ഐക്യു 7 മാർച്ചിൽ അവതരിപ്പിക്കും; ഏപ്രിലിൽ കൂടുതൽ ഐക്യു സ്മാർട്ഫോണുകൾ വന്നേക്കും
5 ജി സവിശേഷത വരുന്ന പുതിയ ഐക്യു 3 സ്മാർട്ട്‌ഫോൺ കഴിഞ്ഞ വർഷം രാജ്യത്ത് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഇന്ത്യയിൽ മറ്റൊരു ഹാൻഡ്‌സെറ്റുകൂടി ഉടൻ വിപണിയിലേക്ക് കൊണ്ടുവരാൻ കമ്പനി ഒരുങ്ങുന്നതായി പറയുന്നു. ടിപ്പ്സ്റ്റർ ഡെബയാൻ റോയിയുടെ പുതിയ ചോർച്ച സൂചിപ്പിക്കുന്നത് മാർച്ച് അവസാനത്തോടെ രാജ്യത്ത് ഒരു മുൻനിര സ്മാർട്ട്ഫോൺ വിപണിയിലെത്തിക്കാൻ ബ്രാൻഡ് ഒരുങ്ങുന്നതായി വെളിപ്പെടുത്തുന്നു. ഇത് പുതിയ സ്മാർട്ഫോണായ ഐക്യു 7 ആയിരിക്കുമെന്ന് അഭ്യൂഹമുണ്ട്.

ഏപ്രിൽ അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ രണ്ട് സ്മാർട്ഫോണുകൾ കൂടി അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രണ്ട് സ്മാർട്ട്ഫോണുകളുടെ പേരുകൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ, ഈ വാർത്ത ശരിയാണെങ്കിൽ കമ്പനി ഉടൻ തന്നെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ മാസമാണ് ഐക്യു 7 അവതരിപ്പിച്ചത്.
കൂടുതൽ വായിക്കുക: സ്മാർട്ട്ഫോണുകൾക്കും ടാബ്ലറ്റുകൾക്കും കിടിലൻ ഓഫറുകളുമായി സാംസങ് ഡേയ്‌സ് സെയിൽ ആരംഭിച്ചു
ഇതിൻറെ ബേസിക് 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡൽ ഹാൻഡ്‌സെറ്റിന് 3798 സിഎൻവൈ (ഏകദേശം 43,100 രൂപ) വില വരുന്നു. മറുവശത്ത്, ഹൈ-എൻഡ് 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് ചൈനയിൽ 4198 സിഎൻവൈ (ഏകദേശം 47,600 രൂപ) വിലയുണ്ട്. രാജ്യത്ത് ഈ ഹാൻഡ്‌സെറ്റ് ലേറ്റന്റ് ബ്ലൂ, ബ്ലാക്ക്, ലെജൻഡറി എഡിഷൻ ഓപ്ഷനുകളിൽ വിപണിയിൽ വരുന്നു.
ഐക്യു 7 സവിശേഷതകൾ
120 ഹെർട്സ് റിഫ്രഷ് റേറ്റും എച്ച്ഡിആർ 10 + സപ്പോർട്ടും വരുന്ന 6.62 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് സ്‌ക്രീനാണ് ഈ സ്മാർട്ട്‌ഫോണിൻറെ പ്രധാന സവിശേഷതകളിൽ ഒരെണ്ണം. 12 ജിബി വരെ എൽപിഡിഡിആർ 5 റാമും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജുമായി ജോടിയാക്കിയ പുതിയ സ്‌നാപ്ഡ്രാഗൺ 888 5 ജി ചിപ്‌സെറ്റും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒറിജിനോസ് ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്. 120W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4W എംഎഎച്ച് ബാറ്ററിയാണ് ഐക്യു 7ൽ നൽകിയിരിക്കുന്നത്.
കൂടുതൽ വായിക്കുക: പോക്കോ എം3യുടെ ആദ്യ വിൽപ്പനയിൽ തന്നെ വിറ്റഴിച്ചത് ഒന്നര ലക്ഷം ഫോണുകൾ, അടുത്ത വിൽപ്പന ഫെബ്രുവരി 16ന്
ഈ ഹാൻഡ്‌സെറ്റിൽ ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉൾപ്പെടുന്നത്. ഇത് ഒഐഎസ്, ഇഐഎസ് എന്നിവയ്‌ക്കുള്ള സപ്പോർട്ടുമായി വരുന്ന 48 എംപി പ്രൈമറി ക്യാമറ നൽകുന്നു. 13 എംപി പോർട്രെയിറ്റ് സെൻസർ വരുന്ന 120 ഡിഗ്രി എഫ്ഒവിയുള്ള 13 എംപി അൾട്രാ വൈഡ് ലെൻസാണ് ഈ ക്യാമറയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 16 എംപി ഫ്രണ്ട് സ്‌നാപ്പർ സെൽഫികൾക്കും വീഡിയോകൾക്കുമായി നൽകിയിരിക്കുന്നു. ഈ ഹാൻഡ്‌സെറ്റിന് 5 ജി, 4 ജി വോൾട്ട്, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.2, ജിപിഎസ്, ഗ്ലോനാസ്, ഡ്യുവൽ സിം സപ്പോർട്ട്, കണക്റ്റിവിറ്റിക്കായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ലഭിക്കുന്നു. ഈ ഹാൻഡ്‌സെറ്റിൻറെ ഇന്ത്യൻ വേരിയൻറ് ചൈനീസ് മോഡലിന് സമാനമായ സവിശേഷതകൾ നൽകുമോയെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.
കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 6,799 രൂപ


Click it and Unblock the Notifications








