Home
Mobile

ഇതുവരെ കാണാത്ത സാങ്കേതിക വിദ്യകളുമായി വൺപ്ലസ് 12ന്റെ ഡിസ്പ്ലേ; ഫോൺ 2024 ജനുവരിയിൽ പുറത്തിറങ്ങും

വൺപ്ലസ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ സ്മാർട്ട് ഫോണാണ് വൺപ്ലസ് 12. ഈ ഫോൺ അടുത്ത വർഷം ജനുവരിയിൽ പുറത്തിറങ്ങും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചില ചോർച്ചാ റിപ്പോർട്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൺപ്ലസിന്റെ ഭാ​ഗത്ത് നിന്ന് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും അടുത്ത വർഷം ആദ്യം ഫോൺ പുറത്തിറക്കും എന്ന സൂചനകൾ കമ്പനി തന്നെ നൽകിയിട്ടുണ്ട്.

ഫോണിന്റെ ഡിസ്പ്ലേ തന്നെയാണ് ഏറ്റവും ആകർഷണം എന്നാണ് കമ്പനി പുറത്ത് വിട്ടിരിക്കുന്ന വിവരം. ഉപഭോക്താക്കളുടെ കണ്ണുകൾക്ക് മികച്ച ദൃശ്യാനുഭവം തരുന്ന സ്ക്രീൻ ആണ് വൺപ്ലസ് 12നായി കമ്പനി ഒരുക്കിയിരിക്കുന്നത്. ബെയ്ജിങ് ഓറിയന്റൽ ഇലക്ട്രോണിക്സ് (BOE) എന്ന കമ്പനിയുമായി സഹകരിച്ചാണ് വൺപ്ലസ് ഈ സ്ക്രീൻ നിർമ്മിച്ചിരിക്കുന്നത്. 1,440 x 3,168 പിക്സൽ റെസലൂഷനും 2,600 നിറ്റ്സ് വരെ തെളിച്ചവും ഈ സ്ക്രീൻ വാ​ഗ്ദാനം ചെയ്യുന്നതായിരിക്കും.

ഇതുവരെ കാണാത്ത സാങ്കേതിക വിദ്യകളുമായി വൺപ്ലസ് 12ന്റെ ഡിസ്പ്ലേ

MOST READ: ഫ്ലിപ്പ്കാർട്ടിലെ ദീപാവലി ഓഫർ ഇന്ന് അവസാനിക്കും; ഐഫോണും പിക്സൽ ഫോണും വിലക്കുറവിൽ വാങ്ങാനുള്ള അവസാന ദിനം

എത്ര സൂര്യപ്രകാശം ഏറ്റാലും സ്ക്രീനിലുള്ള വിവരങ്ങൽ നമ്മുക്ക് വ്യക്തമായി കാണാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല സ്ക്രീനിൽ തെളിയുന്ന നിറങ്ങളും ​ഗ്രാഫിക്സുകളും മികച്ച അനുഭവം ആയിരിക്കും ഉപഭോക്താക്കളുടെ കണ്ണുകൾക്ക് നൽകുക. എ പ്ലസ് സർട്ടിഫിക്കറ്റാണ് ഫോണിന്റെ ഡിസ്പ്ലേയ്ക്ക് ഡിസ്പ്ലേമേറ്റ് നൽകിയിരിക്കുന്ന റേറ്റിം​ഗ് എന്ന കാര്യവും ശ്രദ്ധേയമാണ്. കുറഞ്ഞ ബാറ്ററി ചാർജ് കൊണ്ട് തന്നെ ദീർഘനേരം ഈ സ്ക്രീനുകൾക്ക് പ്രവർത്തിക്കാൻ സാധിക്കുന്നതായിരിക്കും.

മറ്റ് ഫോണുകളെ അപേക്ഷിച്ച് 13 ശതമാനം കുറഞ്ഞ അളവിൽ ബാറ്ററി ചാർജ് മതിയാകും ഈ ഫോണിന്റെ ഡിസ്പ്ലേയ്ക്ക് പ്രവർത്തിക്കാൻ. ഈ OLED സ്ക്രീനിന്റെ വലുപ്പം 6.7 ഇഞ്ച് ആയിരിക്കും. 120hz വരെ റീഫ്രഷ് റെയ്റ്റും വാ​ഗ്ദാനം ചെയ്യുന്നതായിരിക്കും. ഒക്ടോബറിൽ നടന്ന ഒരു ചടങ്ങിൽ ഈ ഫോണിന്റെ ഡിസ്പ്ലേ ഔട്ട്പുട്ട് വൺപ്ലസ് പ്രദർശനത്തിന് വെച്ചിരുന്നു. ഇത് ആദ്യമായാണ് ഇത്രയും മികച്ച 2K "X1 (ഓറിയന്റൽ) സ്‌ക്രീനുമായി" ഒരു ഫോൺ തയ്യാറാക്കുന്നത്.

