Just In
- 1 hr ago
ടെലിക്കോം കമ്പനികൾക്ക് സർക്കരിന്റെ മുന്നറിയിപ്പ്; എജിആർ കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കണം
- 3 hrs ago
മികച്ച ഫീച്ചറുകളുമായി റെഡ്മി കെ 30, റെഡ്മി ലാപ്ടോപ്പ് എന്നിവ പുറത്തിറങ്ങി
- 3 hrs ago
2020ൽ 5ജി സ്മാർട്ട്ഫോണുകൾക്ക് വിലകുറയും, കാരണം ഇതാണ്
- 3 hrs ago
വൻ വിലക്കുറവുമായി റെഡ്മി 8, റെഡ്മി നോട്ട് 8 സെയിൽ; അറിയേണ്ടതെല്ലാം
Don't Miss
- Sports
എന്തുകൊണ്ട് സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കുന്നില്ല? മൂന്നു കാരണങ്ങള്‍
- Automobiles
സ്വാർട്ട്പിലൻ 200 അവതരിപ്പിച്ച് ഹസ്ഖ്വര്‍ണ
- News
നിങ്ങള്‍ ഈ നാടിന്റെ മുഖ്യമന്ത്രിയായതില്‍ ലജ്ജിക്കുന്നു; നടന് സിദ്ധാര്‍ഥ് സര്‍ക്കാരിനെതിരെ
- Finance
മാരുതിയ്ക്ക് പിന്നാലെ, ജനുവരി മുതൽ ഹീറോ വാഹനങ്ങളുടെയും വില ഉയരും
- Movies
മോഹന്‍ലാലിന്റെ ഭാഗ്യ നായിക! ലാലേട്ടനൊപ്പം ആദ്യമായി അഭിനയിച്ചപ്പോള്‍, ചിത്രം പങ്കുവെച്ച് നടി മീന
- Travel
വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്...ഇവിടെ ക്ഷേത്രനിലത്തുറങ്ങിയാൽ സന്താനഭാഗ്യം ഉറപ്പ്
- Lifestyle
കുഞ്ഞിന് തൂക്കവും അമ്മക്ക് സുഖപ്രസവവും ഉറപ്പ്
ഇന്ത്യൻ വിപണി കീഴടക്കാനെത്തിയ വൺപ്ലസ് 7ടിയുടെ സവിശേഷതകൾ
സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് വൺപ്ലസ് അതിൻറെ ഏറ്റവും പുതിയ മുൻനിരഫോണായ വൺപ്ലസ് 7 ടി അവതരിപ്പിച്ചു. വൺപ്ലസ് 7ടിയുടെ ഇന്ത്യൻ വിപണിയിലെ വില 8 ജിബി റാം, 128 ജിബി റോം വേരിയൻറിന് 37,999 രൂപയും 256 ജിബി റോം മോഡലിന് 39,990 രൂപയുമാണ്.

