ഇയർബഡുകൾ ഷെയർ ചെയ്ത് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? സൂക്ഷിക്കുക, നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതരരോഗങ്ങൾ
ഇന്ന് ലക്ഷക്കണക്കിന് ഉപയോക്താക്കൾ ഉപയോഗിക്കുന്ന ഗാഡ്ജറ്റുകളിൽ ഒന്നാണ് ഇയർബഡുകൾ. ഇയർപോഡ്, എയർപോഡ്, ഇയർഫോൺ തുടങ്ങിയ പേരിലും ഈ ഉപകരണങ്ങൾ അറിയപ്പെടുന്നുണ്ട്. ബ്ലൂട്ടൂത്ത് വഴി ഫോണിനെ ബന്ധിച്ചിപ്പ് പാട്ടുകളും മറ്റും കേൾക്കുവാനാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്. പ്രമുഖ ഇലക്ട്രോണിക് ഗാഡ്ജറ്റ് കമ്പനികളെല്ലാം തന്നെ തങ്ങളുടെ ഇയർബഡുകൾ പുറത്തിറക്കിയിട്ടുണ്ട്.
സ്മാർട്ട് ഫോണുകൾ, സ്മാർട്ട് വാച്ചുകൾ പോലെ തന്നെ ഏറെ ജനപ്രിയമായ ഒരു ഗാഡ്ജറ്റായി ഇപ്പോൾ ഇയർബഡുകൾ മാറിയിട്ടുണ്ട്. കൂടുതലായും യുവാക്കളും യുവതികളും ആണ് ഇയർബഡുകൾ ഉപയോഗിക്കുന്നത്. ചിലർ ഒരുപാട് സമയം ഇത്തരം ഇയർബഡുകൾ ഉപയോഗിച്ച് പാട്ട് കേൾക്കുന്നത് കാണാറുണ്ട്. ശരിക്കും ഇത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷമാണ്. മിതമായി മാത്രമെ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാവു. ഇത് അമിതമായി ഉപയോഗിക്കുന്നത് നിങ്ങളുടെ കേൾവിശക്തിയെ ബാധിച്ചേക്കാം.

നമ്മുടെ കേൾവി ശക്തിക്കും ഇയർ ബാലൻസിങ്ങിനുമായി ധാരാളം ബാക്ടീരിയകളാണ് ചെവിയ്ക്ക് ഉള്ളിൽ ഉള്ളത്. ഇയർബഡുകളുടെ അമിത ഉപയോഗം ഈ ബാക്ടീരിയകൾക്ക് ദോഷം വരുത്തിയേക്കാം. കാരണം ഇയർ ബഡുകൾ ചെവിയിൽ വെയ്ക്കുന്ന സമയം ചെവിയിലേക്ക് ഉള്ള വായുസഞ്ചാരം കുറയുകയാണ്. മാത്രമല്ല അമിതമായ ശബ്ദത്തിലാണ് നിങ്ങൾ പാട്ടുകൾ ആസ്വദിക്കുന്നത് എങ്കിൽ ഇതും നിങ്ങളുടെ കേൾവി ശക്തിയെ സാരമായി ബാധിച്ചേക്കാം.
ആയതിനാൽ തന്നെ സമയ നിയന്ത്രണം പാലിച്ച് മാത്രം ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതാണ്. ഇയർ ബഡുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നിങ്ങളുടെ ഇയർബഡ് മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കാതെ ഇരിക്കുക എന്നത്. എന്നാൽ പലരും തങ്ങളുടെ ഇയർബഡുകൾ സുഹൃത്തുക്കൾക്കും മറ്റും കൊടുക്കുന്നതും ഷെയർ ചെയ്ത് ഉപയോഗിക്കുന്നതും എല്ലാം നമ്മുടെ നാട്ടിൽ സാധാരണമാണ്. എന്നാൽ ഈ പ്രവർത്തി നിങ്ങൾക്ക് വളരെ വലിയ ദോഷം ചെയ്യുന്നതാണ്.

