എന്താണ് റാൻസംവെയർ, ഇത് മറ്റുള്ളവയെക്കാൾ അപകടകരമായ സൈബർ ആക്രമണമോ?

|

സൈബർ കുറ്റവാളികൾ ഉപയോഗിക്കുന്ന ഒരുതരം മാൽവെയർ സോഫ്റ്റ്വയറാണ് റാൻസംവെയർ. ഒരു കമ്പ്യൂട്ടറിനോ നെറ്റ്‌വർക്കിനോ റാൻസംവെയർ ബാധിച്ചിട്ടുണ്ടെങ്കിൽ ആ സിസ്റ്റത്തിലുള്ള ഡാറ്റ ഡാറ്റ എൻ‌ക്രിപ്റ്റ് ചെയ്യാൻ ഇതിന് സാധിക്കുന്നു. സൈബർ കുറ്റവാളികൾ ഡാറ്റ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തും. ഡാറ്റ പുറത്ത് വിടാതിരിക്കാനായി പണവും ആവശ്യപ്പെടും. പണം നൽകാത്തവരുടെ ഡാറ്റ ഡാർക്ക് വെബ്ബിലൂടെ പുറത്ത് വിടും. ഇത്തരം ആക്രമണങ്ങൾ പ്രധാനമായും വലിയ കമ്പനികൾക്ക് നേരെയാണ് നടക്കുന്നത്.

മാൽവെയർ

മാൽവെയർ ആക്രമണത്തിന് ഇരയായവർക്ക് ഇതിന് ശേഷം മൂന്ന് ഓപ്ഷനുകളാണ് ഉള്ളത്. ഒന്നാമത്തേത് ഹാക്കർമാർ ആവശ്യപ്പെടുന്ന പണം നൽകാം. രണ്ടാമത്തേത് മാൽവെയർ നീക്കം ചെയ്യാൻ ശ്രമിക്കാം. മൂന്നാമത്തേത് ഡിവൈസിലുള്ള ഡാറ്റ ഉപേക്ഷിച്ച് മറ്റൊന്നിൽ തങ്ങളുടെ പ്രവർത്തനങ്ങൾ തുടരാം. എക്സ്ട്രാക്ഷൻ ട്രോജനുകൾ പതിവായി ഉപയോഗിക്കുന്ന അറ്റാക്ക് വെക്ടറുകളിൽ റിമോട്ട് ഡെസ്ക്ടോപ്പ് പ്രോട്ടോക്കോൾ, ഫിഷിങ് ഇമെയിൽസ്, സോഫ്റ്റ്വെയർ വൾനറബിലിറ്റികൾ എന്നി ഉൾപ്പെടുന്നു. അതുകൊണ്ട് തന്നെ റാൻസംവെയർ ആക്രമണത്തിന് വ്യക്തികളെയും കമ്പനികളെയും ടാർഗെറ്റ് ചെയ്യാനാകും. രണ്ട് തരം റാൻസംവെയറുകളുണ്ട്.

കസേയയ്ക്ക് നേരെ ചരിത്രത്തിലെ ഏറ്റവും വലിയ ഹാക്കർ ആക്രമണം, 500 കോടി വേണമെന്ന് ആവശ്യംകസേയയ്ക്ക് നേരെ ചരിത്രത്തിലെ ഏറ്റവും വലിയ ഹാക്കർ ആക്രമണം, 500 കോടി വേണമെന്ന് ആവശ്യം

ലോക്കർ റാൻസംവെയർ

ലോക്കർ റാൻസംവെയർ

ലോക്കർ റാൻസംവെയർ എന്നത് കമ്പ്യൂട്ടർ പ്രവർത്തനങ്ങളെ തടയുന്നതാണ്. ഉദാഹരണത്തിന്, മൗസും കീബോർഡും ഭാഗികമായി പ്രവർത്തനരഹിതമാക്കുക, ഡെസ്ക്ടോപ്പിലേക്കുള്ള ആക്സസ് നിങ്ങൾക്ക് ലഭിക്കാതിരിക്കുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഹാക്കർമാർ ആവശ്യപ്പെടുന്ന പണം നൽകികൊണ്ട് നൽകികൊണ്ട് ഇതിൽ നിന്നും രക്ഷപ്പെടാവുന്നതാണ്. ലോക്കർ റാൻസംവെയർ സാധാരണയായി ഫയലുകളെ ലക്ഷ്യമിടുന്നില്ല. ഇത് നിങ്ങളെ കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ നിന്നും തടയുകയാണ് ചെയ്യുന്നത്.

ക്രിപ്‌റ്റോ റാൻസംവെയർ

ക്രിപ്‌റ്റോ റാൻസംവെയർ

ഡോക്യുമെന്റുകൾ, ഫോട്ടോസ്, വീഡിയോസ് എന്നിവ പോലുള്ള നിങ്ങളുടെ പ്രധാനപ്പെട്ട ഡാറ്റ എൻ‌ക്രിപ്റ്റ് ചെയ്യുക എന്നതാണ് ക്രിപ്‌റ്റോ റാൻസംവെയറിന്റെ ലക്ഷ്യം. അടിസ്ഥാനപരമായി കമ്പ്യൂട്ടർ പ്രവർത്തനങ്ങളിൽ ഇത് ഇടപെടില്ല. ഉപയോക്താക്കൾക്ക് അവരുടെ ഫയലുകൾ കാണാനാകുമെങ്കിലും അവ ആക്‌സസ്സുചെയ്യാൻ സാധിക്കില്ല. ക്രിപ്‌റ്റോ ഡവലപ്പർമാർ പണം ആവശ്യപ്പെടുകയും ഈ ഡാറ്റ പിന്നീട് ആക്സസ് ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു. ഹാക്കർമാർ സാധാരണയായി ഒരു സമയപരിധി നൽകാറുണ്ട്. ഈ സമയപരിധിക്കുള്ളിൽ നിങ്ങൾ പണം നൽകിയില്ലെങ്കിൽ എല്ലാ ഫയലുകളും ഇല്ലാതാക്കപ്പെടും.

