ടെന ലിസ്റ്റിംഗിൽ പ്രത്യക്ഷപ്പെട്ട ഓപ്പോ റെനോ 5 ലൈറ്റ് 5 ജി സ്മാർട്ഫോൺ ഉടൻ അവതരിപ്പിച്ചേക്കും

|

ഓപ്പോ റെനോ 5 ലൈറ്റ് 5 ജി (Oppo Reno 5 Lite 5G) സ്മാർട്ഫോണിൻറെ പ്രകടനത്തിനെ കുറിച്ചുള്ള പ്രധാന വാർത്തകൾ ഇപ്പോൾ റിപ്പോർട്ടുകളിൽ വരുന്നുണ്ട്. മാത്രമല്ല, ഈ ശ്രേണിയിൽ ഒരു പുതിയ ലൈറ്റ് വേരിയൻറ് കൂടി ലഭിക്കുമെന്ന് കാണിക്കുന്നു. PELM00 എന്ന മോഡൽ നമ്പറുള്ള ഓപ്പോ റെനോ 5 ലൈറ്റ് 5 ജി കുറച്ച് സർട്ടിഫിക്കേഷൻ ലിസ്റ്റിംഗുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് രണ്ട് പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തുകയും ചെയ്യ്തു. ഈ ലൈറ്റ് മോഡലിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇപ്പോഴും ലഭ്യമല്ല.

ടെന ലിസ്റ്റിംഗിൽ പ്രത്യക്ഷപ്പെട്ട ഓപ്പോ റെനോ 5 ലൈറ്റ് 5 ജി സ്മാർട്ഫോൺ

ടെന ലിസ്റ്റിംഗിൽ ഓപ്പോ റെനോ 5 ലൈറ്റ് 5 ജി സ്മാർട്ഫോൺ

ചൈനീസ് ടെന ടെലികോം ലിസ്റ്റിംഗിൽ ഓപ്പോ PELM00 സ്മാർട്ട്‌ഫോൺ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഈ സ്മാർട്ട്ഫോൺ ഓപ്പോ റെനോ 5 ലൈറ്റ് 5 ജി ആണെന്നും 5 ജി നെറ്റ്‌വർക്കിനെ ഇത് സപ്പോർട്ട് ചെയ്യുമെന്നും അഭ്യൂഹമുണ്ട്. ഒരു പഞ്ച്-ഹോൾ അല്ലെങ്കിൽ വാട്ടർ ഡ്രോപ്പ് കട്ട്ഔട്ട് ഇതിൽ ഉൾപ്പെടുത്തിയേക്കാം. 6.43 ഇഞ്ച് സ്‌ക്രീനിൽ വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോൺ 160.1 x 73.4 x 7.8 മില്ലിമീറ്റർ അളവിൽ വരുമെന്ന് ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു.

ടെന ലിസ്റ്റിംഗിലെ അഭ്യുഹങ്ങളിൽ വരുന്ന ഓപ്പോ റെനോ 5 ലൈറ്റ് 5 ജി യുടെ വലതുവശത്തുള്ള പവർ ബട്ടണും ഇടതുവശത്തുള്ള വോളിയം റോക്കറുകളും വെളിപ്പെടുത്തുന്നു. വശത്തോ പിന്നിലോ ഫിംഗർപ്രിന്റ് സെൻസർ വരുന്നില്ലെന്ന് തോന്നുന്നു. ഇതിനർത്ഥം ഈ ഹാൻഡ്‌സെറ്റിന് അമോലെഡ് ഇൻ-ഫിംഗർപ്രിന്റ് ഡിസ്‌പ്ലേ ഉണ്ടായിരിക്കാം എന്നാണ്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 6,799 രൂപ

ടെനയിൽ നിന്നുള്ള ചിത്രങ്ങൾ ഈ സ്മാർട്ട്ഫോണിൻറെ പിൻഭാഗവും മുൻവശവും വെളിപ്പെടുത്തുന്നു. എന്നാൽ ധാരാളം വിശദാംശങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ ചിത്രം ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പിനെ സൂചിപ്പിക്കുന്നു; എന്നാൽ, ഇതിൽ ഒരു നാലാമത്തെ സെൻസറും ഉണ്ടായിരിക്കാം. ഇതുകൂടാതെ, ലിസ്റ്റിംഗിന് റെനോ 5 ലൈറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

കൂടുതൽ വായിക്കുക: കഴിഞ്ഞയാഴ്ച്ച ഏറ്റവും ട്രന്റിങ്ങായ സ്മാർട്ട്ഫോണുകളിൽ ഗാലക്‌സി എസ് 21 അൾട്ര ഒന്നാമത്

ഓപ്പോ റെനോ 5 ലൈറ്റ് 5 ജി ലോഞ്ച്: എന്താണ് പ്രതീക്ഷിക്കേണ്ടത് ?

ഓപ്പോ റെനോ ലൈറ്റ് മോഡലിനെക്കുറിച്ച് നമ്മൾ കേൾക്കുന്നത് ഇതാദ്യമല്ല. മുമ്പ്, ആരോപിക്കപ്പെട്ട ഓപ്പോ റെനോ 5 ലൈറ്റ് 5 ജി ചൈനീസ് 3C ലിസ്റ്റിംഗിൽ പ്രത്യക്ഷപ്പെട്ടു. ഇവിടെ, ഓപ്പോ PELM00 ഹാൻഡ്‌സെറ്റിൻറെ അതേ മോഡൽ നമ്പർ 4W220 എംഎഎച്ച് ബാറ്ററിയോടൊപ്പം 30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായി വരുന്നു. പ്രീമിയം ഓപ്പോ റെനോ 5, ഓപ്പോ റെനോ 5 പ്രോ 5 ജി മോഡലുകൾ വിപണിയിലുടനീളം വിജയം നേടുകയും ചെയ്യ്തു. ഇപ്പോൾ, ഈ ലൈറ്റ് മോഡൽ അൽപ്പം കുറഞ്ഞ വിലയ്ക്ക് അവതരിപ്പിച്ചേക്കും. ഓപ്പോ റെനോ 5 ലൈറ്റ് 5 ജി രണ്ട് ലിസ്റ്റിംഗുകളിൽ പ്രത്യക്ഷപ്പെട്ടതിനാൽ ലോഞ്ച് ഉടൻ തന്നെ കാണുമെന്ന് പ്രതീക്ഷിക്കാം. വരും ദിവസങ്ങളിൽ ഈ സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

Best Mobiles in India

English summary
A few certification listings showed the suspected Oppo Reno5 Lite 5G with the model number PELM00, revealing a few key details. Please note, there is no official confirmation of the Lite model yet.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X