Home
How to

ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഇനി യൂട്യൂബ് ആസ്വദിക്കാനാകില്ല; നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണോ?

ആഡ് ബ്ലോക്കേഴ്സുമായുള്ള യുദ്ധം ആരംഭിച്ച് പ്രമുഖ വീഡിയോ പ്ലാറ്റ്ഫോമായ യൂട്യുബ്. ആഡ് ബ്ലോക്കുകൾ ഉപയോ​ഗിക്കുന്ന ഉപയോക്താക്കൾക്ക് വീഡിയോ കാണുന്നതിൽ നിയന്ത്രണം കൊണ്ടു വരുമെന്ന് യൂട്യൂബ് നേരത്തെ അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങൾ മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. ഇതോടെ ആഡ് ബ്ലോക്കുകൾ ഉപയോ​ഗിക്കുന്നവർക്ക് നിയന്ത്രണം വന്നിരിക്കുകയാണ്.

നിലവിൽ ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ആഡ് ബ്ലോക്കുകൾ ഉപയോ​ഗിച്ച് യൂട്യൂബ് സേവനങ്ങൾ ആസ്വദിക്കുന്നത്. ഇവർക്ക് ഇനി മുതൽ മൂന്ന് വീഡിയോകൾ മാത്രമേ ഒരു ദിവസം യൂട്യൂബിൽ കാണാൻ സാധിക്കു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല വേ​ഗത കുറഞ്ഞ തരത്തിൽ ആയിരിക്കും ഇവർക്ക് യൂട്യൂബ് ആസ്വദിക്കാൻ സാധിക്കു. വീഡിയോ പ്ലേ ചെയ്യുമ്പോൾ ബഫറുകൾ വരാനും സാധ്യതയുണ്ട്. പരസ്യങ്ങൾ ഒഴിവാക്കി യൂട്യൂബ് ആസ്വദിക്കുന്നതിനാണ് ഇവർ ആഡ് ബ്ലോക്കുകൾ ഉപയോ​ഗിക്കുന്നത്.

ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഇനി യൂട്യൂബ് ആസ്വദിക്കാനാകില്ല

MOST READ: കേരളത്തിൽ എവിടെയും ഇനി 1000എംബിപിഎസ് സ്പീഡിൽ ഇന്റർനെറ്റ്; ജിയോയുടെ പുതിയ സേവനം നേടിയെടുക്കാം

അതേ സമയം പരസ്യങ്ങൾ ഒഴിവാക്കി യൂട്യൂബ് ആസ്വദിക്കാനായി പ്രീമിയം സർവ്വീസുകൾ യൂട്യൂബ് പരിജയപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് പരസ്യങ്ങൾ ഇല്ലാതെ യൂട്യൂബ് ആസ്വദിക്കണമെങ്കിൽ ഈ പ്രീമിയം സർവ്വീസുകൾ സബ്സ്ക്രൈബ് ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം യൂട്യൂബിൽ വരുന്ന പരസ്യങ്ങൾ കണ്ടുകൊണ്ട് തന്നെ വീഡിയോകൾ കാണേണ്ടതുണ്ട്. ഇത് ഒഴിവാക്കാനായി ആഡ് ബ്ലോക്കുകൾ ഉപയോ​ഗിച്ചാൽ മൂന്ന് വീഡിയോകൾ മാത്രമെ യൂട്യൂബിൽ ഒരു ദിവസം കാണാൻ സാധിക്കു. അതും കുറഞ്ഞ വേ​ഗതയിൽ മാത്രം.

യൂട്യൂബിന് പ്രധാനമായും വരുമാനം ലഭിക്കുന്നത് ഇത്തരം പരസ്യങ്ങളിലൂടെയാണ്. ഈ വരുമാനം കുറഞ്ഞതോടെയാണ് ആഡ് ബ്ലോക്കുകൾ ഉപയോ​ഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പ്ലാറ്റ്ഫോം തയ്യാറായത്. ഇതേ തുടർന്ന് പ്രതിഷേധവുമായി നിരവധി ഉപയോക്താക്കൾ രം​ഗത്ത് വന്നിട്ടുണ്ട്. റെഡ്ഡിക്ട് പോലുള്ള പ്ലാറ്റ്ഫോമിലാണ് ഉപയോക്താക്കൾ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് വേഗം കുറയുന്നതിന് സമാനമായ തകരാറുകള്‍ യൂട്യൂബ് കൃത്രിമമായി സൃഷ്ടിക്കുകയാണ് എന്നാണ് ഉപയോക്താക്കളുടെ പരാതി.

ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഇനി യൂട്യൂബ് ആസ്വദിക്കാനാകില്ല

MOST READ: ഫ്ലിപ്പ്കാർട്ടോ ആമസോണോ; റിപ്പബ്ലിക്ക് ദിന ഓഫർ വിൽപനയിൽ മികച്ച ഡീലുകൾ നൽകുന്നത് ആര്?

അതേ സമയം ആഡ് ബ്ലോക്കുകൾ ഉപയോ​ഗിക്കുന്ന ഉപയോക്താക്കളുടെ മെയിൽ ഐഡിയിലേക്ക് മെയിൽ അയച്ചതിന് ശേഷം മാത്രമെ ഇവർക്കെതിരെ യൂട്യൂബ് നടപടി സ്വീകരിക്കു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പര്യങ്ങൾ നീക്കി യൂട്യൂബ് ആസ്വദിക്കണമെങ്കിൽ പ്രീമിയം മെമ്പർഷിപ്പ് സ്വീകരിക്കുക. ഇല്ലാത്ത പക്ഷം സൗജന്യമായി പരസ്യങ്ങളോടെ യൂട്യൂബ് ആസ്വദിക്കുക എന്നാണ് ഈ സന്ദേശത്തിൽ യൂട്യൂബ് പറയുന്നത്. ആഡ് ബ്ലോക്കുകൾ ഉപയോ​ഗിക്കുന്നത് യൂട്യൂബിന്റെ പോളിസിക്ക് എതിരാണെന്നും ഇവർ ഈ സന്ദേശത്തിൽ കൂട്ടിച്ചേർക്കുന്നു.

ഇന്ത്യയിൽ യൂട്യൂബ് പ്രീമിയം സബ്സ്ക്രൈബ് ചെയ്യാനുള്ള വില ആരംഭിക്കുന്നത് 129 രൂപ മുതലാണ്. യൂട്യൂബിന്റെ സ്റ്റാൻഡേർഡ് പ്രതിമാസ പ്ലാൻ ആണിത്. പരസ്യരഹിത യൂട്യൂബ് ആസ്വാദനവും പശ്ചാത്തല പ്ലേബാക്കും ഈ സർവ്വീസ് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. അതേ സമയം ഒരു മാസത്തേക്കുള്ള ഫാമിലി പ്രീമിയം പ്ലാനിന്റെ വില ആരംഭിക്കുന്നത് 189 രൂപ മുതലാണ്. ഒരു കുടുംബത്തിലെ അഞ്ച് അം​ഗങ്ങൾക്ക് വരെ ഈ പ്ലാനിന്റെ ഭാ​ഗമാകാവുന്നതാണ്.

യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷന്റെ വാർഷിക പ്ലാനുകൾ ആരംഭിക്കുന്നത് 1159 രൂപ മുതലാണ്. വിദ്യാർത്ഥികൾക്കായി പ്രത്യേകം ഓഫറും യൂട്യൂബ് പുറത്തിറക്കിയിട്ടുണ്ട്. വെറും 79 രൂപയ്ക്ക് വിദ്യാർത്ഥികൾക്ക് യൂട്യൂബ് പ്രീമിയം ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഈ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ നിങ്ങൾ വിദ്യാർത്ഥി ആണെന്നതിനുള്ള തെളിവുകൾ യൂട്യൂബിന് സമർപ്പിക്കേണ്ടതുണ്ട്. മൂന്ന് മാസത്തേക്ക് 399 രൂപ വിലയുള്ള ഒരു പ്ലാനും യൂട്യൂബ് ഇന്ത്യൻ ഉപയോക്താക്കൾക്കായി പുറത്തിറക്കിയിട്ടുണ്ട്.

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉപയോ​ഗിക്കുന്ന വീഡിയോ പ്ലാറ്റ്ഫോമാണ് യൂട്യൂബ്. മറ്റ് സോഷ്യൽ മീഡിയകൾ പോലെ തന്നെ യൂട്യൂബിനും നിരവധി ഉപയോക്താക്കളാണ് ഇന്ത്യയിൽ ഉള്ളത്. ആയതിനാൽ തന്നെ പ്രമുഖ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളെ പുതിയ തീരുമാനങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യ ആയിരിക്കും. യൂട്യൂബിന്റെ ഈ പുതിയ തീരുമാനവും ഇന്ത്യയിലെ ലക്ഷക്കണത്തിന് ഉപയോക്താക്കളെ ബാധിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
Users should subscribe to these premium services if they want to enjoy YouTube without ads. Otherwise, you have to watch the videos by watching the ads on YouTube. To avoid this, if you use ad blocks, only three videos can be viewed on YouTube in a day. That too, only at low speed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X