കേരളത്തിൽ എവിടെയും ഇനി 1000എംബിപിഎസ് സ്പീഡിൽ ഇന്റർനെറ്റ്; ജിയോയുടെ പുതിയ സേവനം നേടിയെടുക്കാം
കഴിഞ്ഞ വിനായക ചതുർത്ഥി ദിവസം റിലയൻസ് ജിയോ രാജ്യത്ത് അവതരിപ്പിച്ച പുതിയ സേവനം ആയിരുന്നു എയർ ഫൈബറിന്റെത്. ആദ്യം എട്ട് നഗരങ്ങളിൽ മാത്രമായിരുന്നു ഈ സേവനം ലഭിച്ചിരുന്നത് എങ്കിൽ ഇന്ന് പല സംസ്ഥാനങ്ങളിലേയും പല നഗരങ്ങളിൽ ഇപ്പോൾ എയർ ഫൈബർ സേവനം ലഭിക്കുന്നതാണ്.
നേരത്തെ കേരളത്തിൽ തിരുവനന്തപുരം നഗരത്തിൽ മാത്രമായിരുന്നു ജിയോയുടെ എയർ ഫൈബർ സേവനം ലഭിച്ചിരുന്നത്. എന്നാൽ ഇന്ന് മുതൽ സംസ്ഥാനത്ത് എല്ലായിടത്തും ജിയോയുടെ എയർ ഫൈബർ സേവനം ലഭ്യമാകും എന്ന് കമ്പനി അറിയിച്ചു. പരമാവധി 1000 എംബിപിഎസ് സ്പീഡിയിൽ ഇന്റർനെറ്റ് ആസ്വദിക്കാൻ സാധിക്കും എന്നതാണ് എയർ ഫൈബർ സേവനങ്ങളുടെ പ്രത്യേകത. ഒരു വൈഫൈ റൂട്ടർ പോലെ ആയിരിക്കും എയർ ഫൈബർ പ്രവർത്തിക്കുന്നത്.

MOST READ: ഫ്ലിപ്പ്കാർട്ടോ ആമസോണോ; റിപ്പബ്ലിക്ക് ദിന ഓഫർ വിൽപനയിൽ മികച്ച ഡീലുകൾ നൽകുന്നത് ആര്?
ജിയോയുടെ 5G ഫിക്സഡ് വയർലെസ് ആക്സസ് (5G FWA) സേവനം ആണിത്. വയറുകളുടേയും കേബിളുകളുടെ സഹായം ഇല്ലാത്ത് ഒരു പ്ലഗ് ആന്റ് പ്ലേ ഉപകരണമാണിത്. വളരെ എളുപ്പത്തിൽ തന്നെ ഇത് വീടുകളിലും ഓഫീസുകളിലും സ്ഥാപിക്കാൻ സാധിക്കുന്നതായിരിക്കും. ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റി ഇല്ലാത്ത സ്ഥലങ്ങളിൽ ഇന്റർനെറ്റ് എത്തിക്കാൻ എയർ ഫൈബർ സർവ്വീസിന് സാധിക്കുന്നതാണ്. കുറഞ്ഞ ലേറ്റൻസി, വിശാലമായ കവറേജ്, ഉയർന്ന വേഗത എന്നിവ ഇവ വാഗ്ദാനം ചെയ്യുന്നു.
രണ്ട് തരം പ്ലാനുകളാണ് എയർ ഫൈബർ സർവ്വീസിലൂടെ ജിയോ വാഗ്ദാനം ചെയ്യുന്നത്. ജിയോ എയർ ഫൈബറും ജിയോ എയർ ഫൈബർ മാക്സും. ഇതിലെ വിവധ പ്ലാനുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. ഇതിൽ ഏറ്റവും ചെറിയ പ്ലാൻ ആരംഭിക്കുന്നത് 599 രൂപയ്ക്ക് ആണ്. 30 എംബിപിഎസ് സ്പീഡില്‍ അണ്‍ലിമിറ്റഡ് ആയി ഈ പ്ലാനിൽ ഇന്റർനെറ്റ് ആസ്വദിക്കാൻ സാധിക്കുന്നതാണ്. 599, 899, 1199 എന്നിവയാണ് ആദ്യ വിഭാഗത്തിലെ വിവിധ പ്ലാനുകൾ.