ഓരോ ആളുകളുടെ ചെവിയിലും ഓരോ തരത്തിലുള്ള ബാക്ടീരിയകൾ ആണ് വളരുന്നത്. ഇയർ ബഡുകൾ ഷെയർ ചെയ്ത് ഉപയോഗിക്കുന്നത് വഴി മറ്റുള്ളവരുടെ ചെവിയിലുള്ള ബാക്ടീരിയ നിങ്ങളുടെ ചെവിയ്ക്കുള്ളിൽ പ്രവേശിക്കാൻ കാരണമായേക്കാം. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നം നിങ്ങൾക്ക് ഉണ്ടാക്കിയേക്കാം. മാത്രമല്ല എന്തെങ്കിലും രോഗം ഉള്ളവർ ഉപയോഗിച്ചതിന് ശേഷമാണ് നങ്ങൾ ഈ ഇയർബഡ് ഉപയോഗിക്കുന്നത് എങ്കിൽ നിങ്ങൾക്കും അസുഖം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
സ്ഥിരമായി ഇയർബഡുകൾ ഉപയോഗിക്കുന്നവരുടെ ചെവിയിലെ ബാക്ടീരിയയുടെ അളവ് സാധാരണ ഗതിയിൽ നിന്ന് 700 ശതമാനം വരെ അധികം ആയിരിക്കും എന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഒരു തവണ ഇയർബഡ് ഉപയോഗിക്കുമ്പോൾ ഇതിന്റെ വശങ്ങളിൽ ബാക്ടീരികൾ പിടിച്ചിരിക്കുന്നുണ്ടാകും. മനുഷ്യന്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത തരത്തിൽ അത്രയും ചെറിയ ജീവികളാണ് ഇവ. എന്നാൽ ഇവർ കാരണം വളരെ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
മാത്രമല്ല ദീർഘനേരം ഇയർബഡുകൾ ഉപയോഗിക്കുമ്പോൾ ചെവിയുടെ ഉള്ളിൽ ഒരു ഈർപ്പം ഉണ്ടാകുന്നതായും ചൂട് പോലെ അനുഭവപ്പെടുന്നതായും ഉപയോക്താക്കൾക്ക് തോന്നിയേക്കാം. ഈ സാഹചര്യം ചെവിയ്ക്കുള്ളിലെ ബാക്ടീരിയകൾക്ക് വളരെ അനുയോജ്യമായ സാഹചര്യമാണ്. ആയതിനാലാണ് സ്ഥിരമായി ദീർഘനേരം ഇയർബഡുകൾ ഉപയോഗിക്കുന്നവർക്ക് ഈ ബാക്ടീരിയകൾ ഉയർന്ന അളവിൽ കാണപ്പെടുന്നത്. മാത്രമല്ല ഇതിൽ നിന്ന് പുറത്തു വരുന്ന റേഡിയേഷനും ചെറിയ രീതിയിലുള്ള അസുഖങ്ങൾ ഉണ്ടാകാൻ കാരണമായേക്കാം.
ഇയർഫോണുകളുടെ അമിതമായ ഉപയോഗം ടിന്നിടസ് എന്നറിയപ്പെടുന്ന ഒരു അവസ്ഥയിലേക്കും നയിക്കാൻ സാധ്യത ഉണ്ട് പലപ്പോഴും അമിതമായ ശബ്ദവുമായി സമ്പർക്കം പുലർത്തുന്നവർക്ക് ഉണ്ടാകുന്ന ഒരു തരം രോഗാവസ്ഥയാണ് ഇത്. ഈ രോഗം ബാധിച്ചാൽ ചെവിയിൽ തുടർച്ചായായി ശബ്ദം മുഴങ്ങുന്നത് പോലെ തോന്നുന്നതായിരിക്കും. ഈ അവസ്ഥ രോഗികളുടെ ശ്രദ്ധ തിരിക്കുകകയും മാനസീകമായി കൂടുതൽ പ്രത്യാഘതങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ആയതിനാൽ തന്നെ വളരെ നിയന്ത്രിതമായി മാത്രമെ ഇവ ഉപയോഗിക്കാവു.


Click it and Unblock the Notifications








