Home
Mobile

നോക്കിയ എക്‌സ് 10, എക്‌സ് 20 5 ജി സ്മാർട്ട്‌ഫോണുകളുടെ പ്രധാന സവിശേഷതകളും, വിലയും

എച്ച്‌എം‌ഡി ഗ്ലോബൽ കാലാകാലങ്ങളിൽ നോക്കിയ ബ്രാൻഡിൽ നിന്നും ഒരു കൂട്ടം സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി നെക്സ്റ്റ്‌ ജനറേഷൻ മുൻനിര സ്മാർട്ട്‌ഫോൺ കൊണ്ടുവരുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും അത് ഇതുവരെയായിട്ടും നടത്തിയിട്ടില്ല. ഈ മുൻനിര സ്മാർട്ട്‌ഫോണിനുപുറമെ, മറ്റ് സ്മാർട്ഫോൺ മോഡലുകളും കൊട്നുവരുവാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. നോക്കിയ എക്‌സ് 10, നോക്കിയ എക്‌സ് 20 5 ജി എന്നിവ വരാനിരിക്കുന്ന ഹാൻഡ്സെറ്റുകളിൽ ഉൾപ്പെടുന്നുവെന്ന് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

നോക്കിയ എക്‌സ് 10, എക്‌സ് 20 5 ജി പ്രധാന സവിശേഷതകളും, വിലയും

കൂടുതൽ വായിക്കുക: മനുഷ്യശരീരത്തിൽ നിന്ന് ഊർജം സംഭരിച്ച് ഇലക്ട്രോണിക്‌സ് ഗാഡ്‌ജറ്റുകൾ ചാർജ് ചെയ്യുന്ന ഷർട്ട്

ജനുവരിയിൽ, നോക്കിയയിൽ നിന്നുള്ള ഇതുവരെ അവതരിപ്പിക്കാത്ത ഒരു ക്വിക്ക് സിൽവർ സ്മാർട്ട്ഫോൺ വരുന്നുണ്ടെന്ന് ഗീക്ക്ബെഞ്ച് ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്ഫോം ആരോപിക്കുന്നു. നോക്കിയ പവർ യൂസറിൻറെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്, ഈ വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ ഉടൻ തന്നെ നോക്കിയ എക്‌സ് 20 എന്ന മോണിക്കറിലൂടെ അവതരിപ്പിക്കുമെന്നാണ്. ഈ ഹാൻഡ്‌സെറ്റ് നോക്കിയ എക്‌സ് 10 എന്ന് വിളിക്കപ്പെടുന്ന മറ്റൊരു ഹാൻഡ്‌സെറ്റുമായി എത്തുമെന്ന കാര്യവും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടാതെ നോക്കിയ എക്‌സ് 10, എക്‌സ് 20 സ്മാർട്ട്‌ഫോണുകളുടെ പ്രധാന സവിശേഷതകളും റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്.

നോക്കിയ എക്‌സ് 10 സ്മാർട്ട്‌ഫോണിന് സ്‌കാർലറ്റ് വാച്ച് എന്ന രഹസ്യനാമം ഉണ്ടെന്ന് വിശ്വസിക്കുന്നതായി പ്രസിദ്ധീകരണം സൂചിപ്പിക്കുന്നുണ്ട്. 6 ജിബി റാമും 128 ജിബി സ്റ്റോറേജ് വരുന്ന നോക്കിയ എക്‌സ് 10 എത്താൻ സാധ്യതയുണ്ട്. ഇത് ബ്ലൂ, സാൻഡ് കളർ ഓപ്ഷനുകളിൽ അവതരിപ്പിച്ചേക്കും. ഈ രണ്ട് നോക്കിയ സ്മാർട്ട്‌ഫോണുകളും 5 ജി സപ്പോർട്ട് ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഇതിൽ ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 480 പ്രോസസർ ഉൾപ്പെടുത്തുമെന്നുള്ള ഉറപ്പാണ്.

നോക്കിയ എക്‌സ് 10, നോക്കിയ എക്‌സ് 20 5 ജി: ലോഞ്ച് തീയതിയും, വിലയും

ഏപ്രിൽ 8 ന് ഒരു ലോഞ്ച് ഇവന്റ് നടക്കുമെന്ന് എച്ച്എംഡി ഗ്ലോബൽ സ്ഥിരീകരിച്ചു. ഈ ഇവന്റിൽ വളരെയധികം പ്രചരിച്ച നോക്കിയ ജി 10 സ്മാർട്ഫോൺ കമ്പനി അവതരിപ്പിച്ചേക്കുമെന്ന് കരുതുന്നു. ഇവന്റിൽ നോക്കിയ എക്‌സ് 10, എക്‌സ് 20 സ്മാർട്ട്‌ഫോണുകളും പുറത്തിറക്കുമെന്ന് പറയുന്നു. നോക്കിയ എക്‌സ് 10 ന് 300 യൂറോയും (ഏകദേശം 26,000 രൂപ) വിലയും നോക്കിയ എക്‌സ് 20 ന് 349 യൂറോയും (ഏകദേശം 30,300 രൂപ) വിലയുമുണ്ട്.

കൂടുതൽ വായിക്കുക: ഐഫോൺ 12 സീരീസ് ഫോണുകൾക്ക് ഡിസ്‌കൗണ്ടുകളുമായി ആമസോൺ ആപ്പിൾ ഡെയ്‌സ് സെയിൽ

നോക്കിയ ജി 10 അഭ്യൂഹങ്ങൾ

അടുത്ത പ്രീമിയം നോക്കിയ സ്മാർട്ട്‌ഫോണായ നോക്കിയ ജി 10 ഏപ്രിൽ 8 ന് വിപണിയിലെത്താൻ ഒരുങ്ങുന്നു. സ്‌നാപ്ഡ്രാഗൺ 775 SoC പ്രോസസർ, 108 എംപി പ്രധാന ക്യാമറ സെൻസറുള്ള ഫ്ലൂട്ട പെന്റ-ലെൻസ് ക്യാമറ സെറ്റപ്പ് തുടങ്ങിയ സവിശേഷതകൾ ഇതിനുണ്ട്. ഈ ഹാൻഡ്‌സെറ്റ് 5 ജി കണക്റ്റിവിറ്റിക്ക് പുറമെ, വൈ-ഫൈ 6 നെറ്റ്‌വർക്കുകളുമായും വരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ഒരു മിഡ്-ടു-പ്രീമിയം സീരീസ് ഓഫറായിരിക്കുമെന്ന് ഇത് പറയുന്നുണ്ട്. ഈ ഹാൻഡ്സെറ്റിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഏപ്രിൽ 8 ന് നടക്കുന്ന ലോഞ്ച് ഇവന്റിൽ വെളിപ്പെടുത്തും.

കൂടുതൽ വായിക്കുക: ആമസോണിലൂടെ വിവോ സ്മാർട്ട്ഫോണുകൾ കിടിലൻ ഓഫറുകളോടെ സ്വന്തമാക്കാം

More from GizBot

Best Mobiles in India

English summary
HMD Global sometimes unveils a slew of Nokia-branded smartphones. The company has been rumored to be bringing the next-generation flagship smartphone for the past two years, but it has yet to see the light of day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X