25,000 രൂപയിൽ കുറഞ്ഞ ഫോണുകൾക്കും 100 എംപി ക്യാമറയും 5 വർഷത്തെ സുരക്ഷ അപ്ഡേറ്റുകളും; മിഡ് റേഞ്ചിലെ കേമന്മാർ
ഇന്ത്യൻ ഉപയോക്താക്കൾക്ക് ഏറെ പ്രിയപ്പെട്ട സ്മാർട്ട് ഫോൺ ക്യാറ്റഗറിയാണ് മിഡ് റേഞ്ച് ഫോണുകൾ. ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ഫോണുകളും ഇത്തരം മിഡ് റേഞ്ച് ഫോണുകളാണ്. പ്രീമിയം ഫോണുകളുടെ അത്ര മികച്ച ഫീച്ചറുകൾ ഇല്ലെങ്കിലും ശരാശരി ഉപയോക്താക്കളെ തൃപ്തിപ്പെടുത്താനുള്ള ഫീച്ചറുകൾ എല്ലാം ഈ ഫോണുകളിൽ ഉണ്ടായിരിക്കുന്നതാണ്.
നിലവിൽ സാംസങ്, വൺപ്ലസ്, റിയൽമീ, മോട്ടറോള തുടങ്ങിയ മുൻ നിര കമ്പനികളെല്ലാം ഇന്ത്യയിൽ മിഡ് റേഞ്ച് സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നുണ്ട്. ഇതിൽ 25,000 രൂപയ്ക്ക് താഴെ ലഭിക്കുന്ന മികച്ച സ്മാർട്ട് ഫോണുകൾ ഏതെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഐക്യൂവിന്റെ ഇസഡ് 7 പ്രോ ആണ് ഇത്തരത്തിൽ വാങ്ങാൻ സാധിക്കുന്ന മികച്ച ഒരു മിഡ് റേഞ്ച് ഫോൺ. 23,999 രൂപയാണ് ഇതിന്റെ വില.

ഒരു സാധാരണ ഇന്ത്യൻ ഉപയോക്താവിനെ തൃപ്തിപ്പെടുത്താനുള്ള ഫീച്ചറുകൾ ഈ ഫോണിൽ നൽകിയിട്ടുണ്ട്. MediaTek Dimensity 7200 ചിപ്‌സെറ്റാണ് ഈ ഫോണിനായി നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. 6.7 ഇഞ്ച് ആണ് ഇസഡ് 7 പ്രോയുടെ സ്ക്രീൻ വലുപ്പം. ഇതിന് 120Hz റിഫ്രഷ് റെയ്റ്റും അവകാശപ്പെടാനുണ്ട്. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്‌റ്റോറേജുമുള്ള വേർഷനാണ് നിങ്ങൾ ഈ തുക നൽകേണ്ടത്. രണ്ട് നിറങ്ങളിൽ മാത്രമാണ് ഈ ഫോൺ ലഭ്യമാകുക.
64 എംപി ഡ്യുവൽ റിയർ ക്യാമറ, 66W ഫ്ലാഷ്‌ചാർജ് പിന്തുണയ്ക്കുന്ന 4,600 mAh ബാറ്ററി എന്നിവയും ഫോണിന്റെ മാറ്റ് കൂട്ടുന്നുണ്ട്. മോട്ടറോള എഡ്ജ് 40 നിയോ ആണ് മറ്റൊരു മികച്ച മിഡ് റേഞ്ച് ഫോൺ. 24,999 രൂപയാണ് ഇതിന്റെ വില. 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ ഫോണിനായി മോട്ടറോള തയ്യാറാക്കിയിരിക്കുന്നത്. ഇതിന് 144Hz റിഫ്രഷ് റെയ്റ്റും അവകാശപ്പെടാനുണ്ട്.

MOST READ: അതിവേഗക്കാരൻ ഐക്യൂ ഫോണിന് ആമസോണിൽ 10000 രൂപ ഡിസ്കൗണ്ട്
Dimensity 7030 ചിപ്‌സെറ്റ് ആണ് എഡ്ജ് 40 നിയോയ്ക്കായി മോട്ടറോള തയ്യാറാക്കിയിരിക്കുന്നത്. 50 എംപി ഡ്യുവൽ ക്യാമറ സജ്ജീകരണം, 5,000 mAh ബാറ്ററി എന്നിവയും ഫോണിന്റെ കരുത്ത് വർധിപ്പിക്കുന്നുണ്ട്. ബ്ലാക്ക് വീറ്റി, കനീൽ ബേ, സോത്തിംഗ് സീ എന്നീ നിറങ്ങളിലാണ് എഡ്ജ് 40 നിയോ ലഭ്യമാകുക. സാംസങ്ങിന്റെ ഗാലക്സി എം 34 ആണ് രാജ്യത്ത് 25,000 രൂപയ്ക്ക് താഴെ വില വരുന്ന മറ്റൊരു മികച്ച മിഡ് റേഞ്ച് ഫോൺ
19,999 രൂപയാണ് ഇതിന്റെ വില. 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായാണ് ഗാലക്സി എം 34 എത്തുന്നത്. 4 തലമുറ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റും ഈ ഫോണിനായി സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ് എടുത്തു പറയേണ്ട ഒരു കാര്യം. എക്‌സിനോസ് 1280 ഒക്ടാ കോർ 2.4 ജിഗാഹെർട്‌സ് ചിപ്‌സെറ്റ് ആണ് ഈ ഫോണിനായി സാംസങ് നൽകിയിരിക്കുന്നത്.
50 എംപി ട്രിപ്പിൾ റിയർ ക്യാമറയാണ് ഗാലക്സി എം 34ൽ ഇടം പിടിച്ചിരിക്കുന്നത്. ഫോണിന്റെ ബാറ്ററി കരുത്ത് ആകട്ടെ 6,000 എംഎഎച്ച് ആണ്. റിയൽമീയുടെ നാർസോ 60 പ്രോയാണ് ഈ വിഭാഗത്തിൽപെട്ട മറ്റൊരു സ്മാർട്ട് ഫോൺ. 23,999 രൂപയാണ് ഇതിന്റെ വില. MediaTek Dimensity 7050 പ്രോസസർ അവകാശപ്പെടുന്ന ഈ ഫോണിന് 100 എംപി ഡ്യുവൽ റിയർ ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്.
67W SUPERVOOC ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000 mAh ബാറ്ററിയും ഫോണിൽ ഇടം പിടിച്ചിരിക്കുന്നു. 1 ടിബി വരെ ഈ ഫോണിന്റെ സ്റ്റോറേജ് വർധിപ്പിക്കാനും സാധിക്കുന്നതാണ്. 12 ജിബി ആയിരിക്കും നാർസോ 60 പ്രോയുടെ റാം. ഈ വിഭാഗത്തിൽ നമ്മൾ പരിജയപ്പെടുന്ന അവസാനത്തെ ഫോണാണ് വൺപ്ലസിന്റെ നോർഡ് സിഇ 2. 24,999 രൂപയാണ് ഈ ഫോണിന്റെ വില. Mediatek Dimensity 900 ചിപ്‌സെറ്റോടെയാണ് വൺപ്ലസ് നോർഡ് സിഇ 2 എത്തുന്നത്.
6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് AMOLED ഡിസ്‌പ്ലേയുള്ള ഈ ഫോണിന് 90Hz റീഫ്രഷ് റെയ്റ്റും അവകാശപ്പെടാനുണ്ട്. 64 എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് എടുത്ത് പറയേണ്ട മറ്റൊരു സവിശേഷത. 65W SuperVOOC പിന്തുണയ്ക്കുന്ന 4,500 mAh ബാറ്ററിയും ഫോണിന്റെ കരുത്ത് കൂട്ടുന്നു. 8 ജിബി റാം അവകാശപ്പെടുന്ന ഈ ഫോണിന്റെ സ്റ്റോറേജ് 1 ടിബി വരെ വികസിപ്പിക്കാൻ സാധിക്കുന്നതാണ്.


Click it and Unblock the Notifications








