Home
How to

ഇനി ഇലക്ട്രിസിറ്റി ബില്ല് ഉയരില്ല; പിഎം സൂര്യോദയ യോജനയിൽ അം​ഗമാകാം, ​ഗുണങ്ങൾ ഏറെ

കഴിഞ്ഞ കുറച്ചു നാളുകളായി നമ്മുടെ വീടുകളിലെയെല്ലാം ഇലക്ട്രിസിറ്റി ബില്ല് കുതിച്ചുയരുകയാണ് അല്ലെ. ഇപ്പോൾ വേനൽ കാലം കൂടി ആരംഭിച്ചതോടെ ഫാനിന്റെയും എസിയുടെയും ഉപയോ​ഗം വർധിച്ചു. ഇനി വൈദ്യുതി ബില്ല് ഇരട്ടിയായി ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ വേണ്ട ശ്രദ്ധ കൊടുത്താൽ നല്ല രീതീയിൽ നമ്മുക്ക് വൈ​ദ്യുതി ബില്ല് കുറയ്ക്കാൻ സാധിക്കും.

എന്നാൽ ഇതെല്ലാം താൽക്കാലിക ആശ്വാസം മാത്രമാണ്. സ്ഥിരമായി നമ്മുടെ വീടുകളിലെ ഇലക്ട്രിസിറ്റി ബില്ല് കുറയ്ക്കാൻ സാധിച്ചാലോ? നമ്മൾ അർഹരാണെങ്കിൽ ഇനി ഒരിക്കലും ഇലക്ട്രിസിറ്റി ബില്ല് അടയ്ക്കേണ്ട എന്ന തരത്തിൽ നമ്മളെ സഹായിക്കുന്ന സർക്കാരിന്റെ പദ്ധതികൾ ഇപ്പോൾ നിലവിൽ വന്നിട്ടുണ്ട്. ഇവ ഏതാണ് എന്നല്ലെ നിങ്ങൾ ആലോചിക്കുന്നത്? ഇതാണ് ഈ അടുത്തിടെ കേന്ദ്ര സർക്കാർ അവതരിപ്പിച്ച പിഎം സൂര്യോദയ യോജന.

ഇനി ഇലക്ട്രിസിറ്റി ബില്ല് ഉയരില്ല; പിഎം സൂര്യോദയ യോജനയിൽ അം​ഗമാകാം

MOST READ: ഈ ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടോ? സർക്കാർ സേവനങ്ങൾക്ക് നമ്മെ സഹായിക്കുന്ന 5 ആപ്പുകൾ പരിചയപ്പെടാം

വീടുകളിലെ മേൽക്കൂരയക്ക് മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ സബ്സിഡി നൽകുന്ന പദ്ധതിയാണ് ഈ പിഎം സൂര്യോദയ യോജന. അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെയാണ് പ്രധാനമന്ത്രി നദേന്ദ്ര മോദി ഈ പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ വേണ്ട രീതിയിൽ‌ ഈ പദ്ധതി ജനങ്ങളുടെ ഇടയിലേക്ക് എത്തിയിട്ടില്ല എന്ന് വേണം കരുതാൻ. ഈ പദ്ധതി പ്രകാരം ഇന്ത്യയിൽ ഒരു കോടി കുടുംബങ്ങൾക്കെങ്കിലും സബ്സിഡി നൽകാൻ ആണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

കേന്ദ്ര സർക്കാരിന് പുറമെ ചില സംസ്ഥാന സർക്കാരുകളും ഈ പദ്ധതിയ്ക്ക് സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമായും ഉത്തർപ്രദേശ്, ബീഹാർ, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് ഇപ്പോൾ ഈ പദ്ധതി മുന്നോട്ട് പോകുന്നത്. എന്നിരുന്നാലും എല്ലാം സംസ്ഥാനത്തും അർഹരായ ഉപയോക്താക്കൾക്ക് ഈ പദ്ധതിയുടെ ​ഗുണം ലഭിക്കും എന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.

ഇനി ഇലക്ട്രിസിറ്റി ബില്ല് ഉയരില്ല; പിഎം സൂര്യോദയ യോജനയിൽ അം​ഗമാകാം

MOST READ: അടിമുടി മാറ്റവുമായി വാട്സ്ആപ്പ്; പുതിയ അപ്ഡേറ്റിൽ നാവി​ഗേഷൻ ബാർ താഴെയെത്തി, വ്യത്യാസങ്ങൾ അറിയാം

സുസ്ഥിര ഊർജം സ്ഥിരമായി ഈ പദ്ധതിയിലൂടെ ലഭ്യമാകുമ്പോൾ ഉപയോക്താക്കൾക്ക് പിന്നീട് ഇലക്ട്രിസിറ്റി ബില്ല് അടയ്ക്കേണ്ടി വരില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. പദ്ധതി പ്രകാരം 3 കിലോവാട്ട് ശേഷിയുള്ള സോളാർ പാനൽ സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ 40 ശതമാനം സബ്സിഡിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 10 കിലോവാട്ട് ശേഷിയുള്ള സോളാർ പാനൽ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് ആകട്ടെ 20 ശതമാനം സബ്‌സിഡിയും സർക്കാർ വാ​ഗ്ദാനം ചെയ്യുന്നു.

നിലവിൽ കേന്ദ്രസർക്കാരിന്റെ സബ്‌സിഡിയുടെ സഹായത്താൽ ഏകദേശം 7-8 ലക്ഷം കുടുംബങ്ങൾ ഇതിനോടകം റൂഫ്‌ടോപ്പ് സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേ സമയം എങ്ങനെയാണ് ഈ പദ്ധതിയിൽ അം​ഗമാകാൻ സാധിക്കുന്നത് എന്ന് പരിശോധിക്കാം. ഇതിനായി ആദ്യം പിഎം സൂര്യോദയ യോജനയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ പ്രവേശിക്കേണ്ടതാണ്. ശേഷം ഇതിൽ നിങ്ങളുടെ നിരവധി വിവരങ്ങൾ ആവിശ്യപ്പെട്ടിട്ടുണ്ടാകും ഇവയെല്ലാം തെറ്റുകൂടാതെ പൂരിപ്പിച്ച് നൽകേണ്ടതാണ്.

സംസ്ഥാനത്തിന്റെ പേര്, ഇലക്ട്രിസിറ്റി ബില്ല് നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, വൈദ്യുതി വിതരണക്കമ്പനിയുടെ പേര് തുടങ്ങിയ വിവരങ്ങളാണ് ഈ വെബ്സൈറ്റ് ആവിശ്യപ്പെടുക. എന്നിവയെല്ലാം നൽകിയത് ശേഷം നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിങ്ങൾ അപേക്ഷ സമർപ്പിച്ചതിന് ശേഷം നിങ്ങൾ അർഹരാണെന്ന് തെളിഞ്ഞാൽ മാത്രമാണ് കേന്ദ്ര സർക്കാർ നിങ്ങളെ ഈ പദ്ധതിയിൽ അം​ഗമാക്കു. നിങ്ങളുടെ അപേക്ഷ സ്വീകരിച്ചാൽ അധികം വൈകാതെ തന്നെ നിങ്ങൾക്ക് സോളാർ കണക്ഷൻ ലഭിക്കുന്നതായിരിക്കും.

More from GizBot

Best Mobiles in India

English summary
This PM Suryodaya Yojana is a central government-subsidized scheme for installing solar panels on the rooftops of houses. Prime Minister Nadendra Modi announced this project after the dedication of the Ayodhya Ram Temple. But it should be considered that this project has not reached the people in the right way.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X