Home
News

എട്ടിന്റെ പണി വരുന്നു; ജിയോ, എയർടെൽ എന്നിവയുടെ റീചാർജ് പ്ലാനുകളുടെ വില 20% ഉയരും, പോക്കറ്റ് കാലിയാകുമോ?

രാജ്യത്ത് ടെലികോം താരിഫുകൾ വലിയ രീതീയിൽ വർധിപ്പിക്കാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ട്. പുതിയ യൂണിയൻ ഇടക്കാല ബഡ്ജറ്റ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. ടോലികോം ഓപ്പറേറ്റർമാരുടെ നിലവിലുള്ള താരിഫുകളേക്കാൾ 20 ശതമാനം കൂടുതലായി താരിഫ് വർധിപ്പിച്ചേക്കാം എന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

മൊബൈൽ പ്ലാനുകളുടെ വില വലിയ രീതിയിൽ ഉയരാൻ ഒരുപക്ഷെ ഈ തീരുമാനം കാരണമായേക്കാം. അതേ സമയം 2024 ജൂൺ മുതലായിരിക്കും ഇവ നടപ്പിലാകുക എന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. നേരത്തെ 2021 ഡിസംബർ മാസത്തിലും ഇത്തരത്തിൽ ടെലികോം കമ്പനികൾ വലിയ രീതിയിൽ തങ്ങളുടെ താരിഫ് ഉയർത്തിയിരുന്നു. ഇതിന് പുറമെ 5ജി നിർദ്ദിഷ്ട സേവനങ്ങൾക്ക് പ്രത്യേകം താരിഫ് അവതരിപ്പിക്കും എന്നും സുചനയുണ്ട്.

എട്ടിന്റെ പണി വരുന്നു; റീചാർജ് പ്ലാനുകളുടെ വില ഇരട്ടിയാകും

MOST READ: ഇന്ന് മുതൽ ആമസോൺ പ്രൈം വീഡിയോ പരസ്യങ്ങൾ കൊണ്ട് നിറയും; പരസ്യങ്ങൾ വഴിവാക്കാനുള്ള ഒരേ ഒരു വഴി

ഈ വർഷത്തോടെ 5ജി സേവനങ്ങളുടെ റോളൗട്ട് പൂർത്തിയാകും എന്നും പ്രതീക്ഷിക്കുന്നുണ്ട്. ആഗോള ബ്രോക്കറേജ് സ്ഥാപനമായ CLSA ആണ് ഈ റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. 2024 ഒരു പുതിയ താരീഫ് വർധനയുടെ വർഷം ആയിരിക്കും എന്നാണ് ഈ റിപ്പോർട്ടിൽ CLSA പറഞ്ഞിരിക്കുന്നത്. ഈ വർഷവും രാജ്യത്തെ മൊബൈൽ സെക്ടറിൽ പത്ത് ശതമാനത്തോളം വർച്ച ഉണ്ടാകും എന്നും ഈ റിപ്പോർട്ട് പ്രതീക്ഷ പങ്കുവെയ്ക്കുന്നുണ്ട്.

2023ലും രാജ്യത്തെ മൊബൈൽ സെക്ടർ പത്ത് ശതമാനത്തോളം വർച്ച രേഖപ്പെടുത്തിയിരുന്നു. വലിയ രീതീയിൽ ഉള്ള താരീഫ് ഉയർച്ചയായിരിക്കും ഉണ്ടാകാൻ പോകുന്നത് എന്ന് ധനകാര്യ സേവന സ്ഥാപനമായ ബോഫ സെക്യൂരിറ്റീസും അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ വർഷത്തെ ലോക്സഭാ ഇലക്ഷന് ശേഷമായിരിക്കും ഈ വർധനവ് ഉണ്ടാകു എന്നും ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഇപ്പോൾ പിന്നോക്കം നിൽക്കുന്ന വോഡഫോൺ ഐഡിയ പോലുള്ള പല കമ്പനികളും ഈ വർഷം തിരിച്ചുവരുമെന്നും ഈ റിപ്പോർട്ടുകൾ സുചിപ്പിക്കുന്നു.

എട്ടിന്റെ പണി വരുന്നു; റീചാർജ് പ്ലാനുകളുടെ വില ഇരട്ടിയാകും

MOST READ: ഫോണിന്റെ ഹാങ്ങ് പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കാം; മികച്ച ബാറ്ററി ലൈഫ് ലഭിക്കാനും ഈ വിദ്യ ​ഗുണം ചെയ്യും

റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ മുൻനിര ടെലികോം കമ്പനികളുടെ പ്ലാനുകളിലെല്ലാം 20 ശതമാനം വർധനവ് ആണ് ഈ വർഷത്തിൽ പ്രതീക്ഷിക്കുന്നത്. 2023ൽ എൻട്രി ലെവൽ പ്ലാനുകളിൽ എയർടെലും വോഡഫോൺ ഐഡിയയും വിലവർദ്ധനവ് നടത്തിയിരുന്നു. 2021 ഡിസംബറിലാണ് വിവിധ കമ്പനികൾ 4 ജി പ്രീ പെയ്ഡ് താരിഫ് വർധന നടത്തിയത്. ഈ വർഷം 5 ജിയിൽ ഈ താരീഫ് വർധനവ് ഉണ്ടായിരിക്കുന്നതാണ്.

കഴിഞ്ഞ വർഷം 5ജിയിൽ നിക്ഷേപിച്ച പണം എല്ലാം ഈ വർഷം കൊണ്ട് തിരിച്ചു പിടിയ്ക്കാൻ ആണ് ടെലികോം കമ്പനികളുടെ പദ്ധതി. പ്രധാനമായും റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നീ രണ്ട് ലെടികോം കമ്പനികളാണ് രാജ്യത്ത് 5ജി എത്തിക്കുന്നതിൽ മുന്നിലുള്ളത്. ആയതിനാൽ തന്നെ ഈ വർഷവും ഏറ്റവും കൂടുതൽ മത്സരം നടക്കുന്നതും ഈ രണ്ട് കമ്പനികൾ തമ്മിൽ ആയിരിക്കും. നിലവിൽ രാജ്യത്തെ പല പ്രദേശങ്ങളിലും ഇപ്പോഴും 5ജി എത്തിയിട്ടില്ല.

ഈ വർഷം തന്നെ ഇവിടങ്ങളിൽ 5ജി എത്തിക്കാൻ ആയിരിക്കും ജിയോയും എയർടെലും പരിശ്രമിക്കുക. 4ജിയിൽ നിന്ന് 60 മുതൽ 70 ശതമാനം കൂടുതൽ വേ​ഗത്തിൽ 5ജിയിൽ ഡാറ്റ ആസ്വദിക്കാൻ സാധിക്കും എന്നതാണ് 5ജിയുടെ പ്രത്യേകത. അതേ സമയം ഫെബ്രുവരി ഒന്നിന് ആയിരിക്കും ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കുക. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആയിരിക്കും ഈ ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. അധിക നികുതി ഇളവുകൾ ഈ ബഡ്ജറ്റിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

7 ലക്ഷം രൂപ വരെ ആദായ നികുതിയുടെ ഇളവ് നിരക്ക് വിപുലീകരണവും നിർദ്ദിഷ്ട മാറ്റങ്ങളും ഈ ബഡ്ജറ്റിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. അതേ സമയം ഈ ഇടക്കാല ബഡ്ജറ്റിൽ അതിശയകരമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ നേരത്തെ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇലക്ഷൻ അടുത്തിരിക്കുന്ന സാഹചര്യത്തിൽ പല ഉത്പന്നങ്ങൾക്കും വില കുറയ്ക്കാൻ ചിലപ്പോൾ സർക്കാർ‌ തീരുമാനിച്ചേക്കാം.

More from GizBot

Best Mobiles in India

English summary
This decision may lead to a big hike in the price of mobile plans. At the same time, various reports indicate that these will be implemented in June 2024. Earlier in the month of December 2021 as well, telecom companies had raised their tariffs in a big way. Apart from this, it is also suggested that a separate tariff be introduced for 5G-specific services.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X