Home
News

ഐക്യൂ നിയോ7 പ്രോയ്ക്ക് 10,000 രൂപയോളം ഓഫ്; റിപ്പബ്ലിക്ക് ഡേ ആഘോഷമാക്കാൻ ആമസോൺ

ഇന്ത്യയിൽ വളരെ കുറച്ച് ഫോണുകൾ മാത്രം അവതരിപ്പിച്ച പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് ഐക്യൂ. വളരെ കുറച്ച് ഫോണുകൾ മാത്രമാണ് ഐക്യൂ അവതരിപ്പിച്ചിരിക്കുന്നത് എങ്കിലും നിലവിൽ ഇന്ത്യയിൽ ലഭിക്കുന്ന ഐക്യൂ ഫോണുകൾ എല്ലാം തന്നെ ഉപയോക്താക്കൾക്ക് ഏറെ പ്രിയപ്പെട്ടവയാണ്. മികച്ച അഭിപ്രായം തന്നെയാണ് ഈ ഫോണുകൾക്ക് ലഭിക്കുന്നത്.

ഐക്യൂ അവതരിപ്പിച്ചിരിക്കുന്ന ഫോണുകളിൽ ഏറെ ജനശ്രദ്ധ ലഭിച്ച ഫോണുകളിൽ ഒന്നായിരുന്നു ഐക്യൂ നിയോ 7 പ്രോ എന്ന മോഡൽ. ഇപ്പോഴും ഈ ഫോണിന് നിരവധി ആവിശ്യക്കാരാണ് ഉള്ളത്. വിലയ്ക്ക് അനുയോജ്യമായ പ്രകടനവും ഫീച്ചറുകളും ഐക്യൂ നിയോ 7 പ്രോ ഉപയോക്താക്കൾക്കായി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഫോണിന് ഇപ്പോൾ ആകർഷകമായ ഓഫർ പ്രഖ്യാപിച്ചുകൊണ്ട് രം​ഗത്ത് വന്നിരിക്കുകയാണ് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ.

ഐക്യൂ നിയോ7 പ്രോയ്ക്ക് 10,000 രൂപയോളം ഓഫ്

MOST READ: അമിത വേ​ഗത്തിനുള്ള പെറ്റികളിൽ നിന്ന് ഇനി രക്ഷപെടാം; ​ഗൂ​ഗിൾ മാപ്പിന്റെ ഈ ഫീച്ചർ നിങ്ങളെ സഹായിക്കും

റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് ആമസോൺ പ്രഖ്യാപിച്ച ഓഫർ വിൽപനയുടെ ഭാ​ഗമായാണ് ഇപ്പോൾ ഐക്യൂ നിയോ 7 പ്രോയ്ക്ക് വില കുറച്ചിരിക്കുന്നത്. 34,999, രൂപയ്ക്ക് ആയിരുന്നു ഐക്യൂ ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഫോൺ ഇപ്പോൾ 30,999 രൂപയ്ക്കാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് 4000 രൂപയുടെ ഡിസ്കൗണ്ട്. ഇതിന് പുറമെ ബാങ്ക് ഓഫറും ഈ ഫോണിന് ലഭ്യമാണ്.

എസ്ബിഐ ബാങ്കിന്റെ കാർഡുകൾ ഉപയോ​ഗിച്ച് ഈ ഫോൺ വാങ്ങുമ്പോൾ 10 ശതമാനം അധികം ഡിസ്കൗണ്ട് ആണ് ബാങ്ക് ഓഫറിലൂടെ ആമസോൺ ഉപയോക്താക്കൾക്കായി വാ​ഗ്ദാനം ചെയ്യുന്നത്. ഇത്തരത്തിൽ ചെയ്യുമ്പോൾ ഏകദേശം 30,000 രൂപയ്ക്ക് ഈ ഫോൺ ലഭിക്കുന്നതായിരിക്കും. ലോഞ്ച് വിലയിൽ നിന്ന് 10,000 രൂപയോളം കുറവാണ് ഇത്. എന്തുകൊണ്ടും ഐക്യൂ നിയോ 7 പ്രോ വാങ്ങാൻ സാധിക്കുന്ന മികച്ച അവസരമാണ് ഇപ്പോൾ ആമസോൺ ഒരുക്കിയിരിക്കുന്നത്.

