ട്രിപ്പിൾ റിയർ ക്യാമറകളുമായി ഓപ്പോയുടെ പുതിയ സ്മാർട്ട്ഫോൺ വരുന്നു

|

ഒരു പുതിയ ഓപ്പോ സ്മാർട്ഫോൺ വരുന്നതായി ടെന മൊബൈൽ ഓതെന്റിക്കേഷൻ പ്ലാറ്റ്ഫോം സാക്ഷ്യപ്പെടുത്തി. ഈ പേരിടാത്ത പുതിയ സ്മാർട്ട്‌ഫോൺ ഒരു ബജറ്റ് സ്മാർട്ട്‌ഫോണാകാൻ സാധ്യതയുണ്ട്. കൂടാതെ, ഈ സ്മാർട്ട്‌ഫോണിൻറെ സവിശേഷതകൾ സർട്ടിഫിക്കേഷൻ വെബ്‌സൈറ്റ് നൽകിയിട്ടുണ്ട്. കൂടാതെ, ഇതിനോടകം അൻറെ റെൻഡറുകളും ചോർന്നുകഴിഞ്ഞു. ഓപ്പോ എ 15 എസിൻറെ റീബ്രാൻഡഡ് എഡിഷനാണ് ഈ പുതിയ സ്മാർട്ഫോൺ എന്ന് പറയപ്പെടുന്നു. ഈ പുതിയ സ്മാർട്ട്‌ഫോണിനെക്കുറിച്ച് സർട്ടിഫിക്കേഷൻ വെബ്‌സൈറ്റ് എന്താണ് വെളിപ്പെടുത്തിയിരിക്കുന്നതെന്ന് നമുക്ക് നോക്കാം.

ട്രിപ്പിൾ റിയർ ക്യാമറകളുമായി ഓപ്പോയുടെ പുതിയ സ്മാർട്ട്ഫോൺ വരുന്നു

സർട്ടിഫിക്കേഷൻ നേടി പുതിയ ഓപ്പോ സ്മാർട്ട്ഫോൺ

ടെന സർട്ടിഫിക്കേഷൻ നേടുകയും ഇനി വിപണിയിൽ എത്തുവാനുള്ള തയ്യാറെടുപ്പിലാണ് ഏറ്റവും പുതിയ ഓപ്പോ സ്മാർട്ട്‌ഫോൺ ഓപ്പോ PEFM00. ഈ ഹാൻഡ്‌സെറ്റ് മുമ്പ് ചൈനയിൽ 3 സി വഴി അതിൻറെ സർട്ടിഫിക്കേഷൻ നേടിയിരുന്നു. ഈ ഡിവൈസ് ചൈനയിൽ അവതരിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നു. ടെന വെബ്‌സൈറ്റ് അനുസരിച്ച്, ഈ സ്മാർട്ഫോൺ വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയുമായി വരും. 164 x 75.4 x 7.9 മില്ലിമീറ്റർ അളവിൽ ഈ ഹാൻഡ്‌സെറ്റ് പട്ടികപ്പെടുത്തിയിരിക്കുന്നു.

കൂടുതൽ വായിക്കുക: റിയൽമി സി15 സ്മാർട്ട്ഫോണിന് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് റിയൽ‌മി ഡെയ്‌സ് സെയിൽ

സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിലെ ചോർന്ന ചിത്രങ്ങൾ വലത് പാനലിലെ വോളിയവും പവർ കീയും കാണിക്കുന്നു. ഗ്രേഡിയന്റ് ഡിസൈനും മൂന്ന് സെൻസറുകളുള്ള ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളും ഉപയോഗിച്ച് വരുന്ന പുറകിലത്തെ പാനൽ കാണാം. സുരക്ഷയ്ക്കായി വൃത്താകൃതിയിലുള്ള ഫിംഗർപ്രിന്റ് സ്കാനറും ഉണ്ട്. ടെന ഡാറ്റാബേസ് ടിപ്പ് ചെയ്ത സവിശേഷതകളിലേക്ക് വരുന്ന ഓപ്പോ PEFM00 6.52 ഇഞ്ച് ഡിസ്പ്ലേയുമായി വരും.

കൂടുതൽ വായിക്കുക: സോളാർ ചാർജിംഗ് സപ്പോർട്ട് വരുന്ന ഗാർമിൻ എൻ‌ഡ്യൂറോ സ്മാർട്ട് വാച്ച് അവതരിപ്പിച്ചു: വില, സവിശേഷതകൾ

റെസൊല്യൂഷൻ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത് ഒരു എച്ച്ഡി + പാനലാകാൻ സാധ്യതയുണ്ട്. ഓപ്പോ PEFM00 ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനൊപ്പം അവതരിപ്പിക്കുമെന്ന് ടെന സർട്ടിഫിക്കേഷൻ വെളിപ്പെടുത്തുന്നു. 4,100 എംഎഎച്ച് ബാറ്ററി യൂണിറ്റും ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ, ഈ ലിസ്റ്റിംഗ് ക്യാമറ സവിശേഷതകളോ പ്രോസസർ വിശദാംശങ്ങളോ ഒന്നുതന്നെ വെളിപ്പെടുത്തുന്നില്ല. പക്ഷേ, ചോർന്ന ഈ സവിശേഷതകൾ ഓപ്പോ എ 15 എസിന് സമാനമാണ്. അതിനാൽ, ഈ ഡിവൈസ് തീർച്ചയായും ഓപ്പോ എ 15 എസിൻറെ റീബ്രാൻഡഡ് എഡിഷനായിരിക്കാം. എന്നാൽ, ഈ എല്ലാ അഭ്യുഹങ്ങളെല്ലാം സ്ഥിരീകരിക്കുന്നതിനായി നിങ്ങൾ ഇനിയും കാത്തിരിക്കേണ്ടി വരും.

Best Mobiles in India

English summary
The TENAA mobile authentication programme has approved the latest Oppo smartphone. It is possible that the mystery smartphone will be a budget smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X