Home
News

ഇന്ത്യയിൽ ഇനി നടക്കാൻ പോകുന്നത് മസ്ക്-അംബാനി യുദ്ധം; ജിയോയെ വെല്ലുവിളിച്ച് ഇലോൺ മസ്കിന്റെ കമ്പനി

സാറ്റ്ലൈറ്റുകളുടെ സഹായത്താൽ ഇന്റർനെറ്റ് സംവിധാനം എത്തിക്കുന്നതിൽ പേര് കേട്ട കമ്പനിയാണ് സ്റ്റാർലിങ്ക്. ടെസ്ല സിഇഒ ഇലോൺ മസ്കാണ് ഈ സേവനം ലോകമെമ്പാടും ജനപ്രിയമാക്കിയത്. വളരെ നാളുകളായി ലോകത്തിന്റെ പലയിടങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട് എന്നാൽ ഇന്ത്യയിൽ ഇതുവരെ ഇത്തരത്തിലുള്ള സർവ്വീസുകൾ ഒന്നും ആരംഭിച്ചിരുന്നില്ല.

നിലവിൽ ജിയോ ഇതിനായുള്ള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെങ്കിലും അധികൃതരിൽ നിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്. എന്നാൽ ഇലോൺ മസ്കിന്റെ കമ്പനി തന്നെ ഇന്ത്യയിൽ ഈ സർവ്വീസ് ആദ്യം എത്തുക്കുമോ എന്ന് സംശയം ഉണ്ട്. കാരണം ഇന്ത്യയിൽ സർവ്വീസ് ആരംഭിക്കാനായി സ്റ്റാർലിങ്ക് കരുക്കൾ നീക്കി തുടങ്ങി എന്നാണ് വിവധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഇന്ത്യയിൽ സർവ്വീസ് ആരംഭിക്കാനുള്ള പേപ്പർ വർക്കുകൾ എല്ലാം സ്റ്റാർലിങ്ക് ആരംഭിച്ചു.

ഇന്ത്യയിൽ ഇനി നടക്കാൻ പോകുന്നത് മസ്ക്-അംബാനി യുദ്ധം

MOST READ: ചന്ദ്രന്റ വരെ വ്യക്തമായ ദൃശ്യങ്ങൾ പകർത്താം; ഏറ്റവും മികച്ച വീഡിയോ പകർത്താൻ സാധിക്കുന്ന 5 ഫോണുകൾ

സർക്കാരിന്റെയും അധികൃതരുടെയും അനുമതിയ്ക്കായി കാത്തിരിക്കുകയാണ് കമ്പനി. മണി കൺട്രോൾ എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. അടുത്ത അഴ്ചയുടെ ആദ്യം തന്നെ ഇന്ത്യയിൽ സാറ്റ്ലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കാൻ സ്റ്റാർലിങ്കിന് അനുമതി ലഭിക്കും എന്നാണ് പ്രതീക്ഷ. ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) ആണ് ഇക്കാര്യങ്ങൾ എല്ലാം പരിശോധിക്കുന്നത്. നിലവിൽ അധികൃതരെല്ലാം സ്റ്റാർലിങ്കിന്റെ പദ്ധതിയിൽ സംതൃപ്തരാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ഇവരുടെ താൽപര്യത്തിന് അനുസരിച്ച് ആയിരിക്കും റെഗുലേറ്ററി കമ്മിറ്റി പ്രവർത്തനം ആരംഭിക്കാനുള്ള അനുവാദം നൽകുക. അതേ സമയം നേരത്തെ സൂചിപ്പിച്ചത് പോലെ ജിയോ കമ്മ്യൂണിക്കേഷനും ഇത്തരത്തിൽ സാറ്റ്ലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനം എത്തിക്കാനായി ചരടുവലികൾ ആരംഭിച്ചിട്ടുണ്ട്. ജിയോയ്ക്ക് പിന്നാലെ വൺവെബും സമാനമായ നീക്കവുമായി രം​ഗത്ത് വന്നിട്ടുണ്ട്. ഇതിനും പിന്നാലെയാണ് സ്റ്റാർലിങ്ക് എത്തിയിരിക്കുകന്നത്. നിലവിലെ കണക്കുകൾ അനുസരിച്ച് ഈ മേഖലയിൽ ജിയോയ്ക്ക് ആണ് ആധിപത്യം ഉള്ളത്.

ഇന്ത്യയിൽ ഇനി നടക്കാൻ പോകുന്നത് മസ്ക്-അംബാനി യുദ്ധം

MOST READ: ഡിലീറ്റ് ആയ എത്ര പഴയ ചിത്രങ്ങളും മിനിറ്റുകൾക്കുള്ളിൽ വീണ്ടെടുക്കാം; അതും സ്മാർട്ട് ഫോൺ വഴി

രാജ്യത്ത് നിരവധി സ്ഥലങ്ങളിൽ 5ജി എത്തിക്കാൻ തങ്ങൾക്ക് സാധിച്ചു എന്ന് ജിയോ അവകാശപ്പെടുന്നു. ഇതിന് പുറമെ കഴിഞ്ഞ വർഷമാണ് ജിയോ തങ്ങളുടെ എയർ ഫൈബർ സേവനം ഇന്ത്യയിൽ ആരംഭിച്ചത്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ജിയോയുടെ എയർ ഫൈബർ സേവനം എത്തിയിട്ടുണ്ട്. 1000 എംബിപിഎസ് സ്പീഡിൽ ഇന്റർനെറ്റ് വാ​ഗ്ദാനം ചെയ്യുന്ന സർവ്വീസ് ആണ് ജിയോയുടെ എയർ ഫൈബർ. ഇതിന് പിന്നാലെയാണ് സാറ്റ്ലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനവുമായി ജിയോ വരുന്നത്.

ജിയോ സ്പേസ് ഫൈബർ എന്ന പേരിൽ ആയിരിക്കും ജിയോ ഈ സേവനം ഇന്ത്യയിൽ എത്തിക്കുന്നത്. അതേ സമയം ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമോ എന്ന തരത്തിലുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ ഇലോൺ മസ്കിന്റെ സ്പേയ്സ് എക്സ് തയ്യാറായിട്ടില്ല. അടുത്ത ബുധനാഴ്ചയോടെ സ്റ്റാർലിങ്കിന് ഇന്ത്യയിലെ പ്രവർത്തനത്തിന് അനുമതി ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ടെലികോം സെക്രട്ടറി നീരജ് മിത്തൽ, കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വനി വൈഷ്ണവ് എന്നിവരുടെ അംഗീകാരം മാത്രമാണ് ഇനി ലഭിക്കാനുള്ളത്.

നിലവിൽ നീരജ് മിത്തൽ, വൈഷ്ണവ് ദാവോസിൽ എന്നിവർ വാഷിംഗ്ടൺ ഡിസിയിലെ ഒരു സമ്മേളനത്തിനായി യുഎസിൽ ആണ്. ഇവർ തിരിച്ച് ഇന്ത്യയിൽ എത്തിയതിന് ശേഷം ഉടനടി തന്നെ സ്റ്റാർലിങ്കിന് അനുമതി നൽകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരുടെ അനുമതി ലഭിച്ചു കഴിഞ്ഞാൽ പിന്നീട് ആവിശ്യമായ മറ്റ് അനുമതികൾക്കായി ഡിപ്പാർട്ട്‌മെന്റിന്റെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് വിംഗിനെ സമീപിക്കാം. ശേഷം മാത്രമെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ സർവ്വീസുകൾ ആരംഭിക്കാൻ സാധിക്കു.

അതേ സമയം ഇന്ത്യയിൽ ആദ്യമായി സാറ്റലൈറ്റ് അടിസ്ഥാനമാക്കിയുള്ള ജിഗാ ഫൈബർ ഇന്റർനെറ്റ് സേവനം ലഭിക്കാൻ പാകത്തിനുള്ള എല്ലാ നടപടികളും ജിയോയും പൂർത്തായിക്കി കഴിഞ്ഞു. ലക്‌സംബർഗ് ആസ്ഥാനമായുള്ള സാറ്റലൈറ്റ് ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് പ്രൊവൈഡറായ Société Européenne des Satellites (SES)മായി സഹകരിച്ചാണ് ഈ സേവനം ജിയോ ഇന്ത്യയിൽ എത്തിക്കുന്നത്. എത്ര വലിയ ​ഗ്രാമപ്രദേശങ്ങളും മികച്ച വേ​ഗതയിൽ ഇന്റർനെറ്റ് വാ​ഗ്ദാനം ചെയ്യാൻ ഈ സർവ്വീസിന് സാധിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
The company is awaiting approval from the government and authorities. This news has been released by the media, called Money Control. It is expected that Starlink will get permission to provide satellite-based internet services in India as early as next week. The Department for Promotion of Industry and Internal Trade (DPIIT) is looking into all these matters.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X