ഇതുവരെ കാണാത്ത സാങ്കേതിക വിദ്യകളുമായി വൺപ്ലസ് 12ന്റെ ഡിസ്പ്ലേ

MOST READ: വീട് വൃത്തിയാക്കാതെ എന്ത് ദീപാവലി! 50% ഡിസ്കൗണ്ടിൽ ഇപ്പോൾ വാങ്ങാവുന്ന വാക്വം ക്ലീനറുകൾ

വൺപ്ലസ് 12 ന്റെ ഡിസ്പ്ലേയിൽ ഓപ്പോയുടെ ഫസ്റ്റ് ജെൻ സെൽഫ് ഡെവലപ്പ്ഡ് ഇമേജ് ക്വാളിറ്റി എഞ്ചിൻ ഡിസ്‌പ്ലേ P1 ചിപ്പും ചേർക്കാൻ സാധ്യത ഉണ്ടെന്നാണ് ലീക്കഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവ 90% ​ഹൈ പ്രിസിഷൻ പിക്സൽ-ലെവൽ കാലിബ്രേഷൻ അൽഗോരിതം വാഗ്ദാനം ചെയ്യുന്നുവയാണ്. BOEയും വൺപ്ലസും ചേർന്ന് പുതിയതായി അഞ്ചോളം സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തെന്നും ഇവയെല്ലാം തന്നെ വൺപ്ലസ് 12ൽ ഉണ്ടായിരിക്കുമെന്നും ഈ റിപ്പോർട്ടുകൾ പറയുന്നു.

അതേ സമയം വൺപ്ലസ് 12ന്റെ മറ്റ് വിശേഷങ്ങൾ പരിശോധിച്ചാൽ ക്വാൽക്കോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആയിരിക്കും ഫോണിനായി നൽകുക. 16 ജിബി റാം 256 ജിബി സ്റ്റോറേജ് എന്ന വേരിയന്റിൽ ആയിരിക്കും ഈ ഫോൺ പുറത്തിറങ്ങുക. മറ്റ് വേരിയന്റുകൾ ഉണ്ടായിരിക്കുമോ എന്ന കാര്യം വ്യക്തമല്ല. ബാറ്ററിയാകട്ടെ 5400mAh ആയിരിക്കും. മികച്ച ബാറ്ററി ലൈഫ് തന്നെ ഈ ഫോണിൽ നിന്ന് പ്രതീക്ഷികാവുന്നതാണ്.

100W വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗും ഈ ഫോൺ പിന്തുണച്ചേക്കാം എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഫോണിന്റെ ക്യാമറ സിസ്റ്റം ആണ് എടുത്തുപറയേണ്ട മറ്റൊരു ഡിപ്പാർട്ട്മെന്റ്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജികരണത്തോടെ ആയിരിക്കും വൺപ്ലസ് 12 പുറത്തിറങ്ങുക. ഇതിൽ പ്രൈമറി സെൻസർ 50 എംപി ആയിരിക്കും. 50 എംപിയുടെ തന്നെ അൾട്രാ വൈഡ് ക്യാമറയും ഫോണിൽ ഇടം പിടിയ്ക്കും. ടെലിഫോട്ടോ ലെൻസ് ആകട്ടെ 64 എംപി ആയിരിക്കും.

3X ഒപ്റ്റിക്കൽ സൂം ആയിരിക്കും ഈ ടെലിഫോട്ടോ ലെൻസ് വാ​ഗ്ദാനം ചെയ്യുക. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 14-ൽ ആയിരിക്കും വൺപ്ലസ് 12 പ്രവർത്തിക്കുക. അതേ സമയം ഈ വിവരങ്ങളെല്ലാം ചില ചോർച്ചാ റിപ്പോർട്ടുകളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയിരിക്കുന്നവയാണ്. ഡിസ്പ്ലേയുടെ കാര്യങ്ങൾ ഒഴികെ മറ്റ് കാര്യങ്ങളൊന്നും കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ഔദ്യോ​ഗിക സ്ഥിരീകരണം ആദ്യമറിയാനായി ​ഗിസ്ബോട്ട് മലയാളം പിന്തുടരുക.

More from GizBot

Best Mobiles in India

English summary
The company has released the information that the phone's display is the most attractive. The company has prepared a screen for the OnePlus 12 that gives a better visual experience to the eyes of the customers. OnePlus has made this screen in collaboration with Beijing Oriental Electronics (BOE). The screen will offer a resolution of 1,440 x 3,168 pixels and a brightness of up to 2,600 nits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X