Home
Mobile

പോക്കോ എഫ് 3 ജിടി സ്മാർട്ഫോൺ ഇന്ത്യയിൽ ഉടനെ അവതരിപ്പിക്കും

2018 ൽ വീണ്ടും അവതരിപ്പിച്ച പോക്കോ എഫ് 1 ൻറെ പിൻ‌ഗാമിയായ പോക്കോ എഫ് 3 ജിടിയായിരിക്കും അടുത്ത പോക്കോ എഫ് സീരീസിൽ വരുന്ന സ്മാർട്ട്‌ഫോണെന്ന് പോക്കോ ഇന്ത്യ ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പോക്കോ എഫ് 3 ജിടി സ്മാർട്ഫോണിന് കരുത്തേകുന്നത് മുൻനിര മീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസറാണെന്ന് കമ്പനി ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇത് വരാനിരിക്കുന്ന റിയൽ‌മി എക്‌സ് 7 മാക്‌സ് 5 ജി സ്മാർട്ഫോണിനെ ശക്തിപ്പെടുത്തുന്ന അതേ ചിപ്‌സെറ്റാണ്. വരാനിരിക്കുന്ന പോക്കോ എഫ് 3 ജിടിയ്ക്ക് മീഡിയടെക് ഡൈമെൻസിറ്റി 1200 പ്രോസസറാണ് നൽകുന്നതെന്ന് പോക്കോ ഇന്ത്യ കൺട്രി ഡയറക്ടർ അനുജ് ശർമ ഇപ്പോൾ ഒരു ചെറിയ ടീസർ വഴി പങ്കിട്ടു.

പോക്കോ എഫ് 3 ജിടി സ്മാർട്ഫോൺ ഇന്ത്യയിൽ ഉടനെ അവതരിപ്പിക്കും

മാത്രമല്ല, പോക്കോ എഫ് 3 ജിടി 2021 ക്യു 3 ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ, അടുത്ത പോക്കോ എഫ് സീരീസ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിനായികുറച്ച് മാസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരും.

കൂടുതൽ വായിക്കുക: അസൂസ് റോഗ് ഫ്ലോ എക്സ്13, റോഗ് സെഫിറസ് ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ എത്തി

പോക്കോ എഫ് 3 ജിടി സ്മാർട്ഫോണിൻറെ സവിശേഷതകൾ

അടുത്തിടെ ചൈനയിൽ അവതരിപ്പിച്ച റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻറെ റീബ്രാൻഡഡ് എഡിഷനാണ് പോക്കോ എഫ് 3 ജിടി. 120 ഹെർട്സ് റിഫ്രഷ് റേറ്റും കോർണിംഗ് ഗോറില്ല ഗ്ലാസ് 5 സുരക്ഷയുമുള്ള 6.67 ഇഞ്ച് ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയാണ് പോക്കോ എഫ് 3 ജിടിക്ക് നൽകിയിരിക്കുന്നത്. നേരത്തെ പറഞ്ഞതുപോലെ ഈ സ്മാർട്ട്‌ഫോണിന് കുറഞ്ഞത് 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസർ നൽകും. ടോപ്പ് കസ്റ്റമൈസ്ഡ് എംഐയുഐ 12.5 സ്‌കിനുള്ള ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനൊപ്പം ഈ സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുവാൻ സാധ്യതയുണ്ട്. ഇത് എംഐയുഐ 12 മായി താരതമ്യപ്പെടുത്തുമ്പോൾ ബ്ലോട്ട്വെയറുകളുടെ എണ്ണം കുറയ്‌ക്കുന്നു.

64 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സംവിധാനം ഈ ഹാൻഡ്‌സെറ്റിലുണ്ടാകും, കൂടാതെ ഒരു 16 എംപി സെൽഫി ക്യാമറ ഉണ്ടാകും. പ്രധാന ക്യാമറയ്ക്ക് സെക്കൻഡിൽ 60 ഫ്രെയിമുകൾ വരെ 4 കെ വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയും. 5,000 എംഎഎച്ച് ബാറ്ററിയായിരിക്കും പോക്കോ എഫ് 3 ജിടിയിൽ ഉൾപ്പെടുത്തുന്നത്. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി 33W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ വായിക്കുക: ഐപി 54 റെസിസ്റ്റൻസുള്ള ഓപ്പോ എൻകോ ഫ്രീ 2 ട്രൂ വയർലെസ് ഇയർബഡുകൾ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

വില അനുസരിച്ച്, റെഡ്മി കെ 40 ഗെയിമിംഗ് എഡിഷന് 500 ഡോളർ വിലവരും, പോക്കോ എഫ് 3 ജിടിയുടെ വില റെഡ്മി കെ 40 ഗെയിമിംഗ് എഡിഷനെക്കാൾ അല്പം വില കുറവായിരിക്കാം. ഇന്ത്യയിൽ പോക്കോ എഫ് 3 ജിടിക്ക് ഏകദേശം 35,000 രൂപയോളം വില വന്നേക്കും.

കൂടുതൽ വായിക്കുക: എൻ‌വിഡിയ ചിപ്പ്, ഒ‌എൽ‌ഇഡി പാനലുമായി ഉടൻ തന്നെ നിന്റെൻഡോ സ്വിച്ച് അവതരിപ്പിച്ചേക്കും

Best Mobiles in India

English summary
Poco India has now officially stated that the Poco F3 GT would be the successor to the Poco F1, which was released in 2018. The Poco F3 GT will be powered by MediaTek's flagship Dimensity 1200 SoC, the same chipset that will power the upcoming Realme X7 Max 5G.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X