Home
Mobile

ഓപ്പോ എഫ് 19 സ്മാർട്ഫോൺ ഉടനെ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഓപ്പോ അടുത്തിടെ ഇന്ത്യയിൽ ഓപ്പോ എഫ് 19 പ്രോ, ഓപ്പോ എഫ് 19 പ്രോ + 5 ജി എന്നിവ പുറത്തിറക്കി. ലോഞ്ച് ഇവന്റിൽ കമ്പനി ഓപ്പോ എഫ് 19 സ്മാർട്ഫോണിനെ കുറിച്ച് സൂചന നൽകുകയും അത് പിന്നിട് അവതരിപ്പിക്കുമെന്നും സൂചന നൽകിയിരുന്നു. ടീസർ ഇമേജിൽ നിന്ന്, വാനില വേരിയന്റ് അതിൻറെ ഡിസൈൻ പ്രോ വേരിയന്റുകളുമായി സാമ്യം പുലർത്തുമെന്ന് പറയുന്നു. കൂടാതെ, വരാനിരിക്കുന്ന ഈ സ്മാർട്ട്‌ഫോണിനെക്കുറിച്ച് കമ്പനി കൂടുതൽ കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

ഓപ്പോ എഫ് 19 സ്മാർട്ഫോൺ ഉടനെ അവതരിപ്പിക്കും

ഓപ്പോളുടെ ടീസറിൽ വരാനിരിക്കുന്ന ഈ സ്മാർട്ഫോണിൻറെ പിൻഭാഗം പ്രദർശിപ്പിച്ചു. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസർ വരുന്ന ചതുരാകൃതിയിലുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഇതിലുണ്ട്. ഗ്രേഡിയന്റ് ബ്ലൂ പെയിന്റ് നിറമാണ് ഈ ഹാൻഡ്‌സെറ്റിൻറെ സവിശേഷത. ഇത് മാറ്റിനിർത്തിയാൽ വരാനിരിക്കുന്ന സ്മാർട്ഫോണിനെ കുറിച്ച് കമ്പനി കൂടുതലൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഓപ്പോ എഫ് 19 പ്രോയുടെ ബേസിക് 8 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റിന് 21,490 രൂപയും, ഓപ്പോ എഫ് 19 പ്രോ + 5 ജിക്ക് 8 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റിന് 25,990 രൂപയുമാണ് വില വരുന്നത്.

കൂടുതൽ വായിക്കുക: എംഐ ലാപ്ടോപ്പുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം, ഓഫർ നാല് ദിവസം കൂടി

ഓപ്പോ എഫ് 19 പ്രോ, ഓപ്പോ എഫ് 19 പ്രോ + 5 ജി: സവിശേഷതകൾ

2400 × 1080 പിക്‌സൽ റെസല്യൂഷനുള്ള 6.4 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് രണ്ട് സ്മാർട്ട്‌ഫോണുകളിലും വരുന്നത്. എഫ് 19 പ്രോ + പ്രവർത്തിക്കുന്നത് മീഡിയടെക് ഡൈമെൻസിറ്റി 800 യു SoC പ്രോസസറിലാണ്, അതേസമയം എഫ് 19 പ്രോ മീഡിയടെക് ഹിലിയോ പി 95 SoC പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. ഈ രണ്ട് ഹാൻഡ്സെറ്റുകളിലും 8 ജിബി റാം ഉണ്ട്, പ്രോ + വേരിയന്റിൽ 128 ജിബി ഇന്റേണൽ സ്റ്റോറേജുണ്ട്. പ്രോ വേരിയന്റിൽ 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമുണ്ട്. കമ്പനിയുടെ കളർ ഓപ്പറേറ്റിംഗ് സിസ്റ്റം 11 സ്‌കിൻ ഗൂഗിൾ ആൻഡ്രോയിഡ് 11ൽ പ്രവർത്തിപ്പിക്കുന്നു. 50W വരെ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,310 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓപ്പോ എഫ് 19 പ്രോ, എഫ് 19 പ്രോ + 5 ജിയിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് വരുന്നു. മുൻവശത്ത്, സെൽഫികൾ എടുക്കുന്നതിന് 16 മെഗാപിക്സൽ സെൻസറും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഓപ്പോ എഫ്19 പ്രോ+ ഓപ്പോ എഫ്19 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി; വില, സവിശേഷതകൾ

Best Mobiles in India

English summary
In India, Oppo recently announced the Oppo F19 Pro and Oppo F19 Pro+ 5G smartphones. The Oppo F19, which will be released at a later date, was also teased at the launch event.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X