ഇതാ! സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജര്‍ പ്രശ്‌നത്തിന് ഒരു പരിഹാരം

Written By:

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്നില്ല എന്നത്. അങ്ങനെ ചാര്‍ജ്ജ് ചെയ്യാതിരുന്നാല്‍ ഫോണ്‍ ഓഫ് ആകുന്നതായിരിക്കും.

ഫോണ്‍ നഷ്ടപ്പെട്ടോ? 'I lost my phone'എന്ന ഗൂഗിള്‍ ടൂളിലൂടെ കണ്ടുപിടിക്കാം

ഫോണ്‍ അങ്ങനെ ഓഫ് ആകുമ്പോള്‍ ഒന്നുങ്കിന്‍ ഫോണ്‍ പ്രശ്‌നമാകാം അല്ലെങ്കില്‍ ബാറ്ററി പ്രശ്‌നമാകാം എന്നു നിങ്ങള്‍ വിചാരിക്കും, അല്ലേ?

എന്നാല്‍ ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാം എന്നു നോക്കാം.

മൈക്രോസോഫ്റ്റ് വിന്‍ഡോസിനു പകരം ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

നിങ്ങളുടെ ഫോണ്‍, യൂഎസ്ബി പോര്‍ട്ടും യൂഎസ്ബി ചാര്‍ജ്ജറും തമ്മില്‍ കോണ്‍ടാക്റ്റ് ഉണ്ടോ എന്ന് നോക്കണം. ഫോണില്‍ നിന്നും ബാറ്ററി നീക്കം ചെയ്ത് ഒരു ടൂത്ത്പിക്ക് കൊണ്ട് മെല്ലെ അത് സാധാരണ രീതിയില്‍ വയ്ക്കാന്‍ സാധിക്കും. അതിനു ശേഷം ബാറ്ററി ഇടുകയും ചാര്‍ജ്ജര്‍ കണക്ട് ചെയ്യുകയും ചെയ്യാം.

2

നിങ്ങളുടെ ഫോണിന്റെ യൂഎസ്ബി പോര്‍ട്ടിനകത്ത് പൊടി ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇടയ്ക്ക് അത് യൂഎസ്ബി പോര്‍ട്ട് ലളിതമായി പരിശോധിച്ച് അത് വൃത്തിയാക്കാന്‍ നോക്കുക.

3

നിങ്ങളുടെ കേബിള്‍ ഉപയോഗിച്ച് ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. ഇല്ലെങ്കില്‍ പുതിയ കേബിള്‍ വാങ്ങുക.

4

ഇടയ്ക്ക് അഡാപ്റ്റര്‍ മാറ്റുക. ഇങ്ങനെ ഫോണിന്റെ ചാര്‍ജ്ജന്‍ പ്രശ്‌നം ഒരു പരിധി വരെ കുറയ്ക്കാം.

5

സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ഒരു സമയം വരെ മാത്രമേ ഉപയോഗിക്കാന്‍ പാടുളളൂ. അതു കഴിഞ്ഞാല്‍ ബാറ്ററി മാറ്റേണ്ടത് അത്യാവശ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: ഇങ്ങനെയാണോ നിങ്ങള്‍ ഐഫോണ്‍ ബാറ്ററിയെ കൊല്ലുന്നത്?

English summary
A very common problem faced by most of the Android phone users, unable to charge the battery leads to untimely switching off of the phone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot