വൈറസിനെ പിടിക്കുന്ന വൈറസുമായി കമ്പ്യൂട്ടര്‍ സുരക്ഷയ്ക്കു പുതിയ തന്ത്രം

Written By:

ഉപഭോക്താക്കള്‍ക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന അപകടകാരികളായ നുഴഞ്ഞു കയറ്റക്കാരാണ് മാല്‍വെയറുകളും വൈറസുകളും. എന്നാല്‍ ഇവയെ പിടികൂടുന്നതിന് വൈറസുകളെ തന്നെ ഉപയോഗിക്കാം എന്ന ലക്ഷ്യത്തോടെ ആണ് പ്രൂഫ്‌പോയന്റ് എന്ന കാലിഫോര്‍ണിയന്‍ കമ്പനി തനാറ്റോസ്(Thanatos) എന്ന മാല്‍വൈറസിനെ ഇറക്കിയിരിക്കുന്നത്.

വൈറസിനെ പിടിക്കുന്ന വൈറസുമായി കമ്പ്യൂട്ടര്‍ സുരക്ഷയ്ക്കു പുതിയ തന്ത്രം

വ്യത്യസ്ത ഉപയോഗങ്ങള്‍ക്കുളള പ്ലഗ്ഗിന്നുകള്‍ അടങ്ങിയതാണ് ഈ മാല്‍വെയറുകള്‍. കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകള്‍ സ്‌കാന്‍ ചെയ്തു മാല്‍വെയറുകളെ കണ്ടെത്താന്‍ ഈ പ്ലഗ്ഗിനുകള്‍ക്കു സാധിക്കും. സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാല്‍ അത് അപകടകാരിയാണോ എന്ന് ഉറപ്പിക്കുന്നതിന് വൈറസ്‌ടോട്ടല്‍ എന്ന സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്ത് പരിശോധിക്കുകയാണ് തനാറ്റോസ് ചെയ്യുന്നത്. ഇതിനു ശേഷം കമ്പ്യൂട്ടറില്‍ നിന്ന് ആ മാല്‍വെയറിനെ നീക്കം ചെയ്യുന്നതാണ്. കമ്പ്യൂട്ടറിനെ മറ്റു മാല്‍വെയറുകള്‍ ആക്രമിക്കുന്നത് തടഞ്ഞ് സുരക്ഷ ഉറപ്പാക്കുന്നതിനും തനാറ്റോസിന് ശേഷിയുണ്ട്. C++, Masm, Delphi എന്നിവ ഉപയോഗിച്ചാണ് തനാറ്റോസിനെ രൂപപ്പെടുത്തിയിരിക്കുന്നത്.

കൂടുതല്‍ വായിക്കാം:ലാപ്ടോപ്പുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ 7 വഴികള്‍..!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot