Home
Mobile

ഏറ്റവും മികച്ചത് തന്നെ സ്വന്തമാക്കു; ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന ഏറ്റവും മികച്ച ടോപ് എൻഡ് സ്മാർട്ട്ഫോണുകൾ

സാധാരണക്കാരായ എല്ലാ സ്മാർട്ട് ഫോൺ ഉപയോക്താക്കളും ആ​ഗ്രഹിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് ഒരു ടോപ് എൻഡ് സ്മാർട്ട് ഫോൺ സ്വന്തമാക്കുക എന്നത്. സാധാരണ സ്മാർട്ട് ഫോണുകളെ അപേക്ഷിച്ച് മികച്ച ഫീച്ചറുകളും ക്യാമറ ക്ലാരിറ്റിയുമെല്ലാം ഈ ടോപ് എൻഡ് മോഡൽ സ്മാർട്ട് ഫോണുകൾ ഉപയോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

ഒരു ടോപ് എൻഡ് മോഡൽ ഫോൺ എടുക്കാൻ അ​ഗ്രഹമുള്ള ഉപയോക്താക്കൾക്ക് ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങളിൽ ഒന്നാണ് ഏത് ഫോൺ സ്വന്തമാക്കണം എന്നത്. അതേ സമയം ഇപ്പോൾ ഇന്ത്യൻ മാർക്കറ്റിൽ ലഭിക്കുന്ന ഏറ്റവും മികച്ച കുറച്ചു ടോപ് എൻഡ് മോഡൽ‌ സ്മാർട്ട് ഫോണുകൾ ഏതെല്ലാമാണെന്ന് പരിജയപ്പെടാം. ഇക്കൂട്ടത്തിൽ ആദ്യമായി സ്ഥാനം പിടിച്ചിരിക്കുന്ന സ്മാർട്ട് ഫോണാണ് സാംസങ് ​ഗാലക്സി എസ് 24 അൾട്ര. സാംസങ്ങിന്റെ ആദ്യ എഐ ഫോൺ കൂടിയാണ് ഇത്.

ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന ഏറ്റവും മികച്ച ടോപ് എൻഡ് സ്മാർട്ട്ഫോണുകൾ

MOST READ: എയർബാ​ഗ് ടെക്നോളജിയുമായി ഹോണർ എക്സ്9ബി ഫെബ്രുവരിയിൽ ഇന്ത്യയിൽ എത്തും; വിലയും മറ്റ് ഫീച്ചറുകളും അറിയാം

നിരവധി എഐ സവിശേഷതകളാണ് ഈ ഫോണിനായി സാംസങ് നൽകിയിരിക്കുന്നത്. ക്യാമറ ഫീച്ചറുകളാണ് ഈ ഫോണിന്റെ മറ്റൊരു സവിശേഷത. മറ്റേത് ഫോണുകൾക്കും നൽകാൻ സാധിക്കാത്ത മികച്ച സൂമിങ് ​എസ് 24 അൾട്ര വാ​ഗ്ദാനം ചെയ്യുന്നു. ജനുവരി 31 മുതൽ ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും എന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്. 1,39,999 രൂപ മുതലാണ് ഈ ഫോണുകളുടെ വില ആരംഭിക്കുന്നത്.

ഈ പട്ടികയിലെ മറ്റൊരു ഫോണാണ് ആപ്പിളിന്റെ ഐഫോൺ 15 പ്രോ മാക്സ്. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് ആപ്പിൾ ഈ ഫോണുകൾ പുറത്തിറക്കിയത്. ആദ്യമായി ടൈറ്റാനിയം ഫ്രെയിമിൽ പുറത്തിറക്കിയ ഫോൺ ആണിത്. ആദ്യമായി യുഎസ്ബി സി പോർട്ട് സ്ഥാനം പിടിച്ച ആപ്പിൾ ഫോണുകളും ഇതാണ്. A17 പ്രോ ചിപ്പും ഫോണിന്റെ മോഡി വർധിപ്പിക്കുന്നുണ്ട്. 5x സൂം ക്യാമറയും ഐഫോൺ 15 പ്രോ മാക്സിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന ഏറ്റവും മികച്ച ടോപ് എൻഡ് സ്മാർട്ട്ഫോണുകൾ

MOST READ: എട്ടിന്റെ പണി വരുന്നു; ജിയോ, എയർടെൽ എന്നിവയുടെ റീചാർജ് പ്ലാനുകളുടെ വില 20% ഉയരും, പോക്കറ്റ് കാലിയാകുമോ?

ഫോണിന്റെ 256 ജിബി സ്റ്റോറേജ് വേരിയന്റിന് 1,56,900 രൂപയാണ് വില. ​ഗൂ​ഗിളിന്റെ പിക്സൽ 8 പ്രോയും മികച്ച ഒരു ടോപ് എൻഡ് മോ‍ഡൽ ഫോണാണ്. മികച്ച എഐ ഫീച്ചറുകളുമായ പുറത്തിറങ്ങിയ ആദ്യ ഫോണുകളിൽ ഒന്നാണ് ​ഗൂ​ഗിൾ പിക്സൽ 8 പ്രോ. ടെൻസർ G3 ചിപ്പ് ആണ് ഈ ഫോണിനായി ​ഗൂ​ഗിൾ നൽകിയിരിക്കുന്നത്. ഏഴ് വർഷത്തോളം നീളുന്ന സോഫ്റ്റുവെയർ പിന്തുണയും ​ഗൂ​ഗിൾ ഈ ഫോണിനായി വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

1,06,999 രൂപ മുതലാണ് ഇന്ത്യയിൽ ​ഗൂ​ഗിൾ പിക്സൽ 8 പ്രോയുടെ വില ആരംഭിക്കുന്നത്. വൺപ്ലസിന്റെ 12 ആണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന മറ്റൊരു ഫോൺ. ബ്രാൻഡ്-ന്യൂ സോണി LYT-808 ക്യാമറ സെൻസർ ആണ് ഈ ഫോണിനായി വൺപ്ലസ് നൽകിയിരിക്കുന്നത്. വെളിച്ചമില്ലാത്ത സാഹചര്യത്തിൽ കൃത്രിമമായി വെളിച്ചം നൽകുന്ന സാങ്കേതിക വിദ്യ ഈ ക്യാമറയ്ക്ക് അവകാശപ്പെടാനുണ്ട്. വെറും 64,999 രൂപ മുതൽ ഈ ഫോൺ ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

വൺപ്ലസിന്റെ തന്നെ ഓപ്പൺ എന്ന ഫോൾഡബിൾ സ്മാർട്ട് ഫോണിനേയും മികച്ച ഒരു ടോപ് എൻഡ് സ്മാർട്ട് ഫോൺ ആയി കണക്കാക്കാവുന്നതാണ്. കഴിഞ്ഞ വർഷമാണ് വൺപ്ലസ് ഈ ഫോണുകൾ പുറത്തിറക്കിയത്. നിലവിൽ ഇന്ത്യൻ മാർക്കറ്റിലെ ഏറ്റവും മികച്ച ഫോൾഡബിൾ സ്മാർട്ട് ഫോണായി വൺപ്ലസ് 12നെ പരി​ഗണിക്കാവുന്നതാണ്. 1,39,999 രൂപ മുതൽ ഈ ഫോൺ സ്വന്തമാക്കാാം. വിവോയുടെ എക്സ്100 പ്രോയാണ് മറ്റൊരു മികച്ച ടോപ് എൻഡ് ഫോൺ.

വിവോയുടെ തന്നെ ഏറ്റവും മികച്ച ക്യാമറ ഫോൺ എന്ന നിലയ്ക്കാണ് കമ്പനി വിവോ എക്സ്100 പ്രോ പുറത്തിറക്കിയിരിക്കുന്നത്. 50 എംപി വൈഡ് ആം​ഗിൾ ലെൻസ്, 64 എംപി 3x ഒപ്റ്റിക്കൽ സൂം ലെൻസ്, 50 എംപി പ്രൈമറി സെൻസർ എന്നിവയാണ് ഈ ഫോണിന്റെ ക്യാമറകൾ. മികച്ച രീതിയിൽ ലോ-ലൈറ്റ് ഫോട്ടോഗ്രാഫിയെ പിന്തുണയ്ക്കുന്ന ഫോണുകളാണ് ഇവ. MediaTek Dimensity 9300 ആണ് എക്സ്100 പ്രോയുടെ പ്രൊസസർ.

More from GizBot

Best Mobiles in India

English summary
One of the confusions faced by users who want to get a top-end model phone is which phone to get. At the same time, let's take a look at some of the best top-end smartphones available in the Indian market right now. The Samsung Galaxy S24 Ultra is the first smart phone to be placed in this category.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X