Home
How to

യുപിഐ ആപ്പുകളിൽ നടക്കുന്നത് ഞെട്ടിക്കുന്ന തട്ടിപ്പുകൾ; പണം നഷ്ടപ്പെടാതിരിക്കണമെങ്കിൽ ഉടൻ ഇക്കാര്യങ്ങൾ ചെയ്യുക

ഡിജിറ്റൽ കാലത്തിന്റെ ഏറ്റവും മികച്ച സംവിധാനങ്ങളിൽ ഒന്നാണ് ഡിജിറ്റൽ പേയ്മെന്റുകൾ. ആദ്യ കാലങ്ങളിൽ കറൻസിയായി പണം നൽകിയാണ് ആവിശ്യങ്ങൾ നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ ക്യാഷ്ലെസ് പെയ്മെന്റുകളാണ് കൂടുതൽ നടക്കുന്നത്. യുപിഐ ആപ്പുകൾ കൂടി വന്നതോടെ സാധാരണ ചായക്കടയിൽ വരെ ഡിജിറ്റൽ പെയ്മെന്റുകൾക്കുള്ള സൗകര്യങ്ങൾ ഇപ്പോൾ ഉണ്ട്.

പ്രധാനമായും ​ഗൂ​ഗിൾ പേ, ഫോൺ പേ, പേടിഎം, ഭാരത് പേ തുടങ്ങിയ ആപ്പുകളാണ് ഇന്ത്യയിൽ കൂടുതൽ ഉപയോക്താക്കൾ ഉപയോ​ഗിക്കുന്നത്. നിലവിൽ രാജ്യത്തിന്റെ ​ഗ്രാമ പ്രദേശങ്ങളിൽ വരെ യുപിഐ പേയ്മെന്റുകൾ എത്തിക്കഴിഞ്ഞു. അത്രേത്തോളം ജനപ്രിയമായി കഴിഞ്ഞു ഓൺലൈൻ പേയ്മെന്റുകൾ. അതേ സമയം ധാരാളം വെല്ലുവിളികളും ഇത്തരം ഓൺലൈൻ പേയ്മെന്റുകൾ നേരിടുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഓൺലൈൻ സ്കാമർമാരുടെ തട്ടിപ്പുകൾ.

യുപിഐ ആപ്പുകളിൽ നടക്കുന്നത് ഞെട്ടിക്കുന്ന തട്ടിപ്പുകൾ

MOST READ: ഈ അഞ്ച് കാര്യങ്ങൾ മതി; ഒരു ദിവസത്തേക്കായി ലഭിക്കുന്ന ഫോണിന്റെ ബാറ്ററിലൈഫ് രണ്ട് ദിവസത്തേക്കായി ഉയർത്താം

നിരവധി തരത്തിലാണ് ഇവർ ഓരോ തട്ടിപ്പുകളും നടപ്പിലാക്കുന്നത്. എന്നാൽ അൽപം ജാ​ഗ്രത പാലിച്ചാൽ ഇത്തരം തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കൾക്ക് രക്ഷപെടാൻ സാധിക്കുന്നതാണ്. ഇക്കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഇതിൽ ആദ്യം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ യുപിഐ പിൻ ആരുമായും പങ്കിടാതെ ഇരിക്കുക എന്നതാണ്. ബാങ്കിൽ നിന്നാണെന്നെല്ലാം പറഞ്ഞ് പല തരത്തിൽ തട്ടിപ്പുകാർ നിങ്ങളെ സമീപിച്ചെക്കാം എന്നിരുന്നാലും വിശദമായി കാര്യങ്ങൾ അന്വേഷിക്കാതെ ഇവർക്ക് യുപിഐ പിൻ നൽകരുത്.

ബാങ്കിൽ നിന്നും മറ്റുമുള്ള ഉദ്യോ​ഗസ്ഥർ ഒരിക്കലും ഫോൺ വഴിയോ സമൂഹ മാധ്യമങ്ങൾ വഴിയോ നിങ്ങളുടെ യുപിഐ പിൻ ആവിശ്യപ്പെടില്ല എന്ന കാര്യം ഓർത്തുവെയ്ക്കുക. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നിങ്ങൾ പണം അയയ്ക്കും മുമ്പ് ആർക്കാണോ പണം അയയ്ക്കുന്നത് അയാളുടെ പേരും യുപിഐ ഐഡിയും ശരിയാണോ എന്ന് രണ്ട് വട്ടം പരിശോധിക്കുക. തട്ടിപ്പുകാർ വ്യാജ ക്യൂആർ കോഡുകൾ നിർമ്മിച്ച് ഉപയോക്താക്കളെ വഞ്ചിച്ച നിരവധി സംഭവങ്ങൾ ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യുപിഐ ആപ്പുകളിൽ നടക്കുന്നത് ഞെട്ടിക്കുന്ന തട്ടിപ്പുകൾ

MOST READ: 14,000 രൂപയ്ക്ക് 50എംപി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ, 5000 എംഎഎച്ച് ബാറ്ററി; മോട്ടോ ജി പ്ലേ വരുന്നു

നിങ്ങൾക്ക് വരുന്ന ഫിഷിങ് മെയിലുകൾ, സന്ദേശങ്ങൾ എന്നിവയോട് പ്രതികരിക്കാതെ ഇരിക്കുക എന്ന കാര്യവും ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല സ്ക്രീൻ ഷെയറിങ് ആപ്പുകൾ, എസ്എംഎസ് ഫോർവേർഡിങ് ആപ്പുകൾ തുടങ്ങിയ ആപ്പുകൾ നിങ്ങളുടെ ഉപകരണങ്ങളിൽ നിന്ന് അൺ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുക. നമ്മുടെ ഉപകരണത്തിലെ സുരക്ഷാ പിഴവുകൾ മുതലെടുത്ത് ഇത്തരം ആപ്പുകളിലുടെ ഉപയോക്താക്കളുടെ ബാങ്ക് വിവരങ്ങൾ മോഷ്ടിക്കാൻ സാധ്യതയുണ്ട്.

എപികെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും പൂർണ്ണമായി ഒഴിവാക്കണം. നിങ്ങൾക്ക് എന്തെങ്കിലും ആപ്പുകൾ ആവിശ്യമായി വരുന്നുണ്ടെങ്കിൽ ഔദ്യോ​ഗിക ഉറവിടങ്ങളായ ​ഗൂ​ഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ‌ ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക. നിങ്ങൾ യുപിഐ ഇടപാടുകൾ നടത്തുമ്പോൾ പരമാവധി പബ്ലിക്ക് വൈഫൈ ഉപയോ​ഗിക്കുന്നതും ഒഴിവാക്കാൻ ശ്രമിക്കുക. നിങ്ങളുടെ ഫോൺ ഡാറ്റയിൽ നിന്ന് പേയ്മെന്റുകൾ നടത്തുന്നതാണ് ഏറ്റവും സുരക്ഷിതം. പണമിടപാടുകൾ നടത്താൻ പബ്ലിക്ക് വൈഫൈ അങ്ങേയറ്റം അപകടകരമാണ്.

നിങ്ങൾ നിങ്ങളുടെ യുപിഐ ഇടപാടിന്റെ ഹിസ്റ്ററി ഇടയ്ക്കിടയ്ക്ക് പരിശോധിക്കുന്നതും നല്ല ശീലമാണ്. നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുന്നുണ്ടോ എന്ന കാര്യം ഇതിലൂടെ നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കുന്നതാണ്. നിങ്ങൾ ഉപയോ​ഗിക്കുന്ന യുപിഐ ആപ്പുകളിൽ തന്നെ ഇടപാട് ഹിസ്റ്ററി തിരിച്ചറിയാനുള്ള സംവിധാനമുണ്ട്. നിങ്ങൾ അറിയാതെ തന്നെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ നിങ്ങളുടെ ബാങ്ക് അധികൃതരെ വിവരം അറിയിക്കുക.

ഓൺലൈൻ തട്ടിപ്പുകൾ ഒഴിവാക്കാനുള്ള മറ്റൊരു മാർ​ഗം നിങ്ങളുടെ ബാങ്കിങ് വിവരങ്ങൾ ഒരിക്കലും സോഷ്യൽ മീഡിയ പോലുള്ള പബ്ലിക്ക് ഇടങ്ങളിൽ പങ്കിടാതെ ഇരിക്കുക എന്നാതാണ്. ഇനി ഏതെങ്കിലും തരത്തിൽ നിങ്ങൾ ഓൺലൈൻ തട്ടിപ്പിന് ഇരയായി എന്ന് ഇരിക്കട്ടെ ഉടൻ തന്നെ ഈ വിവരം 1930 എന്ന സൈബർ പോലീസ് ഹെല്പ് ലൈൻ നമ്പറിൽ അറിയിക്കുക. ഒരു മണിക്കൂറിനുള്ളിൽ തന്നെ വിവരം അറിയിച്ചാൽ നഷ്ടപ്പെട്ട മുഴുവൻ തുകയും തിരിച്ചുകിട്ടാനുള്ള സാധ്യത കൂ‍ടുതലാണ്.

More from GizBot

Best Mobiles in India

English summary
They carry out each fraud in several ways. But users can escape from such scams if they are a little careful. Let's check in detail what these things are. The first thing to keep in mind is to not share your UPI PIN with anyone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X