ജൂൺ 24 ന് റിയൽമി ഇന്ത്യയിൽ നർസോ 30, ബഡ്സ് ക്യു 2, 32 ഇഞ്ച് സ്മാർട്ട് ടിവി എന്നിവ അവതരിപ്പിക്കും
റിയൽമി ജിടിയുടെ ഗ്ലോബൽ ലോഞ്ച് ജൂൺ 15 ന് നടക്കും. കൂടാതെ, ഇന്ത്യയിൽ മറ്റൊരു സ്മാർട്ട്‌ഫോൺ ലോഞ്ച് ഇവന്റും അവതരിപ്പിക്കുവാൻ കമ്പനി ഒരുങ്ങുന്നു. ജൂൺ 24 ന് റിയൽമി ഇന്ത്യയിൽ ഈ പറയുന്ന ലോഞ്ച് ഇവന്റ് നടത്തുമെന്നാണ് പുതിയ അഭ്യൂഹം. കമ്പനി നാല് പുതിയ ഉൽപ്പന്നങ്ങൾ ഇവന്റിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ലോഞ്ച് ഇവന്റിൽ രണ്ട് നാർസോ സ്മാർട്ട്‌ഫോണുകൾ കമ്പനി പുറത്തിറക്കുമെന്ന് ടിപ്‌സ്റ്റർ യോഗേഷ് അവകാശപ്പെടുന്നു. ഈ രണ്ട് സ്മാർട്ട്‌ഫോണുകളും നർസോ 30 യുടെ 4 ജി, 5 ജി വേരിയന്റുകളാകാം. മാത്രമല്ല, പുതിയ വയർലെസ് ഇയർബഡുകളും പുതിയ സ്മാർട്ട് ടിവിയും ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ജൂൺ 24 ന് ഇന്ത്യയിൽ നടക്കുവാൻ പോകുന്ന റിയൽമി ലോഞ്ച് ഇവന്റിനെ കുറിച്ച് നമുക്ക് നോക്കാം.
കൂടുതൽ വായിക്കുക: എംഐ ഓഡിയോ പ്രോഡക്റ്റുകൾക്ക് മികച്ച ഓഫറുകളുമായി എംഐ മ്യൂസിക് ഫെസ്റ്റിവൽ 2021 ഇന്ന് മുതൽ

റിയൽമി നർസോ 30 ലോഞ്ച് ഇവന്റ്
റിയൽമി ഉടൻ തന്നെ ഒരു സ്മാർട്ട്‌ഫോൺ ലോഞ്ച് ഇവന്റ് ഇന്ത്യയിൽ നടത്തും. ജൂൺ 24 ന് നർസോ 30 കമ്പനി അവതരിപ്പിക്കുമെന്നാണ് അഭ്യൂഹം. ഓപ്പോ സ്പിൻ-ഓഫ് ബ്രാൻഡ് ഈ പരിപാടിയിൽ ഒരു കൂട്ടം ഉൽപ്പന്നങ്ങൾ പുറത്തിറക്കുമെന്ന് ടിപ്‌സ്റ്റർ യോഗേഷ് അവകാശപ്പെടുന്നു. വാനില നർസോ 30 പുറത്തിറക്കുന്നതോടെ കമ്പനി നർസോ 30 സീരീസ് ഇന്ത്യയിൽ വിപുലീകരിക്കും. ഈ സീരിസിൽ വരുന്ന നർസോ 30 എ, നർസോ 30 പ്രോ 5 ജി എന്നിവ ഇന്ത്യയിൽ പുറത്തിറക്കിയിട്ടുണ്ട്. ജൂൺ 24 ന് വാനില നർസോ 30 4 ജി, 5 ജി വേരിയന്റുകളിൽ അവതരിപ്പിക്കുമെന്ന് യോഗേഷ് അവകാശപ്പെടുന്നു.
നർസോ 30 4 ജി മലേഷ്യയിൽ അവതരിപ്പിച്ചു കഴിഞ്ഞു. മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസർ, 48 എംപി ട്രിപ്പിൾ ക്യാമറ സംവിധാനം എന്നിവയുമായാണ് ഈ സ്മാർട്ഫോൺ വരുന്നത്. 6.5 ഇഞ്ച് 90 ഹെർട്സ് എൽസിഡിയും ഈ സ്മാർട്ട്‌ഫോണിലുണ്ട്. ഈ സ്മാർട്ട്‌ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി നിങ്ങൾക്ക് ഇവിടെ നോക്കാം

32 ഇഞ്ച് പുതിയ സ്മാർട്ട് ടിവിയും കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് യോഗേഷ് അവകാശപ്പെടുന്നു. വരാനിരിക്കുന്ന ടിവിയെക്കുറിച്ച് ഒരു വിവരവും അദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കമ്പനി അടുത്തിടെ ഇന്ത്യയിൽ 43 ഇഞ്ച്, 50 ഇഞ്ച് സ്മാർട്ട് ടിവികൾ അവതരിപ്പിച്ചിരുന്നു. 32 ഇഞ്ച് വേരിയന്റിനൊപ്പം ഇവ അവതരിപ്പിക്കുവാനും സാധ്യതയുണ്ട്. ഇവന്റിൽ കമ്പനി പുതിയ ഇയർബഡുകളും പുറത്തിറക്കും. പാക്കിസ്ഥാനിൽ അവതരിപ്പിച്ച ബഡ്സ് ക്യു 2 കമ്പനി അവതരിപ്പിക്കുവാൻ സാധ്യതയുണ്ട്. കൂടുതലറിയാൻ നിങ്ങൾ തൊട്ടടുത്തായി കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: 20 മണിക്കൂർ വരെ പ്ലേബാക്ക് സമയം നൽകുന്ന റിയൽമി ബഡ്‌സ് ക്യു 2 അവതരിപ്പിച്ചു: വിലയും, സവിശേഷതകളും


Click it and Unblock the Notifications