Home
Miscellaneous

300 എംബിപിഎസ് വരെ വേഗത നൽകുന്ന കേരളവിഷൻ ബ്രോഡ്ബാന്റ് പ്ലാനുകൾ

ബ്രോഡ്ബാന്റ് കണക്ഷനുകൾക്ക് ആവശ്യക്കാർ വർധിച്ച് വരുന്ന കാലമാണ് ഇത്. ഓൺലൈൻ ക്ലാസുകളും വർക്ക് ഫ്രം രീതികളും അവസാനിച്ചുവെങ്കിലും മൊബൈൽ ഡാറ്റയെക്കാൾ കൂടുതൽ വേഗതയുള്ള ഇന്റർനെറ്റ് കണക്ഷൻ ആവശ്യമുള്ള ആളുകൾ ബ്രോഡ്ബാന്റ് കണക്ഷൻ എടുക്കുന്നു. സ്മാർട്ട് ടിവികൾ അടക്കമുള്ള സ്മാർട്ട് ആക്സസറികളുടെ പ്രചാരവും ബ്രോഡ്ബാന്റ് വിപണിയെ സജീവമാക്കുന്നുണ്ട്. കേരളത്തിലെ ജനപ്രിയ ഇന്റർനെറ്റ് സേവനദാതാവായ കേരളവിഷൻ ബ്രോഡ്ബാന്റ് ആകർഷകമായ പ്ലാനുകളും സേവനങ്ങളുമായി സജീവമാണ്.

കേരളവിഷൻ ബ്രോഡ്ബാന്റ് പ്ലാനുകൾ

കേരളവിഷൻ ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്ക് വേണ്ടി നിരവധി പ്ലാനുകൾ നൽകുന്നുണ്ട്. കുറഞ്ഞ വിലയുള്ള പ്ലാനുകൾ കൂടാതെ കൂടുതൽ വേഗത ആവശ്യമുള്ളവർക്കായി 300 എംബിപിഎസ് വരെ വേഗതയുള്ള പ്ലാനുകളും കമ്പനി നൽകുന്നുണ്ട്. ഇത്തരത്തിലുള്ള 300 എംബിപിഎസ് വരെ വേഗത നൽകുന്ന മികച്ച ചില പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പ്ലാനുകൾക്കൊപ്പം ആമസോൺ പ്രൈം, സീ5 തുടങ്ങിയ അധിക ആനുകൂല്യങ്ങളും കേരളവിഷൻ നൽകുന്നുണ്ട്.

കേരളവിഷൻ 1249 രൂപ പ്ലാൻ

കേരളവിഷൻ 1249 രൂപ പ്ലാൻ

കേരളവിഷൻ നൽകുന്ന മികച്ചൊരു പ്ലാനാണ് FUP200M3500G എന്ന പേരിലുള്ള 1249 രൂപ വിലയുള്ള പ്ലാൻ. ഈ പ്ലാനിലൂടെ 200 എംബിപിഎസ് വേഗതയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 3500 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ വേഗത 2 എംബിപിഎസ് ആയി കുറയുന്നു. വോയിസ് സർവ്വീസുകളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നു.

കേരളവിഷൻ 1499 രൂപ പ്ലാൻ

കേരളവിഷൻ 1499 രൂപ പ്ലാൻ

കേരളവിഷൻ നൽകുന്ന FUP200M5000G എന്ന പേരിലുള്ള പ്ലാനിന് 1499 രൂപയാണ് ഒരു മാസത്തേക്കുള്ള വില. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 200 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. ഈ വേഗതയിൽ ഒരു മാസത്തേക്ക് മൊത്തത്തിൽ 5000 ജിബി ഡാറ്റയും ലഭിക്കുന്നു. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ വേഗത 2 എംബിപിഎസ് ആയി കുറയുന്നു. ഈ പ്ലാൻ അധിക ആനുകൂല്യങ്ങളായി വോയിസ് കോളുകളും ആമസോൺ പ്രൈം, സീ5 എന്നീ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും നൽകുന്നു.

