Home
Mobile

ലെനോവോ കെ 13 സ്മാർട്ഫോണിൻറെ സവിശേഷതകൾ ചോർന്നു: ലോഞ്ച് ഉടനെ നടക്കും

ലെനോവ പുതിയ 'കെ' സീരീസ് സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വരാനിരിക്കുന്ന ഈ സ്മാർട്ട്‌ഫോൺ ഒരു ഗൂഗിൾ അസിസ്റ്റന്റ് കീയുള്ളതും ബജറ്റ് അടിസ്ഥാനമാക്കിയുള്ള ഹാൻഡ്‌സെറ്റാണെന്ന് പറയയുന്നു. ടിപ്പ്സ്റ്റർ സുധാൻഷു അഗർവാളിനൊപ്പം ഈ ഹാൻഡ്‌സെറ്റിൻറെ റെൻഡറുകളും സവിശേഷതകളും 91 മൊബൈൽ വഴി ഓൺലൈനിൽ വെളിപ്പെടുത്തിയിരുന്നു. എച്ച്ഡി + ഡിസ്‌പ്ലേയും 13 എംപി പ്രധാന ക്യാമറയുള്ള ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്. ഈ ഹാൻഡ്‌സെറ്റിനെ കുറിച്ചുള്ള വിശദാംശങ്ങൾ പരിശോധിക്കാം.

ലെനോവോ കെ 13 സ്മാർട്ഫോണിൻറെ സവിശേഷതകൾ ചോർന്നു: ലോഞ്ച് ഉടനെ നടക്കും

ലെനോവോ കെ 13: ഡിസൈനും പ്രധാന സവിശേഷതകളും

ചോർച്ചയനുസരിച്ച്, ലെനോവോ കെ 13 ലംബമായി വിന്യസിച്ച ഇരട്ട ക്യാമറ സജ്ജീകരണത്തോടൊപ്പം സിംഗിൾ-ടോൺ ഗ്രേഡിയന്റ് ബാക്ക് പാനലും എൽഇഡി ഫ്ലാഷും അവതരിപ്പിക്കും. സുരക്ഷയ്‌ക്കായി വൃത്താകൃതിയിലുള്ള ഫിംഗർപ്രിന്റ് സ്‌കാനറും ഉപകരണത്തിലുണ്ട്. ചോർന്ന ചിത്രങ്ങൾ ചുവപ്പ്, നീല വർണ്ണ ഓപ്ഷനുകൾ കാണിക്കുന്നു. ടിപ്പ് ചെയ്ത സവിശേഷതകളിലേക്ക് വരുന്ന ഹാൻഡ്‌സെറ്റിന് 6.5 ഇഞ്ച് ഡിസ്‌പ്ലേ പാനൽ ഉണ്ട്.

കൂടുതൽ വായിക്കുക: സ്മാർട്ട്ഫോണുകൾക്കും ടാബ്ലറ്റുകൾക്കും കിടിലൻ ഓഫറുകളുമായി സാംസങ് ഡേയ്‌സ് സെയിൽ ആരംഭിച്ചു

ലെനോവോ കെ 13 ൽ വരുന്ന ഡിസ്പ്ലേ സ്റ്റാൻഡേർഡ് 720 x 1600 പിക്സൽ എച്ച്ഡി + റെസല്യൂഷനിലാണ്. സെൽഫി ക്യാമറയ്‌ക്കായി ഒരു വാട്ടർ ഡ്രോപ്പ് നോച്ചും ഇതിൽ ഉണ്ടാകും. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ, ഈ സ്മാർട്ഫോണിൻറെ പിന്നിൽ ഡ്യുവൽ ലെൻസ് ക്യാമറ സെറ്റപ്പ് നൽകിയേക്കും. ഈ ക്യാമറ സെറ്റപ്പിൽ 13 എംപി പ്രൈമറി സെൻസറും 2 എംപി ഡെപ്ത് സെൻസറും ഉൾപ്പെടും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ക്യാമറ ഉപയോഗിക്കുമെന്നാണ് പറയുന്നത്.

1.6GHz ക്ലോക്ക് സ്പീഡുള്ള ഒരു ഒക്ടാ കോർ പ്രോസസറിനെക്കുറിച്ചും ലീക്കിൽ പറയുന്നുണ്ട്. 2 ജിബി റാമും 32 ജിബി സ്റ്റോറേജുമായാണ് ലെനോവോ കെ 13 വരുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി ഇക്സ്പാൻഡ് ചെയ്യാവുന്ന സ്റ്റോറേജിനെയും ഇത് സപ്പോർട്ട് ചെയ്യും. എന്നാൽ, ഈ ഹാൻഡ്‌സെറ്റിൻറെ കൃത്യമായ കപ്പാസിറ്റി എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റിപ്പോർട്ട് അനുസരിച്ച്, ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഇത് പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: പോക്കോ എം3യുടെ ആദ്യ വിൽപ്പനയിൽ തന്നെ വിറ്റഴിച്ചത് ഒന്നര ലക്ഷം ഫോണുകൾ, അടുത്ത വിൽപ്പന ഫെബ്രുവരി 16ന്

ഈ ഹാൻഡ്‌സെറ്റിന് ഡ്യുവൽ സിം സപ്പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് കണക്റ്റിവിറ്റി ഓപ്ഷനുകൾ ഉണ്ടായിരിക്കും. റിപ്പോർട്ടിൽ ബാറ്ററിയെ കുറിച്ച് കൂടുതൽ സൂചനകളൊന്നും നൽകുന്നില്ല. പക്ഷേ, കമ്പനി 4,500 എംഎഎച്ച് അല്ലെങ്കിൽ അത്തരത്തിൽ വരുന്ന ഒരു ബാറ്ററി ആയിരിക്കും ഉപയോഗിക്കുന്നത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 6,799 രൂപ

Best Mobiles in India

English summary
Lenovo is all set to introduce a new smartphone in the 'K' series. A budget-oriented handset with a dedicated Google Assistant key is said to be the forthcoming smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X