Home
Miscellaneous

1000 രൂപയിൽ താഴെ വിലയുള്ള കേരളവിഷൻ ബ്രോഡ്ബാന്റ് പ്ലാനുകൾ

കേരളത്തിലെ ഏറ്റവും പ്രബലമായ ബ്രോഡ്ബാന്റ് സേവനദാതാക്കളിൽ ഒന്നാണ് കേരളവിഷൻ. കേബിൾ നെറ്റ്വർക്ക് വർഷങ്ങളായി സജീവമായ കേരളത്തിലെ ഗ്രാമങ്ങളിൽ പോലും ഒപ്റ്റിക്കൽ ഫൈബർ ഇന്റർനെറ്റ് എത്തിക്കാൻ സാധിക്കുന്നു എന്നതാണ് കേരളവിഷൻ ബ്രോഡ്ബാന്റിന്റെ വിജയം. കേബിൾ ടിവി കണക്ഷനും ഇന്റർനെറ്റ് കണക്ഷനും ഒരുമിച്ച് ലഭ്യമാകുന്നു എന്നതും കേരളവിഷൻ ബ്രോഡ്ബാന്റിനെ മലയാളികൾ ഏറ്റെടുക്കാൻ കാരണമായി.

ബ്രോഡ്ബാന്റ് സേവനദാതാക്കൾ

വൻകിട ബ്രോഡ്ബാന്റ് സേവനദാതാക്കൾ കേരളത്തിൽ സജീവമാകുമ്പോഴും കേരളവിഷൻ ബ്രോഡ്ബാന്റിന്റെ കരുത്തായി നിൽകുന്നത് അതിന്റെ പ്ലാനുകളും സേവനങ്ങളുമാണ്. ആകർഷകമായ നിരവധി പ്ലാനുകൾ കേരളവിഷൻ നൽകുന്നുണ്ട്. 1000 രൂപയിൽ താഴെ മാത്രം വിലയുള്ള കേരളവിഷന്റെ മികച്ച ബ്രോഡ്ബാന്റ് പ്ലാനുകളാണ് നമ്മളിന്ന് നോക്കുന്നത്. 419 രൂപ മുതൽ 999 രൂപ വരെ വിലയുള്ള പ്ലാനുകളാണ് ഇതിലുള്ളത്.

419 രൂപ പ്ലാൻ

419 രൂപ പ്ലാൻ

ഏറ്റവും വില കുറഞ്ഞ കേരളവിഷൻ ബ്രോഡ്ബാന്റ് പ്ലാനാണ് ഇത്. 419 രൂപ വിലയുള്ള ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 40 എംബിപിഎസ് വരെ വേഗതയാണ് ലഭിക്കുന്നത്. ഒരു മാസത്തേക്ക് മൊത്തം 600 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ വേഗത 2 എംബിപിഎസ് ആയി കുറയും.

499 രൂപ പ്ലാൻ

499 രൂപ പ്ലാൻ

കേരളവിഷൻ ബ്രോഡ്ബാന്റിന്റെ രണ്ടാമത്തെ വില കുറഞ്ഞ പ്ലാനാണ് 499 രൂപയുടെ പ്ലാൻ. ഈ പ്ലാനിലൂടെ വരിക്കാർക്ക് 50 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. ഒരു മാസത്തേക്ക് മൊത്തം 1000 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 2 എംബിപിഎസ് ആയി കുറയുന്നു.

555 രൂപ പ്ലാൻ

555 രൂപ പ്ലാൻ

555 രൂപ വിലയുള്ള കേരളവിഷൻ പ്ലാനിലൂടെ വരിക്കാർക്ക് ഒരു മാസത്തേക്ക് 4000 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇത് വളരെ വലിയ ഡാറ്റ ആനുകൂല്യം തന്നെയാണ്. 60 എംബിപിഎസ് വേഗതയും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. 4000 ജിബിയും ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീടെ വേഗത 2 എംബിപിഎസ് ആയി കുറയുന്നു.

649 രൂപ പ്ലാൻ

649 രൂപ പ്ലാൻ

കേരളവിഷൻ ബ്രോഡ്ബാന്റ് തങ്ങളുടെ ഉപയേോക്താക്കൾക്ക് നൽകുന്ന ഏറ്റവും വില കുറഞ്ഞ അൺലിമിറ്റഡ് പ്ലാനാണ് 649 രൂപ വിലയുള്ള പ്ലാൻ. ഈ പ്ലാനിലൂടെ വരിക്കാർക്ക് ഒര മാസത്തേക്ക് അൺലിമിറ്റഡ് ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ സാധിക്കും. ഈ പ്ലാനിന്റെ വേഗത 30 എംബിപിഎസ് ആണ്. വേഗത കുറവാണെങ്കിലും ധാരാളം ഡാറ്റ ആവശ്യമായി വരുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

799 രൂപ പ്ലാൻ

799 രൂപ പ്ലാൻ

കേരളവിഷൻ ബ്രോഡ്ബാന്റിന്റെ ഏറ്റവും ജനപ്രിയ പ്ലാനുകളിൽ ഒന്നാണ് 799 രൂപ പ്ലാൻ. ഈ പ്ലാനിലൂടെ വരിക്കാർക്ക് 100 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. ഇത് മികച്ച വേഗത തന്നെയാണ്. ഈ പ്ലാനിലൂടെ മൊത്തം 4000 ജിബി ഡാറ്റ ഒരു മാസത്തേക്ക് ലഭിക്കും. ഈ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് ഡാറ്റ വേഗത 2 എംബിപിഎസ് ആയി കുറയുന്നു.

849 രൂപ പ്ലാൻ

849 രൂപ പ്ലാൻ

കേരളവിഷൻ നൽകുന്ന രണ്ടാമത്തെ അൺലിമിറ്റഡ് പ്ലാനാണ് 849 രൂപയുടേത്. 649 രൂപ പ്ലാനിന് സമാനമായി ഒരു മാസത്തേക്ക് അൺലിമിറ്റഡ് ഇന്റർനെറ്റ് നൽകുന്ന പ്ലാനാണ് ഇത്. യാതൊരു വിധ എഫ്യുപി ലിമിറ്റുകളും ഈ പ്ലാനിനില്ല. 40 എംബിപിഎസ് വേഗതയാണ് ഈ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കുന്നത്. മാന്യമായ വേഗതയും അൺലിമിറ്റഡ് ഡാറ്റയും നൽകുന്ന ഈ പ്ലാൻ കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ചോയിസാണ്.

999 രൂപ പ്ലാൻ

999 രൂപ പ്ലാൻ

1000 രൂപയിൽ താഴെ വിലയുള്ള കേരളവിഷൻ ബ്രോഡ്ബാന്റ് പ്ലാനുകളിൽ ഏറ്റവും വില കൂടിയതും അവസാനത്തേതുമായ പ്ലാനാണ് 999 രൂപ പ്ലാൻ. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഒരു മാസത്തേക്ക് 4500 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ 150 എംബിപിഎസ് വേഗതയും നൽകുന്നുണ്ട്. ഈ വേഗത ആവശ്യമായി വരുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്. 4500 ജിബിയും ഉപയോഗിച്ച് കഴിഞ്ഞാൽ ഈ പ്ലാനിന്റെ വേഗത 2 എംബിപിഎസ് ആയി കുറയുന്നു.

Best Mobiles in India

English summary
Keralavision is one of the leading broadband service providers in Kerala. Keralavision has plans that offer attractive speeds and data limits. Take a look at Keralavision plans priced below Rs 1,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X