ഓപ്പോ എഫ് 19, ഓപ്പോ എഫ് 19 പ്രോ സ്മാർട്ഫോണുകൾ മാർച്ചിൽ അവതരിപ്പിച്ചേക്കും

|

ഓപ്പോ എഫ് 19 സീരീസ് പ്രതീക്ഷിക്കുന്നതിലും വേഗത്തിൽ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തി. 91 മൊബൈൽസിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, ഓപ്പോ എഫ് 19, ഓപ്പോ എഫ് 19 പ്രോ എന്നിവയുൾപ്പെടെ ഓപ്പോ എഫ് 19 സീരീസ് ഈ വർഷം മാർച്ച് മാസത്തിൽ അവതരിപ്പിക്കും. എന്നാൽ, ഈ ഹാൻഡ്സെറ്റുകളുടെ തീയതി, ലോഞ്ച് തുടങ്ങിയവയുടെ വിശദാംശങ്ങൾ കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഓപ്പോ എഫ് 19, ഓപ്പോ എഫ് 19 പ്രോ മാർച്ചിൽ അവതരിപ്പിച്ചേക്കും

ഈ ഓപ്പോ സ്മാർട്ട്ഫോണുകൾ ഫെബ്രുവരിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ടിപ്പ് ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ അത് സാധ്യമല്ലായെന്നാണ് കാണിക്കുന്നത്. ഓപ്പോ 21 എന്ന് അറിയപ്പെടുന്ന മറ്റൊരു സ്മാർട്ട്‌ഫോണിലും ഈ ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാവ് പ്രവർത്തിക്കുന്നുണ്ടെന്ന് മാധ്യമ വൃത്തങ്ങൾ പറയുന്നു. ഈ വർഷം പകുതിയിൽ സ്മാർട്ട്ഫോൺ ഔദ്യോഗികമായി വെളിപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു.

കൂടുതൽ വായിക്കുക: ഷവോമി സ്മാർട്ട്‌ഫോണുകൾ ഇപ്പോൾ നിങ്ങൾക്കും സ്വന്തമാക്കാം അതും വിലക്കുറവിൽ

അടുത്ത മാസം മുതൽ തന്നെ ഈ സ്മാർട്ട്‌ഫോണുകളെ കുറിച്ച് സൂചനകൾ നൽകുവാൻ കമ്പനി ആരംഭിക്കുമെന്നുള്ള കാര്യം റിപ്പോർട്ട് സ്ഥിരീകരിച്ചു. ഓപ്പോ എഫ് 19 കഴിഞ്ഞ വർഷം അവതരിപ്പിച്ച ഓപ്പോ എഫ് 17യെ വിപണിയിൽ കടത്തിവെട്ടും. ഓപ്പോ എഫ് 19 പ്രോ, ഓപ്പോ എഫ് 17 പ്രോ എന്നിവയുടെ ഫോളോ-അപ്പ് ഡിവൈസായിരിക്കും ഈ പുതിയ ഫോൺ. ഇന്ത്യയിൽ ഓപ്പോ എഫ് 17യുടെ ബേസിക് 6 ജിബി റാമിനും 128 ജിബി സ്റ്റോറേജ് മോഡലിനും 16,990 രൂപ മുതൽ വില ആരംഭിക്കുമ്പോൾ 8 ജിബി റാം / 128 ജിബി സ്റ്റോറേജ് മോഡലിന് 17,999 രൂപയാണ് വില വരുന്നത്.

ഈ ഹാൻഡ്‌സെറ്റുകൾ ഫ്ലിപ്പ്കാർട്ടിലും മറ്റ് ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിലും ലഭ്യമാണ്. ഓപ്പോ എഫ് 19 സീരീസിന് കീഴിലുള്ള രണ്ട് സ്മാർട്ട്‌ഫോണുകളും വളരെക്കാലമായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. 10x സൂം വരെ ചെയ്യ്ത് ഫോട്ടോകൾ പകർത്തുവാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഹൈബ്രിഡ് ഒപ്റ്റിക്കൽ സൂം സാങ്കേതികവിദ്യ സ്മാർട്ട്‌ഫോണുകളിൽ എത്തുമെന്ന് ചില അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 6,799 രൂപ

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാവ് അടുത്തിടെ ഓപ്പോ റെനോ 5 പ്രോ 5 ജി സ്മര്യഫോണുകൾ ഇന്ത്യയിൽ വില 35,990 രൂപ മുതൽ ആരംഭിച്ചു. മറ്റുള്ളവയിൽ സ്‌ക്രീൻ റെസല്യൂഷൻ 2400 x 1080 പിക്‌സൽ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്, മീഡിയടെക് ഡൈമെൻസിറ്റി 1000+, 64 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറകൾ, 32 മെഗാപിക്സൽ സെൽഫി ക്യാമറ, 65W സൂപ്പർവൂക്ക് 2.0 എന്നിവ വരുന്നു.

Best Mobiles in India

English summary
The Oppo F19 series is reportedly expected to be released earlier than one would expect in India. The Oppo F19 series, including the Oppo F19 and the Oppo F19 Pro, will launch in the month of March this year, according to a report from 91Mobiles. For now, no particular launch date has been announced.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X