Home
Mobile

ഐക്യു ഇസഡ് 3 5 ജി മാർച്ച് 25 ന് അവതരിപ്പിക്കുന്നു: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

ഐക്യു നിയോ 5 അവതരിപ്പിച്ചതിന് ശേഷം ബ്രാൻഡ് ഇപ്പോൾ ചൈനയിൽ ഐക്യു ഇസഡ് 3 എന്ന മറ്റൊരു ഹാൻഡ്‌സെറ്റ് കൊണ്ടുവരാൻ ഒരുങ്ങുന്നു. ഈ ഹാൻഡ്‌സെറ്റിൻറെ ലോഞ്ച് മാർച്ച് 25 ന് സ്ഥിതികരിച്ചു കഴിഞ്ഞു. എന്തന്നാൽ, ടീസർ ഈ സ്മാർട്ട്ഫോണിൻറെ വളഞ്ഞ ഡിസ്പ്ലേയും 5 ജി കണക്റ്റിവിറ്റിയും ഒഴികെ മറ്റ് വിവരങ്ങളൊന്നും ഇതുവരെ പങ്കിട്ടിട്ടില്ല. ലോഞ്ചിന് നടക്കുന്നതിന് മുൻപായി ചൈനയുടെ ജെഡി.കോമിലും ഈ ഹാൻഡ്‌സെറ്റ് പട്ടികപ്പെടുത്തിയിട്ടുണ്ട്. മറുവശത്ത്, ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗിൽ പ്രത്യക്ഷപ്പെടും പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുകയും ചെയ്യ്തു.

ഐക്യു ഇസഡ് 3 5 ജി മാർച്ച് 25 ന് അവതരിപ്പിക്കുന്നു: വില, സവിശേഷതകൾ

കൂടുതൽ വായിക്കുക: കിടിലൻ ക്യാമറകളുമായി ഷവോമി എംഐ 11 അൾട്ര, എംഐ 11 പ്രോ സ്മാർട്ട്ഫോണുകൾ വരുന്നു

ഐക്യു ഇസഡ് 3 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഐക്യു ഇസഡ് 3 മോഡൽ നമ്പർ V2073A വരുന്നതായി കണ്ടെത്തി. ഈ ഹാൻഡ്‌സെറ്റിന് ക്വാൽകോം സ്നാപ്ഡ്രാഗൺ 765 ജി പ്രോസസർ കരുത്ത് പകരുമെന്ന് ലിസ്റ്റിംഗ് നിർദ്ദേശിച്ചു. ചിപ്‌സെറ്റ് അഡ്രിനോ 620, 6 ജിബി റാം എന്നിവയുമായി ജോടിയാക്കും. മറ്റൊരു ചോർച്ചയും ഡൈമെൻസിറ്റി 1200 ചിപ്‌സെറ്റിനൊപ്പം ഈ സ്മാർട്ട്ഫോൺ വന്നേക്കുമെന്ന് അഭിപ്രായപ്പെട്ടു.

കൂടുതൽ വായിക്കുക: സാംസങ് സ്മാർട്ട്‌ഫോണുകൾക്ക് 30% വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്

1080 × 2408 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷനും 480 പിപിഐയുടെ ഡിപിഐയും ഈ ഹാൻഡ്‌സെറ്റിൽ വരുന്നു. എന്നാൽ, സ്ക്രീൻ തരവും വലുപ്പവും നിലവിൽ എങ്ങനെയാണെന്ന കാര്യം വ്യക്തമല്ല. സോഫ്റ്റ്‌വെയർ തിരിച്ചുള്ള ഇത് 3 സി സർട്ടിഫിക്കേഷൻ അനുസരിച്ച് ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനൊപ്പം 55W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ലഭിക്കും. 48 എംപി സോണി ഐഎംഎക്സ് 589 പ്രൈമറി ക്യാമറ സെൻസർ ഉപയോഗിച്ചാണ് ഈ ഹാൻഡ്‌സെറ്റ് പട്ടികപ്പെടുത്തിയിരിക്കുന്നത്. സെൽഫി ക്യാമറ ഒരു പഞ്ച്-ഹോൾ കട്ടഔട്ടിൽ കൊണ്ടുവരുന്നു.

നിലവിൽ ഐക്യു ഇസഡ് 3 5 ജിയുടെ മറ്റ് വിശദാംശങ്ങൾ‌ ഇപ്പോഴും ലഭ്യമല്ല. ഇതിനൊപ്പം, ബ്രാൻഡ് ഐക്യു യു 3 എക്‌സ് എന്ന പേരിൽ മറ്റൊരു സ്മാർട്ട്ഫോൺ ഉടൻ പുറത്തിറക്കുമെന്ന് പറയുന്നു. ഈ ഹാൻഡ്‌സെറ്റ് ഇതിനകം തന്നെ ഒന്നിലധികം സർട്ടിഫിക്കേഷനുകൾ ഉപയോഗിച്ച് സർട്ടിഫിക്കറ്റ് നേടി കഴിഞ്ഞു. ഇപ്പോൾ ഇത് ചൈനയുടെ ജെഡി.കോമിലും പട്ടികപ്പെടുത്തിയിട്ടുണ്ട്. അതിൻറെ സവിശേഷതകൾ ഇവിടെ നമുക്ക് പരിശോധിക്കാം.

കൂടുതൽ വായിക്കുക: ലെനോവോ, എച്ച്പി, ഡെൽ, ഏസർ, കൂടാതെ മറ്റു ലാപ്ടോപ്പുകൾക്കും ഡിസ്കൗണ്ടുകളുമായി ആമസോൺ ലാപ്ടോപ്പ് ഡെയ്സ് സെയിൽ

13 എംപി ഡ്യുവൽ-റിയർ ക്യാമറ സെറ്റപ്പ്, 90 ഹെർട്സ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 480 ചിപ്‌സെറ്റ്, 5,000 എംഎഎച്ച് ബാറ്ററി, 18W ഫാസ്റ്റ് ചാർജിംഗ് തുടങ്ങിയ സവിശേഷതകൾ ലഭിക്കുന്ന ഒരു മിഡ് റേഞ്ച് സ്മാർട്ഫോണാണ് ഇതെന്ന് പറയുന്നു. കൂടാതെ, രണ്ട് ഐക്യു സ്മാർട്ട്‌ഫോണുകൾ അടുത്തിടെ ബി‌എസിൽ യഥാക്രമം മോഡൽ നമ്പറുകളായ I2009, I2011 എന്നിവയുമായി കണ്ടെത്തി. I2009 മോഡൽ നമ്പർ ഫോൺ ഐക്യു 7 ആണെന്ന് വിശ്വസിക്കപ്പെടുന്നു. അതേസമയം I2011 അടുത്തിടെ പ്രഖ്യാപിച്ച ഐക്യു നിയോ 5 ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഐക്യു 7 ലോഞ്ച് ഐക്യു ഇന്ത്യ ഡയറക്ടർ ഗഗൻ അറോറ സൂചിപ്പിച്ചു. ഇത് കണക്കിലെടുക്കുമ്പോൾ കമ്പനി ഔദ്യോഗിക ലോഞ്ച് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം.

Best Mobiles in India

English summary
Following the success of the iQOO Neo 5, the company is preparing to launch the iQOO Z3 in China. The date for the launch has been set for March 25, but the teaser has only revealed the phone's curved display and 5G connectivity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X