MOST READ: ഐക്യൂ നിയോ7 പ്രോയ്ക്ക് 10,000 രൂപയോളം ഓഫ്; റിപ്പബ്ലിക്ക് ഡേ ആഘോഷമാക്കാൻ ആമസോൺ
100 എംബിപിഎസ് വരെ ഇന്റർനെറ്റ് വേഗതയായിരിക്കും ഇവ നിങ്ങൾക്ക് നൽകുന്നത്. 14 ഓടിടി പ്ലാറ്റ്ഫോമുകളുടെ ആക്സസും ഇതിലൂടെ നിങ്ങൾക്ക് ലഭിക്കും. ജിയോ എയർ ഫൈബർ മാക്സിന്റെ പ്ലാനുകൾ പരിശോധിക്കുമ്പോൾ 1499 രൂപ മുതലാണ് ഈ പ്ലാനുകൾ ആരംഭിക്കുന്നത്. 2499, 3999 എന്നിവയാണ് ഇതിലെ മറ്റ് പ്ലാനുകൾ. ഈ വിഭാഗത്തിൽ 1 Gbps വരെ ഇന്റർനെറ്റ് സ്പീഡ് ഉപയോക്താക്കൾക്ക് ലഭിക്കുന്നതായിരിക്കും. ഇതിന് പുറമെ ധാരാളം കോംപ്ലിമെന്ററി ഓഫറുകളും ആസ്വദിക്കാവുന്നതാണ്.
ജിയോ എയർ ഫൈബർ മാക്സിന്റെ പ്ലാനുകൾക്ക് കീഴിൽ ഉപയോക്താക്കൾക്ക് 550-ലധികം ഡിജിറ്റൽ ചാനലുകളിലേക്കും നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ജിയോ സിനിമ പ്രീമിയം തുടങ്ങി 14 ഓടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ് ലഭിക്കും. എങ്ങനെയാണ് ജിയോ എയർ ഫൈബറിന്റെ സേവനം നേടിയെടുക്കുന്നത് എന്ന് പരിശോധിക്കാം. ഇതിനായി ജിയോ ആപ്പോ വെബ്സൈറ്റോ സന്ദർശിച്ച് നിങ്ങളുടെ പ്രദേശത്ത് ജിയോ എയർ ഫൈബർ സേവനം ലഭ്യമാണോ എന്ന് പരിശോധിക്കാം.
നിങ്ങളുടെ പ്രദേശത്ത് ഈ സേവനം ലഭ്യമാണെങ്കിൽ 60008-60008 എന്ന നമ്പറിൽ മിസ്കോൾ അടിച്ചോ അടുത്തുള്ള ജിയോ സ്റ്റോർ സന്ദർശിച്ചോ ഈ സേവനം ബുക്ക് ചെയ്യാം. മാത്രമല്ല ജിയോയുടെ ആപ്പ്, വെബ്സൈറ്റ് എന്നിവ വഴിയും എയർ ഫൈബർ സേവനത്തിനായി ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ചെയ്തു കഴിഞ്ഞാൽ ജിയോയുടെ ഭാഗത്ത് നിന്ന് നിങ്ങളെ പിന്നീട് ബന്ധപ്പെടുന്നതായിരിക്കും. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ ജിയോ എയർ ഫൈബർ സേവനം സ്വന്തമാക്കാം.
അതേ സമയം എയർ ഫൈബർ സേവനങ്ങൾക്ക് പുറമെ സാറ്റ്ലൈറ്റുകളുടെ സഹായത്താൽ ഇന്റനെറ്റ് എത്തിക്കാൻ സാധിക്കുന്ന പുതിയ സേവനത്തിനായി ജിയോ ശ്രമിക്കുന്നുണ്ട്. ജിയോ സ്പേസ് ഫൈബർ എന്നായിരിക്കും ഇതിന്റെ പേര്. ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ് പ്രവർത്തിക്കുന്നതിന് സമാനമായിരിക്കും ജിയോ സ്പേസ് ഫൈബറിന്റെ സേവനം. അധികം വൈകാതെ തന്നെ ഈ സേവനം ഇന്ത്യയിൽ എത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