പുതിയ പ്രൊഡക്ടുകൾക്ക് മുൻപ് ഇറങ്ങിയ പൊഡക്ടുകളെക്കാൾ ഉയർന്ന വില നിശ്ചയിക്കുന്ന രീതിയാണ് കമ്പനി പിന്തുടർന്നിരുന്നത്. പക്ഷേ, മൊത്തത്തിലുള്ള പാക്കേജ് പരിശോധിച്ചാൽ വൺപ്ലസ് 7 ടി അതിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. വൺപ്ലസ് 7ടി അതിൻറെ മുൻഗാമിയെക്കാൾ ശ്രദ്ധേയമായ ചില പുതുമകളുമായാണ് വരുന്നത്. വൺപ്ലസ് 7ടിയുടെ സവിശേഷതകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഫ്ലൂയിഡ് ഡിസ്പ്ലേ 90Hz റിഫ്രഷ് റേറ്റിനൊപ്പം
വൺപ്ലസ് 7ടിയുടെ ഡിസ്പ്ലെ 6.5 ഇഞ്ച് ഒഎൽഇഡി സ്‌ക്രീനിൽ കോംപാക്റ്റ് ഫോം ഫാക്ടറിലാണ് വരുന്നത് വൺപ്ലസ് 7 പ്രോയേക്കാൾ ചെറിയ ഡിസ്പ്ലെയാണ് ഇത്. വൺപ്ലസ് 7 ൽ നിന്നുള്ള ടിയർഡ്രോപ്പ് നോച്ച് 7ടിയിൽ കമ്പനി നിലനിർത്തുന്നു. 7 പ്രോയിൽ നിന്ന് വ്യത്യസ്തമായി ഡിസ്പ്ലെഎഡ്ജിൽ കർവുകൾ നൽകിയിരിക്കുന്നു. ഡിസ്പ്ലേയുടെ യുഎസ്‌പിക്ക് 90 Hz റിഫ്രഷ് റേറ്റ് ആണ് ഉള്ളത്. അത് ട്രാൻസിഷനേയും ആനിമേഷനുകളെയും സുഗമമാക്കുന്നു. ഇത് വൺപ്ലസ് 7ടിയെ കുറഞ്ഞ വിലയിൽ ഇത്തരം ഫീച്ചറുകൾ ലഭിക്കുന്ന ഫോൺ എന്ന കാറ്റഗറിയിലേക്ക് കൂടി ചേർക്കുന്നു. ബ്രൈറ്റ്നസ് ലെവൽ 1,000 നിറ്റ് വരെ ഉയരുന്നു. അതിനാൽ സൂര്യപ്രകാശത്തിലും സ്ക്രീനിൻറെ വ്യക്തത കുറയുന്നില്ല. എന്നാലും സ്ക്രീനിൻറെ റസലൂഷൻ 1080p മാത്രമാണ്. ബെസെലുകൾ അല്പം കട്ടിയുള്ളതാണ്. വൺപ്ലസ് 7ടിയുടെ വിലകൂടി കണക്കിലെടുക്കുമ്പോൾ മികച്ച ഫീച്ചറുകൾ തന്നെയാണ് ഡിസ്പ്ലെയ്ക്ക് എന്ന് പറയാം.

ഓവർഹൌലോട് കൂടിയ പിൻപാനൽ
നവീകരിച്ച ഇന്റേണലുകൾക്ക് പുറമേ വൺപ്ലസ് 7 ടിയിൽ ഒരു ഡിസൈൻ ഓവർഹോളും ഉണ്ടായിട്ടുണ്ട്. അത് മുൻവശത്തല്ല മറിച്ച് പിന്നിലെ പാനലിലാണ്. പിൻവശത്ത് മൂന്ന് ക്യാമറകളെ വൃത്താകൃതിയിലുള്ള വാച്ച് പോലുള്ള മൊഡ്യൂളിനുള്ളിലാണ് കമ്പനി സ്ഥാപിച്ചിട്ടുള്ളത്. ഇത് പലർക്കും ഇഷ്ടപ്പെടണമെന്നില്ല. വൺപ്ലസ് 7ടിയ്ക്ക് ഗ്ലേസിയർ ബ്ലൂ കളറും നൽകിയിട്ടുണ്ട്. എന്നാലും മുൻപ് പുറത്തിറങ്ങിയ വൺപ്ലസ് സ്മാർട്ട്‌ഫോണുകളേക്കാൾ ഇത് ഗ്ലോസിയർ ആണ്. ഇത് വേഗത്തിൽ വിരലടയാളങ്ങൾ പകർത്തുന്നു. പലർക്കും ഫോൺ ഇഷ്ടപ്പെടാതിരിക്കാൻ ഇതൊരു കാരണായേക്കും.

സ്നാപ്ഡ്രാഗൻറെ കരുത്ത്
വൺപ്ലസ് 7 ടി പ്രവർത്തിക്കുന്നത് സ്നാപ്ഡ്രാഗൺ 855+ പ്രോസസറിലാണ്. ഇത് ക്വാൽകോമിൽ നിന്നുള്ള ഏറ്റവും പുതിയതും സ്നാപ്പിയസ്റ്റുമായ മൊബൈൽ ചിപ്പാണ്. മികച്ച സിപിയു, ജിപിയു പെർഫോമൻസ് ഉള്ള സ്നാപ്ഡ്രാഗൺ 855 SoC- യുടെ ഓവർലോക്ക് ചെയ്ത പതിപ്പാണ് ഈ ചിപ്പ്. കൂടാതെ ആപ്ലിക്കേഷൻ ലോഞ്ച് സമയം കുറയ്ക്കുന്ന യുഎഫ്‌എസ് 3.0 ചിപ്‌സെറ്റിനെ ശക്തിപ്പെടുത്തുന്നു. പുതിയ പ്രോസസർ ഉപയോഗിച്ച് മെച്ചപ്പെട്ട ഗ്രാഫിക്സോടുകൂടിത്തന്നെ വൺപ്ലസ് 7 ടിക്ക് 15 ശതമാനം വരെ വേഗത്തിൽ പ്രവർത്തിക്കാൻ കഴിയും. 2.96 ജിഗാഹെർട്‌സ് ഓവർലോക്ക് ചെയ്ത അഡ്രിനോ 640 ജിപിയുവിനൊപ്പം പ്രവർത്തിക്കുന്ന ഒക്ടാ കോർ ചിപ്‌സെറ്റാണിത്.

ആൻഡ്രോയിഡ് 10ൽ പുതിയ ഓക്സിജൻ ഒ.എസും
ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസിൻറെ ഏറ്റവും പുതിയ പതിപ്പാണ് വൺപ്ലസ് 7 ടിയിൽ വരുന്നത്. ഗൂഗിളിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയിഡ് 10 പ്രവർത്തിക്കുന്ന പിക്സൽ ഫോണുകളല്ലാത്ത ആദ്യത്തെ സ്മാർട്ട്‌ഫോൺ കൂടിയാണിത്. പുതിയ സോഫ്റ്റ് വെയർ കാരണം മികച്ച പ്രകടനവും സമയബന്ധിതമായ അപ്‌ഡേറ്റുകളും ലഭിക്കുന്നുണ്ട്. ഫോൺ ഉപയോഗിക്കുമ്പോൾ മൊത്തത്തിലുള്ള അനുഭവം മികച്ചതാക്കുകയും ചെയ്യുന്നു. ആൻഡ്രോയിഡ് 10ലുടെ മികച്ച ഗസ്റ്റർ ഫീച്ചറുകളും നിങ്ങൾക്ക് ലഭിക്കും.

മികച്ച ക്യാമറ സജ്ജീകരണം
വൺപ്ലസ് 7 പ്രോയിൽ ഉള്ള അതേ സെൻസറുകൾ അടങ്ങിയതാണ് വൺപ്ലസ് 7ടിയുടെ ക്യാമറ സജ്ജീകരണം. 48 എംപി പ്രൈമറി സെൻസർ, 16 എംപി അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, 2 എം ഒപ്റ്റിക്കൽ സൂം ഉള്ള 12 എംപി ടെലിഫോട്ടോ ലെൻസ് എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 60fps വരെ 4K വീഡിയോ റെക്കോർഡിംഗും ക്യാമറ സപ്പോർട്ട് ചെയ്യുന്നു. കൂടാതെ വൺപ്ലസ് 7 ടി മാക്രോ ഫോട്ടോഗ്രാഫിയെയും സപ്പോർട്ട് ചെയ്യുന്നു. ഇതുകൂടാതെ സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 16 എംപി ക്യാമറയും നൽകിയിരിക്കുന്നു

വാർപ്പ് ചാർജ് 30 ടി സപ്പോർട്ട്
3,800 mAh ബാറ്ററിയാണ് പുതിയ വൺപ്ലസ് 7 ടിയിൽ ഉള്ളത്. വൺപ്ലസ് 7 പ്രോയുമായി (4,000 എംഎഎച്ച്) താരതമ്യപ്പെടുത്തുമ്പോൾ ബാറ്ററിയുടെ വലുപ്പം ചെറുതാണ്. എന്നിരുന്നാലും വൺപ്ലസ് 7ടി വാർപ്പ് ചാർജ് 30 ടി ഫാസ്റ്റ് ചാർജിംഗ് സംവിധാനമാണ് ,വൺപ്ലസ് 7ടിയി നൽകിയിരിക്കുന്നത്. പുതിയ സാങ്കേതികവിദ്യയിലൂടെ 30 മിനിറ്റിനുള്ളിൽ വൺപ്ലസ് 7 ടി പൂജ്യത്തിൽ നിന്ന് 70 ശതമാനം ചാർജ്ജ് ആകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ദീർഘനേരം ചാർജ്ജ് നിലനിൽക്കുകയും വേഗത്തിൽ ചാർജ്ജ് ചെയ്യാൻ സാധിക്കുകയും ചെയ്യുന്ന സംവിധാനം ഉപഭോക്താക്കളെ ആകർഷിക്കുമെന്ന് ഉറപ്പാണ്.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090