ടോയ്‌ലെറ്റ് വൃത്തിയാക്കുന്ന റോബോട്ടിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?

Posted By: Samuel P Mohan

റോബോട്ടുകള്‍ എന്നും സഹായികളാണ്. 'ഹോം റോബോട്ടുകള്‍' വാഗ്ദാനം ചെയ്യുന്ന ധാരാളം കമ്പനികളുണ്ട് ഇന്ന്. അതില്‍ കൂടുതല്‍ വികസനത്തിന് അവസരം ഒരുക്കുന്നു. ഓഫറുകളുടെ പരിധിയും വളരെ വലുതാണ്.

ടോയ്‌ലെറ്റ് വൃത്തിയാക്കുന്ന റോബോട്ടിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ട

റോബോട്ടുകളെ നിങ്ങള്‍ക്ക് പല രീതിയില്‍ ഉപയോഗിക്കാം. വീടു വൃത്തിയാക്കാന്‍, ക്ഷേമത്തിനു വേണ്ടി, ചാരന്‍മാരായി ഉപയോഗിക്കാം, പെറ്റായി ഉപയോഗിക്കാം, കളിപ്പാട്ടങ്ങളായി ഉപയോഗിക്കാം, മനുഷ്യ റോബോട്ടുകള്‍ എന്നിങ്ങനെ പല രീതിയില്‍ ഇന്ന് റോബോട്ടുകള്‍ ഉണ്ട്.

ഇന്ന് ഞാന്‍ ഇവിടെ പരിചയപ്പെടുത്താന്‍ പോകുന്ന റോബോട്ട് വളരെ വ്യത്യസ്ഥമായ ഒന്നാണ്. അതായത് നിങ്ങള്‍ക്ക് ടോയ്‌ലെറ്റ് വൃത്തിയാക്കാനും റോബോട്ടിനെ ഉപയോഗിക്കാം. 'SpinX' എന്ന റോബോട്ടിനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

'SpinX' പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ടോയ്‌ലെറ്റ് ക്ലീനിംഗ് റോബോട്ടാണ്. ഈ പേറ്റന്റ്-പെന്‍ഡിംഗ് ഉപകരണം നിങ്ങളുടെ ടോയ്‌ലെറ്റ് ബൗളും സീറ്റുകളും വൃത്തിയാക്കുന്നു. ഒരു ബട്ടണ്‍ പ്രസ് ചെയ്യുന്നതിലൂടെ തന്നെ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇത് ഉപയോഗിച്ച് നിങ്ങള്‍ക്ക് പൂര്‍ണ്ണമായും ശുദ്ധമായ ടോയ്‌ലെറ്റ് ഉണ്ടാക്കിഎടുക്കാം.

റോബോട്ടിക് ബ്രഷ് ഉപയോഗിച്ചുളള റോബോട്ടിക് ആം- ടോയ്‌ലെറ്റിന്റെ ബൗള്‍ വൃത്തിയാക്കുന്നു. SpinXന്റെ വാട്ടര്‍ ജെറ്റ്- ടോയ്‌ലെറ്റ് സീറ്റ് വൃത്തിയാക്കുന്നു തുടര്‍ന്ന് എയര്‍ കംപ്രസ് ഉപയോഗിച്ച് ഉണക്കുകയും ചെയ്യുന്നു.

ഗൂഗിൾ പ്ലേ അവാർഡ്സ് 2018ന് തിരഞ്ഞെടുക്കപ്പെട്ട ആപ്പുകളും ഗെയിമുകളും പരിചയപ്പെടാം

സോപ്പ് ഉപയോഗിക്കുന്നതിനു പകരം SpinX സോപ്പ് ടാബ്ലറ്റുകള്‍ ഉപയോഗിക്കാം. ഈ സോപ്പ് ടാങ്കിനകത്തു തന്നെ ഇടുകയും ചെയ്യാം.

Read more about:
English summary
This Robot Will Clean The Toilet

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more