വാലന്റൈൻസ് ദിനം ആഘോഷമാക്കാം; ഡേറ്റിങ് ആപ്പുകളിൽ നിന്ന് പ്രണയ പങ്കാളികളെ എളുപ്പം സ്വന്തമാക്കാനുള്ള വിദ്യകൾ
നാളെ ലോകം മുഴുവൻ പ്രണയ ദിനം ആഘോഷിക്കുകയാണ്. പ്രണയിക്കുന്നവർക്ക് വേണ്ടി മാത്രമായുള്ള ഒരു ദിനം അതാണ് ഫെബ്രുവരി 14ലെ വാലന്റൈൻസ് ദിനം. എന്നാൽ ഈ ദിവസം ഏറ്റവും കൂടുതൽ വിഷമിക്കുന്നത് പ്രണയ പങ്കാളികൾ ഇല്ലാത്തവർ ആയിരിക്കും. ലോകം മുഴുവൻ പ്രണയ ദിനം ആഘോഷിക്കുമ്പോൾ ഇവർക്ക് മാത്രം ഇതൊരു സാധാരണ ദിവസമായിരിക്കും.
എന്നാൽ സിംഗിളായിട്ടുള്ള ആളുകൾ വിഷമിക്കേണ്ട നിങ്ങൾക്ക് എളുപ്പത്തിൽ പ്രണയ പങ്കാളികളെ കണ്ടെത്താൻ സഹായിക്കുന്ന നിരവധി പ്ലാറ്റ്ഫോമുകൾ നമ്മുക്ക് ചുറ്റുമുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പ്ലാറ്റ്ഫോമുകളിൾ ഒന്നാണ് ഡേറ്റിങ് ആപ്പുകൾ. ടിന്റർ, ബംബിൾ, ക്വാക്ക് ക്വാക്ക്, ട്രൂലി മാഡ്ലി, ഗ്രിന്റർ എന്ന് തുടങ്ങി നിരവധി ഡേറ്റിങ് ആപ്പുകൾ ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഇവ വെറുതെ ഇൻസ്റ്റാൾ ചെയ്താൽ നിങ്ങൾക്ക് മാച്ച് കിട്ടണം എന്നില്ല.

ഡേറ്റിങ് ആപ്പുകളിൽ പെട്ടെന്ന് മാച്ചുകൾ കിട്ടാനായി ധാരാളം എളുപ്പ വഴികൾ ഉണ്ട് ഇവ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ആദ്യമായി നിങ്ങൾ ഡേറ്റിങ് ആപ്പുകളിൽ ഒരു പ്രൊഫൈൽ നിർമ്മിക്കുമ്പോൾ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ഐ കോൺടാക്ട് ഉള്ളത് ആയിരിക്കണം. പ്രൊഫൈലിൽ ആദ്യത്തെ ഫോട്ടോ തന്നെ ഐ കോൺടാക്ട് ഉള്ളതാകുമ്പോൾ പ്രൊഫൈൽ കാണുന്നവർക്ക് ഒരു പ്രത്യേക ആകർഷണം തോന്നുന്നതായിരിക്കും. ഇതിന് താഴെ ആയിരിക്കണം മറ്റ് ഫോട്ടോകൾ അപ്ലോഡ് ചെയ്യാൻ.
സൺഗ്ലാസുകൾ വെയ്ച്ചുള്ള ഫോട്ടോകൾ ഒഴിവാക്കുന്നതും നല്ലതായിരിക്കും. സൺഗ്ലാസുകൾ ധരിച്ച ഫോട്ടോകൾ പ്രൊഫൈലിൽ ആദ്യത്തെ ഫോട്ടോയായി പ്രത്യക്ഷപ്പെടുന്ന പ്രൊഫൈലുകൾക്ക് മറ്റ് പ്രൊഫൈലുമായി താരതമ്യം ചെയ്യുമ്പോൾ മാച്ച് ലഭിക്കുന്നത് 20 ശതമാനം കുറവാണെന്ന് പ്രമുഖ ഡേറ്റിങ് ആപ്പായ ഒകെക്യൂപിഡിന്റെ ഡാറ്റാ ടീം പറയുന്നു. സൺഗ്ലാസ് ധരിക്കുന്ന ഫോട്ടോ അപ്ലോഡ് ചെയ്യുന്നുണ്ടെങ്കിൽ ഇത് രണ്ടാമത്തെയോ മൂന്നാമത്തെയോ ഫോട്ടോ ആയിട്ട് വേണം അപ്ലോഡ് ചെയ്യാൻ.

MOST READ: ചാർജറും വേണ്ട വൈദ്യുതിയും വേണ്ട; വെറുതെ പോക്കറ്റിൽ ഇട്ടാൽ തനിയെ ചാർജ് ആകുന്ന ഫോണുകൾ
നിങ്ങളുടെ കൈവശമുള്ളതിൽ മികച്ച ചിത്രങ്ങൾ ആയിരിക്കണം നിങ്ങൾ അപ്ലോഡ് ചെയ്യേണ്ടത്. ഈ ചിത്രം കാണുമ്പോൾ തന്നെ മറ്റുളളവർക്ക് നിങ്ങളുടെ പേഴ്സണാലിറ്റി മനസിലാക്കാൻ സാധിക്കണം. പരമാവധി സെൽഫി ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നത് ഒഴിവാക്കണം. ഫുൾ സൈസ് ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നത് മാച്ചുകൾ വർധിപ്പിക്കാൻ സഹായിക്കുന്നതാണ്. ഏറ്റവും കുറഞ്ഞത് നാല് ഫോട്ടോകൾ എങ്കിലും നിങ്ങളുടെ പ്രൊഫൈലിൽ ഉണ്ടായിരിക്കേണ്ടതാണ്. ഇവയെല്ലാം തന്നെ നിങ്ങൾ അടുത്തകാലത്ത് എടുത്ത ചിത്രങ്ങളും ആയിരിക്കണം.
നിങ്ങളുടെ ഫാമിലി, ഹോബി, സ്വഭാവം, ഇഷ്ടങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ചെറിയ സൂചനകളും നിങ്ങളുടെ പ്രൊഫൈലിലെ ബയോയിൽ ചേർക്കാൻ മറക്കരുത്. ഇത്തരത്തിൽ ചെയ്യുമ്പോൾ ഇവ ഇഷ്ടപ്പെടുന്ന ആളുകൾ നിങ്ങളുടെ പ്രൊഫൈലിന് മാച്ച് ആകാനുള്ള സാധ്യത വളരെ കൂടുതൽ ആണെന്നും ഒകെക്യൂപ്പിഡിന്റെ ഡാറ്റാ അനലിസ്റ്റ് ടീം പറയുന്നു. പ്രൊഫൈലിൽ ആവിശ്യപ്പെട്ടിരിക്കുന്ന എല്ലാ ഓപ്ഷനുകളും പൂരിപ്പിക്കേണ്ടതാണ്. പൂർണമായ പ്രൊഫൈലുകളാണ് മറ്റുള്ളവർക്ക് കൂടുതലായി സജ്ജഷൻ പോകുന്നത്. മാച്ച് കിട്ടാനുള്ള സാധ്യത 30 ശതമാനമായി ഇത് വർധിപ്പിക്കും.
മാത്രമല്ല വിവിധ ഡേറ്റിങ് ആപ്പുകൾ തങ്ങളുടെ ഉപയോക്താക്കൾക്കായി സബ്സ്ക്രിപ്ഷൻ പ്ലാനുകൾ ആരംഭിച്ചിട്ടുണ്ട്. ഇവ എടുക്കുന്നതും നിങ്ങൾക്ക് മാച്ച് കൂടുതൽ കിട്ടാനായി സഹായിക്കുന്നതാണ്. നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കായിരിക്കും ഈ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ കൂടുതൽ ഉപകാരപ്പെടുക. കാരണം ഇവിടങ്ങളിൽ ആളുകൾ കൂട്ടമായി താമസിക്കുന്നതിനാൽ ധാരാളം ആളുകൾ ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ മാച്ച് വർധിപ്പിക്കാൻ കാരണമാകും. ഗ്രാമപ്രദേശങ്ങളിൽ ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ ഇഷ്ടപ്പെട്ട ബ്രാൻഡുകളും പ്രൊഫൈലിൽ നൽകേണ്ടതാണ്. അത് മ്യൂസ്ക്ക്, സിനിമ, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിൽ ആയിരിക്കണം. ഇതേ ബ്രാൻഡുകൾ ഇഷ്ടപ്പെട്ട നിരവധി ആളുകൾ ഇത്തരം പ്ലാറ്റ്ഫോമുകളിൽ ഉണ്ടായിരിക്കുന്നതാണ്. ഒരു പൊതു ഇഷ്ടം വരുമ്പോൾ ഇവരിൽ നിന്ന് കൂടുതൽ മാച്ചുകൾ നിങ്ങൾക്ക് കിട്ടാൻ സാധ്യതയുണ്ട്. ആദ്യ ശ്രമങ്ങൾ പരാജയപ്പെട്ടാലും വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ട് ഇരിക്കുക. പ്രൊഫൈലിൽ മികച്ച പരിഷ്ക്കരണങ്ങൾ നടത്തിയാൽ തീർച്ചയായും നിങ്ങൾക്ക് മാച്ച് ലഭിക്കുന്നതാണ്.


Click it and Unblock the Notifications








