ഫ്ലിപ്പ്കാർട്ടോ ആമസോണോ; റിപ്പബ്ലിക്ക് ദിന ഓഫർ വിൽപനയിൽ മികച്ച ഡീലുകൾ നൽകുന്നത് ആര്?
റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ ഉപയോക്താക്കൾക്കായി പ്രഖ്യാപിച്ച ഓഫർ വിൽപന ആരംഭിച്ചു. രാത്രി 12 മണിയോടെയാണ് വിൽപന ആരംഭിച്ചത്. ആമസോൺ പ്രൈം ഉപയോക്താക്കൾ ഇന്നലെ മുതൽ തന്നെ ഓഫർ വിൽപനയുടെ ഭാഗമായി മാറിയിരുന്നു. സാധാരണ ഉപയോക്താക്കൾക്കായുള്ള വിൽപനയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ എന്ന പേരിലാണ് ഈ ഓഫർ സെയിൽ നടക്കുന്നത്. ജനുവരി 18 വരെ ഈ ഓഫർ സെയിൽ ഉണ്ടാകും എന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ മറ്റ് ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ ഗൃഹോപകരണങ്ങൾ എന്നു തുടങ്ങി നിരവധി ഉത്പന്നങ്ങൾക്കാണ് ഈ വിൽപനയിൽ വിവിധ ഓഫറകുൾ പ്രഖ്യാപിച്ചിരിക്കുന്നത്. വിലക്കുറവിൽ മികച്ച ഉത്പന്നങ്ങൾ വാങ്ങാൻ പറ്റിയ അവസരമാണ് ഇത്.

MOST READ: ഐക്യൂ നിയോ7 പ്രോയ്ക്ക് 10,000 രൂപയോളം ഓഫ്; റിപ്പബ്ലിക്ക് ഡേ ആഘോഷമാക്കാൻ ആമസോൺ
ഈ ഓഫർ വിൽപനയിൽ ഐഫോൺ 13, സാംസങ് ഗാലക്സി എം 14 5ജി, വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ്, റെഡ്മി നോട്ട് 13 എന്നീ ഫോണുകൾക്ക് മികച്ച ഓഫറാണ് ആമസോൺ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 49,999 രൂപയ്ക്കാണ് ഇപ്പോൾ ഐഫോൺ 13 ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ ആകർഷകമായ ബാങ്ക് ഓഫറും എക്സ്ചേഞ്ച് ബോണസും ഈ ഫോണിന് ലഭിക്കുന്നതാണ്.
74,999 രൂപയ്ക്ക് സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ച ഫോൺ ആയിരുന്നു ഗാലക്സി എം 14 5ജി. ഈ ഫോണിന് ഇപ്പോൾ ആമസോണിൽ പ്രഖ്യാപിച്ചിരിക്കുന്ന ഓഫർ വില 64,999 രൂപയാണ്. വിവധ ബാങ്ക് ഓഫറകുളുടെയും എക്സ്ചേഞ്ച് ബോണസിന്റെയും സഹായത്തിൽ ഈ വില 54,999 രൂപയാക്കി കുറയ്ക്കാനും സാധിക്കുന്നതാണ്. 38,999 രൂപയ്ക്കാണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് ഇപ്പോൾ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എല്ലാ ഓഫറുകളും ഉൾപ്പെടുമ്പോൾ മാത്തത്തിൻ 17,999 രൂപയ്ക്ക് ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. വൺപ്ലസ് 11നും ആകർഷകമായ ഓഫർ ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. കൂപ്പൺ കിഴിവുകളുടെ സഹായത്തിൽ 4000 രൂപയുടെ അധിക കിഴിവ് വൺപ്ലസ് 11ന് നേടിയെടുക്കാവുന്നതാണ്. ഇതിന് പുറമെ നേരത്തെ സൂചിപ്പിച്ച ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസും ഈ ഫോണിന് ലഭിക്കുന്നതാണ്. ഐക്യൂ നിയോ 7 പ്രോയാണ് ഓഫറുള്ള മറ്റൊരു ഫോൺ.
വെറും 29,999 രൂപയ്ക്ക് രൂപയ്ക്ക് ഇപ്പോൾ ആമസോണിൽ നിന്ന് ഐക്യൂ നിയോ 7 പ്രോ സ്വന്തമാക്കാവുന്നതാണ്. അതേ സമയം ആമസോണിന് പുറമെ ഫ്ലിപ്പ്കാർട്ടും സമാനമായ ഓഫർ വിൽപനയുമായി രംഗത്ത് വന്നിട്ടുണ്ട്. ജനുവരി 13ന് ആരംഭിച്ച് 19 വരെ നീണ്ട് നിൽക്കുന്ന ഓഫർ വിൽപനയാണ് ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണുകളുടെ ഓഫറുകളാണ് ഫ്ലിപ്പ്കാർട്ടിൽ മുന്നിട്ട് നിൽക്കുന്നത്. ഐഫോണുകൾക്ക് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറകുൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 15ന് 17 ശതമാനം ഡിസ്കൗണ്ട് ആണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് 13,901 രൂപയുടെ ഡിസ്കൗണ്ട്. 79,900 രൂപയ്ക്കാണ് ആപ്പിൾ ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇത് ഇപ്പോൾ 65,999 രൂപയ്ക്കാണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് ഓഫർ കൂടി ചേരുന്നതോടെ വില വീണ്ടും കുറയുന്നതായിരിക്കും. ഐഫോൺ 14നും ആകർഷകമായ ഓഫർ തന്നെയാണ് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
69,900 രൂപയ്ക്ക് ആപ്പിൾ ഇന്ത്യയിൽ അവതരിപ്പിച്ച ഫോൺ ആയിരുന്നു ഐഫോൺ 14 ഈ ഫോൺ ഇപ്പോൾ എല്ലാ ഡിസ്കൗണ്ടുകളും ഉൾപ്പെടെ 54,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഇതിൽ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറും ഉൾപ്പെടുന്നുണ്ട്. ആപ്പിൾ 2021ൽ അവതരിപ്പിച്ച ഫോൺ ആയിരുന്നു ഐഫോൺ 13. ഈ ഫോണിന് 15 ശതമാനം ഡിസ്കൗണ്ട് ആണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ പുതിയ ഐഫോൺ വാങ്ങൻ താൽപയ്പ്പെടുന്നവർക്കും ഇതൊരു മികച്ച അവസരമാണ്.


Click it and Unblock the Notifications








