ടെനാ ലിസ്റ്റിംഗ്, ഗൂഗിൾ പ്ലേ കൺസോളിൽ ബ്ലാക്ക് ഷാർക്ക് 4 ഗെയിമിംഗ് ഫോൺ കണ്ടെത്തി: വിശദാംശങ്ങൾ
ഈ മാസം ആദ്യം ബ്ലാക്ക് ഷാർക്ക് ബ്ലാക്ക് ഷാർക്ക് 4 എന്ന ന്യൂ ജനറേഷൻ ഗെയിമിംഗ് സ്മാർട്ട്‌ഫോണിനെ കുറിച്ച് വാർത്തകൾ വന്നിരുന്നു. കമ്പനിയുടെ ടീസർ ബാറ്ററിയും ഗെയിമിംഗ് സ്മാർട്ട്ഫോണിൻറെ ഫാസ്റ്റ് ചാർജിംഗ് ശേഷിയും വെളിപ്പെടുത്തി. ശ്രദ്ധേയമായ രണ്ട് മൊബൈൽ പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ ഈ പുതിയ ഗെയിമിങ് സ്മാർട്ട്ഫോൺ കണ്ടെത്തി. ബ്ലാക്ക് ഷാർക്ക് 4 ഹാൻഡ്‌സെറ്റിന് ടെനാ വഴി സർട്ടിഫിക്കറ്റ് ലഭിച്ചു. മാത്രമല്ല, ഇത് ഗൂഗിൾ പ്ലേ കൺസോൾ ഡാറ്റാബേസിലും കണ്ടെത്തിയിരുന്നു. രണ്ട് പ്ലാറ്റ്ഫോമുകളിലെയും ലിസ്റ്റിംഗ് പുതിയ ഡിവൈസിൻറെ ചില പ്രധാന ഇന്റേണൽ സവിശേഷതകൾ വിശദമാക്കിയിട്ടുണ്ട്.

ടെനാ, ഗൂഗിൾ പ്ലേയ് കൺസോൾ വഴി ടിപ്പ് ചെയ്യ്ത ബ്ലാക്ക് ഷാർക്ക് 5 ഹാൻഡ്‌സെറ്റിൻറെ സവിശേഷതകൾ
ബ്ലാക്ക് ഷാർക്ക് 4 ടെനയിലും ഗൂഗിൾ പ്ലേ കൺസോളിലും ഷാർക്ക് കെഎസ്ആർ-എ 0 മോഡൽ നമ്പറിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ടെന്നയിൽ പട്ടികപ്പെടുത്തിയിരിക്കുന്ന സവിശേഷതകളിൽ നിന്ന് ആരംഭിക്കുന്ന ഈ ഡിവൈസ് 163.83 x 76.35 x 10.3 മിലിമീറ്റർ അളവിൽ വരുന്നു. ഈ ഹാൻഡ്‌സെറ്റിന് 6.67 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കും. ഇത് ഏത് തരത്തിലുള്ള പാനലായിരിക്കുമെന്നും ഏത് റെസലൂഷൻ വാഗ്ദാനം ചെയ്യുമെന്നും ടെന്ന ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നില്ല.
കൂടുതൽ വായിക്കുക: ഐഫോൺ 12 മിനി ഇപ്പോൾ 10,000 രൂപ വരെ വിലക്കിഴിവിൽ സ്വന്തമാക്കാം
ബ്ലാക്ക് ഷാർക്ക് 4 ഹാൻഡ്‌സെറ്റിൻറെ ടെനാ ലിസ്റ്റിംഗ് കമ്പനി സൂചിപ്പിച്ച 4,500 എംഎഎച്ച് ബാറ്ററി വീണ്ടും സ്ഥിരീകരിക്കുന്നു. ബ്രാൻഡ് പങ്കിട്ട ടീസർ 125W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും വെളിപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. ടെനാ ഡാറ്റാബേസ് സ്ഥിരീകരിക്കുന്ന മറ്റൊരു സവിശേഷത ഇത് ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നുവെന്നാണ്. ഗൂഗിൾ പ്ലേ കൺസോൾ ടിപ്പ് ചെയ്ത ബ്ലാക്ക് ഷാർക്ക് 4 ൻറെ സവിശേഷതകളിലേക്ക് നോക്കുമ്പോൾ ഇതിൻറെ ഡിസ്പ്ലേയ്ക്ക് 1080 x 2400 പിക്സൽ റെസല്യൂഷൻറെ എഫ്എച്ച്ഡി + റെസലൂഷൻ ഉണ്ടായിരിക്കും.
ലിസ്റ്റിംഗ് അനുസരിച്ച്, ഈ സ്മാർട്ട്‌ഫോണിന് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 835 SoC പ്രോസസർ ലഭിക്കും. ഇത് അഡ്രിനോ 540 ജിപിയുവുമായി ജോടിയാക്കുന്നു. എന്നാൽ, ഈ ഹാൻഡ്‌സെറ്റ് സ്‌നാപ്ഡ്രാഗൺ 888 പ്രോസസറുമായി വരുമെന്നും ലീക്കുകൾ കാണിക്കുന്നുണ്ട്. ഗൂഗിൾ പ്ലേ കൺസോളിൽ 8 ജിബി റാം കോൺഫിഗറേഷനുമായി ബ്ലാക്ക് ഷാർക്ക് 4 പട്ടികപ്പെടുത്തിയിട്ടുണ്ട്.
ബ്ലാക്ക് ഷാർക്ക് 5 ഹാൻഡ്‌സെറ്റിൻറെ സ്റ്റോറേജ് ശേഷി ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും കുറഞ്ഞത് 128 ജിബി സ്റ്റോറേജ് ഓപ്ഷനുമായി കമ്പനി യൂണിറ്റ് കയറ്റി അയക്കുമെന്ന് പ്രതീക്ഷിക്കാം. കമ്പനി ഉടൻ തന്നെ ഔദ്യോഗിക തീയതി പ്രഖ്യാപിക്കുമെന്ന് തോന്നുന്നു. ഈ വർഷം മാർച്ചോടെ ഈ സ്മാർട്ഫോൺ വിപണിയിൽ എത്തിയേക്കും. കൂടുതൽ വിവരങ്ങൾ ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിക്കുമ്പോൾ അറിയുവാൻ സാധിക്കുന്നതാണ്. എന്തായാലും നമുക്ക് നേരിട്ട് ഈ ഗെയിമിംഗ് ഹാൻഡ്‌സെറ്റിൻറെ വിശദാംശങ്ങൾ കാണാം.
കൂടുതൽ വായിക്കുക: ഗെയിമിംഗ് ആക്‌സസറികൾക്ക് മികച്ച ഓഫറുകളുമായി ആമസോൺ ഗ്രാൻഡ് ഗെയിമിംഗ് ഡെയ്‌സ് സെയിൽ ആരംഭിച്ചു
{document1}


Click it and Unblock the Notifications








