സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റുമായി ബ്ലാക്ക് ഷാർക്ക് 4 സീരീസ് വരുന്നു

|

ബ്ലാക്ക് ഷാർക്ക് 4 എന്ന് വിളിക്കുന്ന പുതിയ ഗെയിമിംഗ് സ്മാർട്ട്‌ഫോൺ ലൈനപ്പ് പുറത്തിറക്കുമെന്ന് ബ്ലാക്ക്‌ഷാർക്ക് പ്രഖ്യാപിച്ചു. പ്രീവിയസ് ജനറേഷൻ ബ്ലാക്ക് ഷാർക്ക് 3 സീരീസ് പോലെ തന്നെ ഈ ലൈനപ്പ് ബ്ലാക്ക് ഷാർക്ക് 4, ബ്ലാക്ക് ഷാർക്ക് 4 പ്രോ എന്നിങ്ങനെ രണ്ട് വ്യത്യസ്ത മോഡലുകളുമായി വിപണിയിൽ എത്തുമെന്ന് സ്ഥിതികരിച്ചു. ഈ രണ്ട് മോഡലുകളും ഔദ്യോഗികമായി പ്രഖ്യപിക്കുമെന്നും സൂചിപ്പിച്ചിട്ടുണ്ട്. വെയ്‌ബോയിൽ അടുത്തിടെയുണ്ടായ ചോർച്ച ഈ രണ്ട് മോഡലുകളുടെ സവിശേഷതകളെക്കുറിച്ചുള്ള ചില പ്രധാന സൂചനകൾ നൽകിയിരുന്നു. ഇപ്പോൾ, ബ്ലാക്ക് ഷാർക്ക് 4, ബ്ലാക്ക് ഷാർക്ക് 4 പ്രോ ഹാൻഡ്‌സെറ്റുകൾ ഗീക്ക്ബെഞ്ചിൽ കണ്ടെത്തുകയും ചെയ്യ്തു. ഈ മോഡലുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുമുമ്പ് കമ്പനി അവസാന ഘട്ട പരിശോധന നടത്താൻ ആരംഭിച്ചതായാണ് ലീക്ക് സൂചിപ്പിക്കുന്നത്.

സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റുമായി ബ്ലാക്ക് ഷാർക്ക് 4 സീരീസ് വരുന്നു

ബ്ലാക്ക് ഷാർക്ക് 4, ബ്ലാക്ക് ഷാർക്ക് 4 പ്രോ പ്രോസസർ ഗീക്ക്ബെഞ്ച് വഴി സ്ഥിരീകരിച്ചു

വാനില ബ്ലാക്ക് ഷാർക്ക് 4 ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ പിആർഎസ്-എ 0 മോഡൽ നമ്പറുമായി കണ്ടെത്തി. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിക്കുമെന്ന് ബെഞ്ച്മാർക്ക് വെബ്‌സൈറ്റ് പറയുന്നു. 1.80GHz ക്ലോക്ക് സ്പീഡുള്ള ഒക്ടാകോർ ക്വാൽകോം പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. ഗീക്ക്ബെഞ്ച് ഡാറ്റാബേസിൽ പറയുന്ന മദർബോർഡ് 'പെൻറോസ്' ആണ്. ഓൺലൈൻ റിപ്പോർട്ടുകൾ ഇത് സ്നാപ്ഡ്രാഗൺ 865+ പ്രോസസ്സറാണെന്ന് കാണിക്കുന്നു. 12 ജിബി റാമുമായി ഈ സ്മാർട്ട്‌ഫോൺ വിപണിയിൽ ലഭ്യമാകുമെന്ന് ഗീക്ക്ബെഞ്ച് അറിയിച്ചു. പക്ഷേ, സ്റ്റോറേജ് കപ്പാസിറ്റി എത്രയാണെന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കൂടുതൽ വായിക്കുക: ടിസിഎൽ പി 725 4 കെ എച്ച്ഡിആർ എൽഇഡി ടിവി സീരീസും ഒക്കാരിന സ്മാർട്ട് എസിയും ഇന്ത്യയിൽ അവതരിപ്പിച്ചു

സിംഗിൾ കോർ, മൾട്ടി കോർ ബെഞ്ച്മാർക്ക് ടെസ്റ്റിൽ ബ്ലാക്ക് ഷാർക്ക് 4 യഥാക്രമം 4686 പോയിന്റും 13363 പോയിന്റും നേടിയിട്ടുണ്ട്. ബ്ലാക്ക് ഷാർക്ക് 4 പ്രോയെ സംബന്ധിച്ചിടത്തോളം, ഗീക്ക്ബെഞ്ചിലെ കെആർ‌എസ്-എ 0 മോഡൽ നമ്പറുമായി ഈ ഹാൻഡ്‌സെറ്റ് കണ്ടെത്തി. ബെഞ്ച്മാർക്ക് വെബ്‌സൈറ്റ് അനുസരിച്ച്, ഈ വേരിയന്റിന് 2.4GHz ക്ലോക്ക് സ്പീഡും എട്ട് കോറുകളുമുള്ള ഒരു ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസർ ഇതിൽ പ്രവർത്തിക്കും. അത് പ്രോസസ്സർ അഡ്രിനോ 660 ജിപിയുമായി ജോടിയാക്കും.

ഈ ചിപ്‌സെറ്റ് സ്‌നാപ്ഡ്രാഗൺ 888 പ്രോസസറാണെന്ന് പറയപ്പെടുന്നു. മുമ്പത്തെ ചോർച്ചകളും ടീസറുകളും ഇത് സൂചിപ്പിക്കുകയുണ്ടായി. ബ്ലാക്ക് ഷാർക്ക് 4 പ്രോയിൽ വാനില വേരിയന്റിന് സമാനമായ 12 ജിബി റാം കോൺഫിഗറേഷനും ലഭിക്കും. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനൊപ്പം ഇത് വിപണിയിൽ എത്തും. സിംഗിൾ കോർ ടെസ്റ്റിൽ 1140 പോയിന്റും ഗീക്ക്ബെഞ്ചിലെ മൾട്ടി കോർ ടെസ്റ്റിൽ 3754 പോയിന്റുമാണ് ഇവിടെ ബെഞ്ച്മാർക്ക് സ്കോറുകൾ.

കൂടുതൽ വായിക്കുക: ഓപ്പോ എഫ്19 പ്രോ+ ഓപ്പോ എഫ്19 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി; വില, സവിശേഷതകൾ

ബ്ലാക്ക് ഷാർക്ക് 4 പ്രോ മറ്റ് ചില മൊബൈൽ വെബ്‌സൈറ്റുകളായ ടെന, ഗൂഗിൾ പ്ലേ കൺസോൾ എന്നിവയിൽ പ്രത്യക്ഷപ്പെട്ടു. 4,500 എംഎഎച്ച് ബാറ്ററി ശേഷിയും 120W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഇതിൽ വരുമെന്ന് പറയുന്നു. 20: 9 ആസ്പെക്റ്റ് റേഷിയോയും എഫ്‌എച്ച്‌ഡി + റെസല്യൂഷനും വരുന്ന 6.67 ഇഞ്ച് ഡിസ്‌പ്ലേയും ടെന ലിസ്റ്റിംഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Best Mobiles in India

English summary
The Black Shark 4 is the newest addition to BlackShark's flagship gaming smartphone lineup. This lineup is expected to include two versions, the Black Shark 4 and the Black Shark 4 Pro, similar to the previous generation Black Shark 3 series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X