ശാസ്ത്രജ്ഞര്‍ ആവാസ ഗ്രഹങ്ങളെ കണ്ടെത്തി

Written By:

അന്താരാഷ്ട്ര ഗവേഷകസംഖം മൂന്ന് ആവാസ ഗ്രഹങ്ങളെ കണ്ടെത്തി. വെറും 40 പ്രകാശവര്‍ഷം അകലെ വ്യാഴത്തിന്റെ അത്രമാത്രം വലുപ്പമുളള തണുത്തുണങ്ങിയ കുളളന്‍ നക്ഷത്രത്തെ ചുറ്റുന്നതാണ് മൂന്ന് ഗ്രഹങ്ങള്‍. യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഓസ്‌ട്രോണമിക്കല്‍ റിസര്‍ച്ച് (ESO) ചിലിയിലെ ലാ സില ഒബ്‌സര്‍വേറ്ററിയിലെ ട്രാപ്പിസ്റ്റ്(TRAPPIST) ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് ഇവയെ തിരിച്ചറിഞ്ഞത്.

ശാസ്ത്രജ്ഞര്‍ ആവാസ ഗ്രഹങ്ങളെ കണ്ടെത്തി

ഭൂമി, ശുക്രന്‍ എന്നിവയുടെ വലുപ്പം താപനിലയുമാണ് പുതിയതായി തിരിച്ചറിഞ്ഞ ഗ്രഹങ്ങള്‍. ഭാവിയില്‍ അന്യഗ്രഹജീവന്‍ തേടുന്നവര്‍ക്ക് മികച്ച സ്ഥാനമാകും ഇവയെന്ന് ഗവേഷകര്‍ കരുതുന്നു.

ശാസ്ത്രജ്ഞര്‍ ആവാസ ഗ്രഹങ്ങളെ കണ്ടെത്തി

ട്രാപ്പിസ്റ്റ് എന്ന ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് ഇവയെ കണ്ടെത്തിയത്. നിറം മങ്ങിയ 60 ചെറിയ നക്ഷത്രങ്ങളെ നിരീക്ഷിക്കാന്‍ കഴിയും ഇതിന്. ഈ ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് ബല്‍ജിയം ലീജ് സര്‍വ്വകലാശാലയിലെ മൈക്കല്‍ ഗിലോണിന്റെ നേതൃത്വത്തിലുളള സംഘം 2015 സെപ്തംബര്‍ മുതല്‍ ട്രാപ്പിസ്റ്റ് 1 (TRAPPIST-1) എന്ന് പേരിട്ട കുളളന്‍ നക്ഷത്രത്തെ നിരീക്ഷിക്കുകയായിരുന്നു.

ശാസ്ത്രജ്ഞര്‍ ആവാസ ഗ്രഹങ്ങളെ കണ്ടെത്തി

സൂര്യന്റെ എട്ടിലൊന്ന് വലുപ്പം മാത്രമുളള ഈ ചെറിയ നക്ഷത്രത്തില്‍ നിന്നു വരുന്ന ഇന്‍ഫ്രോറെഡ് റേഡിയേഷനുകള്‍ക്ക് കൃത്യമായ ഇടവേളകളില്‍ മങ്ങലുണ്ടാകുന്ന കാര്യം ഗവേഷകര്‍ കണ്ടുപിയിച്ചു. നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹങ്ങള്‍ നക്ഷത്രത്തിനു മുന്നിലൂടെ പോകുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്ന് അവര്‍ പറയുന്നു.

ശാസ്ത്രജ്ഞര്‍ ആവാസ ഗ്രഹങ്ങളെ കണ്ടെത്തി

അതിനു ശേഷം നടത്തിയ നിരീക്ഷണത്തിലാണ് ഈ ചെറിയ നക്ഷത്രത്തെ മൂന്നു ഗ്രഹങ്ങള്‍ ചുറ്റുന്നതായി കണ്ടെത്തിയത്. നക്ഷത്രത്തിന് വളരെ അടുത്താണ് ആദ്യ രണ്ടു ഗ്രഹങ്ങളെങ്കിലും വികിരണോര്‍ജം സൂര്യനില്‍ നിന്നും ഭൂമിയില്‍ എത്തുന്നതിന്റെ രണ്ടു മടങ്ങു മുതല്‍ നാലു മടങ്ങു വരയേ അവടെയുളളൂ. മൂന്നാമത്തെ ഗ്രഹം കുറച്ച് അകലെ ആയതിനാല്‍ വികിരണോര്‍ജം അതിലു കുറവാണ്.

ശാസ്ത്രജ്ഞര്‍ ആവാസ ഗ്രഹങ്ങളെ കണ്ടെത്തി

വലിപ്പവും മാതൃനക്ഷത്രത്തിന്റെ സാമീപ്യവും താപനിലയും ഒക്കെ പരിഗണിക്കുമ്പോള്‍ ജലവും ജീവനുമുണ്ടാകാന്‍ സാധ്യതയുളള പ്രദേശങ്ങള്‍ ഗ്രഹങ്ങളില്‍ കാണും എന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതിന്റെ രാസഘടനയും മറ്റും താമസിക്കാതെ പഠിക്കാന്‍ സാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

കൂടുതല്‍ വായിക്കാന്‍:ബയോ ലൈറ്റ് എന്നെ ചെടി ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot