Home
Mobile

ഇൻഫിനിക്സ് ഹോട്ട് 40ഐ വിൽപന ആരംഭിച്ചു; 9,999 രൂപയ്ക്ക് 8+8 ജിബി റാം, കുറഞ്ഞ വിലയ്ക്ക് മികച്ച ​ഗെയിമിങ് അനുഭവം

ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ നിരവധി ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ അവതരിപ്പിച്ച ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് ഇൻഫിനിക്സ്. കഴിഞ്ഞ ദിവസമാണ് കമ്പനി തങ്ങളുടെ ഏറ്റവും പുതിയ ഫോണായ ഇൻഫിനിക്സ് ഹോട്ട് 40 ഐ അവതരിപ്പിച്ചത്. ഈ ഫോണുകളുടെ വിൽപന ഇപ്പോൾ ആരംഭിച്ചിരിക്കകയാണ്

ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് രാജ്യത്ത് ഇൻഫിനിക്സ് ഹോട്ട് 40 ഐയുടെ വിൽപന ആരംഭിച്ചത്. 10,000 രൂപയ്ക്ക് താഴെ വില വരുന്നതിൽ മികച്ച ഫോൺ ആയിരിക്കും ഇൻഫിനിക്സ് ഹോട്ട് 40 ഐ. മിനുസമാർന്ന ഡിസ്പ്ലേ, യൂണിസോക്ക് ചിപ്‌സെറ്റ്, ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള മികച്ച ബാറ്ററി, പിന്നിൽ ഡ്യുവൽ ക്യാമറ എന്നിവയെല്ലാമാണ് ഈ ഫോണിന്റെ പ്രത്യേകത. ഈ ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും.

ഇൻഫിനിക്സ് ഹോട്ട് 40ഐ വിൽപന ആരംഭിച്ചു; 9,999 രൂപയ്ക്ക് 8+8 ജിബി റാം

MOST READ: ഒന്നും രണ്ടുമല്ല 60% ആണ് ഓഫർ; ആമസോണിൽ സ്മാർട്ട് ടിവി വിൽപന പൊടി പൊടിയ്ക്കുന്നു

ഫോണിന്റെ 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന് 9,999 രൂപയാണ് വില വരുന്നത്. ലോഞ്ച് ഓഫറിന്റെ ഭാ​ഗമായി ഇപ്പോൾ ഇൻഫിനിക്സ് ഹോട്ട് 40 ഐ സ്വന്തമാക്കുന്നവർക്ക് 1000 രൂപ ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. അതായത് ഈ ഫോൺ ഇപ്പോൾ 8,999 രൂപയ്ക്ക് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഹൊറൈസൺ ഗോൾഡ്, പാം ബ്ലൂ, സ്റ്റാർഫാൾ ഗ്രീൻ, സ്റ്റാർലിറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഈ ഫോൺ ഇന്ത്യയിൽ എത്തിയിരിക്കുന്നത്.

അതേ സമയം ഈ ഫോണിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. Unisoc T606 ചിപ്‌സെറ്റ് ആണ് ഇൻഫിനിക്സ് ഹോട്ട് 40 ഐയ്ക്കായി കമ്പനി നൽകിയിരിക്കുന്നത്. 8 ജിബിയുടെ LPDDR4X റാമും 256 ജിബിയുടെ UFS 2.2 സ്റ്റോറേജും ഈ ഫോൺ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 10,000 രൂപയ്ക്ക് താഴെ വില വരുന്ന ഫോണുകളിൽ അപൂർവ്വമായി മാത്രമാണ് 8 ജിബി റാം ലഭിക്കുന്നത്.

ഇൻഫിനിക്സ് ഹോട്ട് 40ഐ വിൽപന ആരംഭിച്ചു; 9,999 രൂപയ്ക്ക് 8+8 ജിബി റാം

MOST READ: കേരളമെങ്ങും കനത്ത ചൂട്; എസി ഇല്ലാതെ വീട് എങ്ങനെ തണുപ്പിക്കാം? ഇതാ ഒരു സൂത്രവിദ്യ

മാത്രമല്ല ഉപയോ​ഗിക്കാത്ത സ്റ്റോറേജിൽ നിന്ന് 8 ജിബി വരെ വെർച്വൽ റാം ആയി ഉപയോ​ഗിക്കാനും ഈ ഫോൺ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ഉയർന്ന റാം ഉള്ളതിനാൽ തന്നെ കൂടൂതൽ നേരം ഉപയോ​ഗിച്ചാൽ ഫോൺ ഹാങ് ആകും എന്ന ഭയവും വേണ്ട. മാത്രമല്ല അത്യാവശ്യം ഉയർന്ന ഫയലിലുള്ള ​ഗെയിമുകളും ഈ ഫോണിൽ ആസ്വദിക്കാൻ സാധിക്കുന്നതാണ്. ആൻഡ്രോയിഡ് 13ൽ ആണ് ഇൻഫിനിക്സ് ഹോട്ട് 40 ഐ പ്രവർത്തിക്കുന്നത്.

6.6 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി സ്‌ക്രീൻ ആണ് ഈ ഫോണിന് അവകാശപ്പെടാനുള്ളത്. ഈ സ്ക്രീനിന് 90 Hz പുതുക്കൽ നിരക്കും 480 nits ഉയർന്ന തെളിച്ചവും ഉണ്ട്. 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 mAh ബാറ്ററിയാണ് ഈ ഫോണിൽ ഇൻഫിനിക്സ് പായ്ക്ക് ചെയ്തിരിക്കുന്നത്. ഡിടിഎസ് സ്പീക്കറും ഈ ഫോണിനായി ഇൻഫിനിക്സ് തയ്യാറാക്കിയിരിക്കുന്നു. IP53 റേറ്റിങ് വാട്ടർ, ഡെസ്റ്റ് പ്രതിരോധവും ഈ ഫോണിന് അവകാശപ്പെടാനുണ്ട്.

ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ നേരത്തെ സൂചിപ്പിച്ചത് പോലെ രണ്ട് ക്യാമറകളാണ് ഫോണിന്റെ പിൻവശത്ത് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതിൽ പ്രൈമറി ലെൻസ് 50 എംപിയാണ്. മറ്റൊരു ക്യാമറയാകട്ടെ എഐ ലെൻസോട് കൂടിയാണ് ഇൻഫിനിക്സ് തയ്യാറാക്കിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന്റെ മുൻവശത്ത് 32 എംപി ഫ്രണ്ട് ക്യാമറയും സ്ഥാനം പിടിച്ചിരിക്കുന്നു. ഫോണിന്റെ മുന്നിലും പിന്നിലും കമ്പനി എൽഇഡി ഫ്ലാഷ് ലൈറ്റും നൽകിയിട്ടുണ്ട്.

10,000 രൂപയ്ക്ക് താഴെ ബഡജറ്റ് വരുന്നതിൽ ഒരു മികച്ച ഫോൺ ആണ് ഇൻഫിനിക്സ് ഹോട്ട് 40 ഐ എന്ന് നിസ്സംശയം പറയാം. കാരണം ഉയർന്ന റാമും 50 എംപിയുടെ ക്യാമറയും ഈ ഫോൺ ഉപയോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഉയർന്ന റാം ഫോൺ ഹാങ് ആകാതെ ദീർഘ നാൾ മികച്ച പ്രകടനം നടത്താൻ സഹായിക്കുന്നതാണ്. ഈ ബഡ്ജറ്റിൽ ഇത്രയും അധികം ഫീച്ചറുകൾ വാ​ഗ്ദാനം ചെയ്യുന്നു ഫോണുകൾ വളരെ കുറവാണ്.

More from GizBot

Best Mobiles in India

English summary
Infinix Hot 40i went on sale in the country from 12 noon today. Infinix Hot 40i is the best phone under Rs 10,000. Unisock chipset, good battery with fast charging support and dual camera at the back are all special features of this phone. You can now get this phone from Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X