റിയൽ‌മി നർസോ 30 സ്മാർട്ഫോണിൻറെ ഡിസ്പ്ലേ സവിശേഷതകൾ വെളിപ്പെടുത്തി ഔദ്യോഗിക ടീസർ

|

റിയൽമി നർസോ 30 മെയ് 18 ന് മലേഷ്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തി. നർസോ സീരീസിൽ പുറത്തിറക്കുന്ന ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ ആയതിനാൽ ഇത് ഒരു ബജറ്റ് വിലയിൽ വരുമെന്ന് വിശ്വസിക്കപ്പെടുന്നു. നർസോ 30 എ, നർസോ 30 പ്രോ 5 ജി സ്മാർട്ഫോണുകൾ ഇപ്പോൾ ഇന്ത്യയിൽ ലഭ്യമായതിനാൽ റിയൽമി നർസോ 30 സ്മാർട്ട്‌ഫോണും ഉടൻ തന്നെ ഇന്ത്യയിൽ വിപണിയിൽ എത്തുന്നതായിരിക്കും. ഈ പുതിയ സ്മാർട്ഫോണിൻറെ ലഭ്യമായ മറ്റ് വിശദാംശങ്ങൾ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

 
റിയൽ‌മി നർസോ 30 സ്മാർട്ഫോണിൻറെ ഡിസ്പ്ലേ സവിശേഷതകൾ വെളിപ്പെടുത്തി ടീസർ

റിയൽമി നർസോ 30 ടീസർ‌

 

അടുത്തിടെ ലഭ്യമായ ഒരു റിപ്പോർട്ടിൽ, റിയൽമി നർസോ 30 യെ റിയൽമി മലേഷ്യ ഫേസ്ബുക്ക് പേജ് വഴി സൂചിപ്പിക്കുകയുണ്ടായി. കമ്പനി നൽകിയ ഏറ്റവും പുതിയ ടീസർ കാണിക്കുന്നത് വരാനിരിക്കുന്ന ഈ സ്മാർട്ട്‌ഫോൺ 90 ഹെർട്സ് ഡിസ്‌പ്ലേയോടെ അവതരിപ്പിക്കാമെന്നും പ്രോ വേരിയന്റിന് 120 ഹെർട്സ് റിഫ്രെഷ് റേറ്റും ടോൺ-ഡൗൺ നാർസോ 30 എയ്ക്ക് 60 ഹെർട്സ് ഡിസ്‌പ്ലേയുമുണ്ട്. ഇതിനുപുറമെ, 30W ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററി ഈ സ്മാർട്ട്‌ഫോണിന് ലഭിക്കുമെന്ന് സമീപകാല പോസ്റ്റുകളിലൊന്ന് സ്ഥിരീകരിക്കുകയുണ്ടായി.

കൂടുതൽ വായിക്കുക: റിയൽമി നാർസോ 30 പ്രോ ഫ്ലിപ്പ്കാർട്ടിലൂടെ 2,000 രൂപ കിഴിവിൽ സ്വന്തമാക്കാം

കമ്പനി പറയുന്നതനുസരിച്ച്, വെറും 25 മിനിറ്റിനുള്ളിൽ 50% വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും. റിയൽമി നർസോ 30 പ്രോയും സമാനമായ ബാറ്ററിയാണ് ഉപയോഗിക്കുന്നത് എന്നത് ശ്രദ്ധേയമാണ്, ഈ സീരിസിലെ ഏറ്റവും പുതിയ എൻട്രി ലെവൽ ഹാൻഡ്‌സെറ്റായ നർസോ 30 എ 6000 എംഎഎച്ച് ബാറ്ററിയുമായാണ് വരുന്നത്. മാത്രമല്ല, ഈ സ്മാർട്ഫോണിന് 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ലഭിച്ചേക്കുമെന്ന് ടീസർ സ്ഥിരീകരിക്കുന്നു.

കൂടുതൽ വായിക്കുക: മീഡിയടെക്ക് ഹീലിയോ ജി 35 SoC പ്രോസസറുള്ള റിയൽ‌മി സി 20 എ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

റിയൽമി നർ‌സോ 30 സ്മാർട്ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റിയൽമി നർ‌സോ 30 യുടെ നിരവധി അഭ്യൂഹങ്ങളും ചോർച്ചകളും ഇപ്പോൾ ധാരാളമായി ലഭ്യമാകുന്നുണ്ട്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജ് സ്‌പെയ്‌സും 48 എംപി പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവും ഈ സ്മാർട്ട്‌ഫോണിനുണ്ട്. മുൻവശത്തെ 16 എംപി സെൽഫി ക്യാമറ സെൻസറിനായി ഒരു കട്ട്ഔട്ടിനൊപ്പം 6.5 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്‌പ്ലേയും നൽകുമെന്ന് പറയുന്നു. റിയൽമി നർസോ 30 മെയ് 18 ന് മലേഷ്യയിൽ ഉച്ചയ്ക്ക് കൃത്യം 12:00 മണിക്കും, ഇന്ത്യയിൽ രാവിലെ 9:30 മണിക്കും അവതരിപ്പിക്കും.

കൂടുതൽ വായിക്കുക: ഒക്സിജൻ ലെവൽ അറിയാൻ വില കൂടിയ സ്മാർട്ട് വാച്ചുകളെക്കാൾ മികച്ചത് വിലകുറഞ്ഞ ഓക്സിമീറ്റർ

ഈ ലോഞ്ച് ഇവന്റ് കഴിഞ്ഞാൽ കൂടുതൽ കാര്യങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഈ സ്മാർട്ട്‌ഫോണിൻറെ ലോഞ്ചിന് കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ അഭ്യുഹങ്ങളിലൂടെ കൂടുതൽ വിവരങ്ങൾ അറിയുവാൻ കഴിയും. കൂടാതെ, കമ്പനി കൂടുതൽ സവിശേഷതകൾ കാലാകാലങ്ങളിൽ ഔദ്യോഗിക ടീസർ വഴി സൂചിപ്പിക്കുന്നുമുണ്ട്. എന്തുതന്നെയായാലും, കൂടുതൽ വിവരങ്ങൾക്കായി നമുക്ക് ഈ സ്മാർട്ഫോൺ ലോഞ്ച് ചെയ്യുന്നതുവരെ കാത്തിരിക്കാം.

Best Mobiles in India

English summary
This is the newest smartphone in the Narzo series, and it is expected to be a low-cost choice. Given that the Narzo 30A and Narzo 30 Pro 5G are already available in India, we can anticipate the launch of this smartphone in the near future.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X