഓഫറുകൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. നിലവിൽ ഈ ഓഫറുകൾ ആരംഭിച്ചു കഴിഞ്ഞു. എന്ന് വരെ ഈ ഓഫർ ഉണ്ടാകും എന്ന കാര്യം വ്യക്തമല്ല.

More from GizBot

Best Mobiles in India

English summary
Samsung India has kicked off its Grand Republic Day sale by announcing discounts on smartphones, laptops, tablets, smart TVs, and home appliances. Samsung has announced this offer to get the best discount, including bank offers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X