ഐക്യൂ നിയോ7 പ്രോയ്ക്ക് 10,000 രൂപയോളം ഓഫ്

MOST READ: ഈ ഫോണിന് 6,749 രൂപയോ? അതും 50എംപി മെയിൻ ക്യാമറയും, എഐ ലെൻസും ഉള്ളത്; ഇൻഫിനിക്സ് സ്മാർട്ട് 8 ഇന്ത്യയിലെത്തി

മികച്ച ഒരു ​ഗെയിമിങ് ഫോണിന്റെ സെ​ഗ്മെന്റിൽ ഐക്യൂ നിയോ 7 പ്രോയെ ഉൾപ്പെടുത്താൻ സാധിക്കുന്നതാണ്. ഫോൺ അമിതമായി ചൂടാകാതെ ഇരിക്കാൻ പ്രത്യേകം കൂളിങ് സാങ്കേതിക വിദ്യയും നിർമ്മാതാക്കൾ ഈ ഫോണിന് നൽകിയിട്ടുണ്ട്. Snapdragon 8+ Gen 1 SoC ചിപ്സെറ്റാണ് ഈ ഫോണിന് ഐക്യൂ നൽകിയിരിക്കുന്നത്. 6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് AMOLED ഡിസ്‌പ്ലേയാണ് ഈ ഫോണിന് അവകാശപ്പെടാനുള്ളത്. 120Hz പുതുക്കൽ നിരക്കും ഈ ഡിസ്പ്ലേയ്ക്ക് ഉണ്ട്.

ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ OIS പിന്തുണയുള്ള 50 എംപി പ്രൈമറി ക്യാമറയാണ് ഐക്യൂ നിയോ 7 പ്രോയ്ക്കായി നൽകിയിരിക്കുന്നത്. മികച്ച രീതിയിലുള്ള ചിത്രങ്ങൾ പകർത്താൻ ഈ ക്യാമറ ഉപയോക്താക്കളെ സഹായിക്കുന്നതാണ്. പോട്രെയ്റ്റ് ചിത്രങ്ങൾക്കായി പ്രത്യേകം ഫീച്ചറുകളും ഈ ക്യാമറയ്ക്ക് കമ്പനി നൽകിയിട്ടുണ്ട്. ഇതിന് പുറമെ 8 എംപിയുടെ അൾട്രാ വൈഡ് ക്യാമറും 2 എംപി മാക്രോ ക്യാമറയും ഈ ഫോണിന്റെ പിൻവശത്തായി സ്ഥാനം പിടിച്ചിട്ടുണ്ട്.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായിട്ടുള്ള ഫ്രണ്ട് ക്യാമറ 16 എംപിയാണ്. 120W വയേർഡ് ചാർജിങ് പിന്തുണയ്ക്കുന്ന 5,000 mAh ബാറ്ററിയാണ് ഫോണിനുള്ളത്. വെറും 20 മിനിറ്റിനുള്ളിൽ തന്നെ ഇതിന്റെ ചാർജ് 0 ശതമാനത്തിൽ നിന്ന് 100 ശതമാനമായി നിറയും എന്നും ഐക്യൂ അവകാശപ്പെടുന്നു. രണ്ട് ദിവസത്തോളം ഈ ഫോണിന് ബാറ്ററി ലൈഫ് ലഭിക്കും എന്നും ഇവർ പറയുന്നു. പ്രധാനമായും രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ഇന്ത്യയിൽ ലഭ്യമാകുന്നത്.

ഫിയർലെസ് ഫ്ലെയിം, ഡാർക്ക് സ്റ്റോം എന്നിവയാണ് ഈ നിറങ്ങൾ. ഐക്യൂ നിയോ 7 പ്രോയുടെ സെൻസറുകൾ പരിശോധിക്കുമ്പോൾ ഫിം​ഗർ പ്രിന്റ് സെൻസർ, ആക്സിലറോമീറ്റർ, ഗൈറോ, പ്രോക്സിമിറ്റി, കോമ്പസ് എന്നിവയാണ് ഉള്ളത്. എന്തുകൊണ്ടും 30,000 രൂപ ബഡ്ജറ്റിൽ ഈ ഫോൺ സ്വന്തമാക്കുന്നത് വളരെ ലാഭകരമാണ്. ഇത്തരത്തിലുള്ള ഓഫർ വിൽപനകളിൽ മാത്രമെ ഇതുപോലെ വലിയ ഓഫറുകൾ ലഭിക്കു. ആയതിനാൽ ഈ ഫോൺ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

More from GizBot

Best Mobiles in India

English summary
The price of the IQ Neo 7 Pro has been reduced as part of Amazon's Republic Day sale. 34,999 was launched in India by IQOO. The phone is currently listed on Amazon for Rs 30,999. That means a discount of Rs. 4000. Apart from this, a bank offer is also available for this phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X