ഫെബ്രുവരി 22 ന് പുതിയ ഹുവായ് മേറ്റ് എക്‌സ് 2 ഫോൾഡബിൾ സ്മാർട്ട്ഫോൺ അവതരിപ്പിക്കും
ഹുവായിൽ നിന്നുള്ള നെക്സ്റ്റ് ജനറേഷൻ മേറ്റ് എക്സ് 2 (Huawei Mate X2) സ്മാർട്ട്‌ഫോൺ ചൈനയിൽ അവതരിപ്പിക്കുവാൻ കമ്പനി ഒരുങ്ങുന്നു. ഫെബ്രുവരി 22 ന് ഹുവാവേ മേറ്റ് എക്സ് 2 ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗിക വെയ്‌ബോ ഹാൻഡിൽ വഴി അറിയിച്ചു. ഈ ഹാൻഡ്‌സെറ്റിൻറെ ലോഞ്ച് പോസ്റ്റർ അനുസരിച്ച്, മുൻഗാമിയായ മേറ്റ് എക്‌സിൻറെ രൂപകൽപ്പനയിൽ നിന്ന് വ്യത്യസ്തമായി ഈ സ്മാർട്ട്ഫോണിന് അകത്തേക്ക് മടക്കാവുന്ന ഒരു ഡിസൈനാണ് ലഭിക്കുന്നത്.

കൂടുതൽ വായിക്കുക: ഷവോമി സ്മാർട്ട്‌ഫോണുകൾ ഇപ്പോൾ നിങ്ങൾക്കും സ്വന്തമാക്കാം അതും വിലക്കുറവിൽ
മേറ്റ് എക്സ് 2 ൻറെ ഇൻ-ഫോൾഡിംഗ് ഡിസൈൻ ഗാലക്സി ഇസഡ് ഫോൾഡ് 2 ൽ നിന്ന് വ്യത്യസ്തമായിരിക്കാമെന്നും ഒരു ടിപ്‌സ്റ്റർ അവകാശപ്പെടുന്നു. ഈ ഹാൻഡ്‌സെറ്റ് കിരിൻ 9000 സീരീസ് ചിപ്‌സെറ്റിൽ പ്രവർത്തിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. കൂടാതെ, ഈ സ്മാർട്ട്‌ഫോണിന് ഇതിനകം ഒന്നിലധികം സർട്ടിഫിക്കേഷനുകൾ ലഭിക്കുകയും അതിൽ പുതിയ മേറ്റ് എക്സ് 2 ൻറെ സവിശേഷതകൾ വെളിപ്പെടുത്തുകയും ചെയ്യുന്നു.

ഹുവായ് മേറ്റ് എക്സ് 2 പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ഈ ഹാൻഡ്‌സെറ്റ് കരുത്ത് പകരുന്നത് കിരിൻ 9000 5nm ചിപ്‌സെറ്റായിരിക്കുമെന്ന് പറയുന്നു. 120 ഹെർട്സ് സ്‌ക്രീൻ റിഫ്രഷ് റേറ്റും 2480 x 2220 പിക്‌സൽ റെസല്യൂഷനുമായി വരുന്ന 8.01 ഇഞ്ച് ഫോൾഡബിൾ സ്‌ക്രീനാണ് ഹുവാവേ മേറ്റ് എക്‌സ് 2ൽ വരുന്നത്. 2270 x 1160 പിക്‌സൽ റെസല്യൂഷനിൽ വരുന്ന ഡിസ്‌പ്ലേയ്ക്ക് മുൻവശത്ത് 6.45 ഇഞ്ച് വരുമെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു.
കൂടുതൽ വായിക്കുക: ബജറ്റ് സ്മാർട്ട്ഫോണായ ഐടെൽ എ47 ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും
50 എംപി പ്രൈമറി സെൻസർ, 16 എംപി സെക്കൻഡറി ലെൻസ്, 12 എംപി, 8 എംപി സെൻസറുകൾ എന്നിവയുടെ സവിശേഷതയുമായി പിൻഭാഗത്ത് ക്വാഡ് ക്യാമറ സെറ്റപ്പാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്. മഈ ഹാൻഡ്‌സെറ്റിൻറെ മുൻവശത്ത് 16 എംപി ഫ്രണ്ട് ഷൂട്ടർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിൻ ക്യാമറ 10x ഹൈബ്രിഡ് സൂമിനെ സപ്പോർട്ട് ചെയ്യുമെന്നും പറയുന്നു.
കൂടുതൽ വായിക്കുക: വിവോ എക്സ്50, വി19 സ്മാർട്ട്ഫോണുകൾക്ക് 5,000 രൂപ വരെ വില കുറച്ചു; പുതിയ വിലയും സവിശേഷതകളും
കൂടാതെ, ഇഎംയുഐ 11 ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുമെന്ന് പറയുന്നു. 66W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,400 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തുന്നത്. സുരക്ഷയ്ക്കായി സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറിനൊപ്പം വൈ-ഫൈ 6, ബ്ലൂടൂത്ത് 5.1 സപ്പോർട്ട് എന്നിവയും ഈ ഡിവൈസിൽ ഉൾപ്പെടും.161.8 x 145.8 x 8.2 മില്ലിമീറ്റർ അളവും 295 ഗ്രാം ഭാരവുമാണ് ഈ ഹാൻഡ്‌സെറ്റിന് വരുന്നത്.


Click it and Unblock the Notifications