റിയൽമി 7 പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 4000 രൂപ വിലക്കിഴിവിൽ സ്വന്തമാക്കാംറിയൽമി 7 പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 4000 രൂപ വിലക്കിഴിവിൽ സ്വന്തമാക്കാം

റാൻസംവെയറിൽ നിന്നും സുരക്ഷിതരായിരിക്കാൻ ചെയ്യേണ്ടത്

റാൻസംവെയറിൽ നിന്നും സുരക്ഷിതരായിരിക്കാൻ ചെയ്യേണ്ടത്

റാൻസംവെയർ നുഴഞ്ഞുകയറുന്നതിൽ നിന്നും നിങ്ങളുടെ കമ്പ്യൂട്ടറിനെയും ഡിവൈസുകളെയും സംരക്ഷിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങൾ ഉണ്ട്. ഇവ ഓരോന്നായി പരിശോധിക്കാം.

• നിങ്ങളുടെ ഡാറ്റ എല്ലായ്പ്പോഴും ബാക്കപ്പ് ചെയ്യുക. നിങ്ങളുടെ ഫയലുകളുടെ എക്സ്റ്റേണൽ ബാക്കപ്പ് നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഹാക്കർമാർ ഡിവൈസിലെ ഡാറ്റയിലേക്കുള്ള ആക്സസ് നേടിയാലും എക്സ്റ്റേണൽ ഫയലുകളിലേക്ക് ആക്സസ് ഉണ്ടായിരിക്കണം.

• വിശ്വസനീയമായ റാൻസംവെയർ പ്രോട്ടക്ഷൻ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുക.

• നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം, പ്രോഗ്രാമുകൾ, സുരക്ഷാ സോഫ്റ്റ്വെയർ എന്നിവ സമയാസമയം അപ്ഡേറ്റ് ചെയ്ത് വയ്ക്കുക. ഏറ്റവും പുതിയ സെക്യൂരിറ്റി പാച്ചുകൾ അപ്ഡേറ്റുകളിലൂടെ ലഭിക്കും എന്നതിനാൽ നിങ്ങൾ സുരക്ഷിതായാരിക്കും.

• ഇമെയിൽ അറ്റാച്ചുമെന്റുകളിലോ അജ്ഞാത ഉറവിടങ്ങളിൽ നിന്നോ ഉള്ള ലിങ്കുകളിൽ ഒരിക്കലും ക്ലിക്കുചെയ്യരുത്. അവയിൽ‌ മാൽവെയർ ഉണ്ടായിരിക്കും.

• ഓൺലൈനിൽ ജാഗ്രതയോടെയിരിക്കുക. മാൽവെയർ വെബ്‌സൈറ്റുകളും പോപ്പ്-അപ്പ് പരസ്യങ്ങളിലും ക്ലിക്ക് ചെയ്യരുത്.

• പൊതുഇടങ്ങളിലെ വൈഫൈ നെറ്റ്‌വർക്ക് ഉപയോഗിച്ച് വെബിൽ സർഫ് ചെയ്യരുത്. വിപിഎൻ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ഡാറ്റ സ്വകാര്യമായി സൂക്ഷിക്കും.

ആക്രമണങ്ങൾ

റാൻസംവെയർ ആക്രമണങ്ങൾക്ക് വ്യത്യസ്‌ത രൂപങ്ങളുണ്ട്. ഇതിലൂടെ ഹാക്കർമാർക്ക് നിങ്ങളുടെ ഡാറ്റ ഇല്ലാതാക്കാനോ പ്രസിദ്ധീകരിക്കാനോ കഴിയുമെന്നത് ശ്രദ്ധിക്കുക. റാൻസംവെയർ ടൈപ്പ് പരിഗണിക്കാതെ തന്നെ മുൻ‌കൂട്ടി ഡാറ്റ ബാക്കപ്പ് ചെയ്യുന്നതും സുരക്ഷാ സോഫ്റ്റ്വെയറിന്റെ ശരിയായ ഉപയോഗവും ആക്രമണത്തിന്റെ തീവ്രത ഗണ്യമായി കുറയ്ക്കും.

ഡ്രോണുകളെ തടയുന്ന ആന്റി ഡ്രോൺ സംവിധാനം വികസിപ്പിക്കാനൊരുങ്ങി പോലീസ്ഡ്രോണുകളെ തടയുന്ന ആന്റി ഡ്രോൺ സംവിധാനം വികസിപ്പിക്കാനൊരുങ്ങി പോലീസ്

Best Mobiles in India

English summary
Ransomware is a type of malware used by cyber criminals. If ransomware infects a computer or network, it can encrypt the data on that system.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X