കേരളവിഷൻ 1899 രൂപ പ്ലാൻ

കേരളവിഷൻ 1899 രൂപ പ്ലാൻ

കേരളവിഷൻ ബ്രോഡ്ബാന്റ് നൽകുന്ന FUP200M7500G എന്ന പേരിലുള്ള പ്ലാനിന് 1899 രൂപയാണ് വില വരുന്നത്. ഒരു മാസത്തേക്ക് 7500 ജിബി ഡാറ്റ നൽകുന്ന മികച്ചൊരു പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെയും ഉപയോക്താക്കൾക്ക് 200 എംബിപിഎസ് വരെ വേഗതയാണ് ലഭിക്കുന്നത്. പ്ലാൻ നൽകുന്ന 7500 ജിബി ഡാറ്റ അവസാനിച്ചാൽ പിന്നീട് 2 എംബിപിഎസ് വേഗത മാത്രാണ് ലഭിക്കുന്നത്. 1499 രൂപ പ്ലാനിന് സമാനമായി ഈ പ്ലാനിലൂടെയും വോയിസ് കോളുകളും ആമസോൺ പ്രൈം, സീ5 എന്നിവയുടെ സബ്സ്ക്രിപ്ഷനും ലഭിക്കും.

കേരളവിഷൻ1999 രൂപ പ്ലാൻ

കേരളവിഷൻ1999 രൂപ പ്ലാൻ

കേരളവിഷൻ ബ്രോഡ്ബാന്റിന്റെ മികച്ചൊരു പ്ലാനാണ് FUP200M8000G. ഈ പ്ലാനിനായി ഉപയോക്താക്കൾ ഒരു മാസത്തേക്ക് 1999 രൂപയാണ് നൽകേണ്ടി വരുന്നത്. പ്ലാനിലൂടെ മൊത്തം 8000 ജിബി ഡാറ്റയും ലഭിക്കുന്നു. ഈ വലിയ ഡാറ്റ ആനുകൂല്യം 200 എംബിപിഎസ് വേഗതയോടെയാണ് വരുന്നത്. 8000 ജിബി ഡാറ്റയും ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് ഉപയോക്താക്കൾക്ക് 2 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റ് മാത്രമേ ലഭിക്കുകയുള്ളു. ഈ പ്ലാനിലൂടെ അധിക ആനുകൂല്യങ്ങളായി വോയിസ് കോളിങ്, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ സീ5 എന്നിവ ലഭിക്കുന്നു.

കേരളവിഷൻ 2499 രൂപ പ്ലാൻ

കേരളവിഷൻ 2499 രൂപ പ്ലാൻ

കേരളവിഷൻ ബ്രോഡ്ബാന്റ് നൽകുന്ന ഏറ്റവും വിലകൂടിയ പ്ലാനാണ് FUP300M6000G എന്ന പേരിൽ ഉള്ളത്. ഈ പ്ലാനിനായി 2499 രൂപയാണ് നൽകേണ്ടി വരിക. 300 എംബിപിഎസ് വരെ വേഗത നൽകുന്ന പ്ലാനാണ് ഇത്. പ്ലാനിലൂടെ ഒരു മാസത്തേക്ക് 6000 ജിബി ഡാറ്റയും ലഭിക്കുന്നു. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ 4 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് ലഭിക്കുക. ഈ പ്ലാനലൂടെ വരിക്കാർക്ക് വോയിസ് കോളിങ്, ആമസോൺ പ്രൈം ആക്സസ്, സീ5 ആക്സസ് എന്നിവ ലഭിക്കുന്നു.

More from GizBot

Best Mobiles in India

English summary
Keralavision offers a wide range of plans for broadband users. In addition to low-cost plans, the company also offers speeds of up to 300 Mbps for those who need higher speeds.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X