Home
Mobile

12,000 രൂപയ്ക്ക് 25,000 രൂപയുടെ ഫീച്ചറുകളുമായി റിയൽമി 12എക്സ് 5ജി നാളെ അവതരിക്കും

റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ റിയൽമി 12 എക്സ് 5ജി നാളെ (ഏപ്രിൽ 2) ഇന്ത്യയിൽ അവതരിപ്പിക്കും. ഫോണിന്റെ വില നേരത്തെ തന്നെ കമ്പനി ഔദ്യോ​ഗികമായി പുറത്ത് വിട്ടിട്ടുണ്ട്. മികച്ച ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൺ എന്ന നിലയ്ക്കാണ് റിയൽമി ഈ ഫോൺ ഇന്ത്യയിൽ‌ അവതരിപ്പിക്കുന്നത്.

ഇതിന് മുമ്പും നിരവധി ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്ന ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് റിയൽമി. ഇവയ്ക്കെല്ലാം തന്നെ മികച്ച അഭിപ്രായമായിരുന്നു ഉപയോക്താക്കളുടെ പക്കൽ നിന്ന് ലഭിച്ചിരുന്നത്. തങ്ങളുടെ പുതിയ ഫോണിനും ഉപയോക്താക്കളുടെ ഇഷ്ടം പിടിച്ചെടുക്കാൻ സാധിക്കും എന്നാണ് റിയൽമി വിശ്വസിക്കുന്നത്. മാർച്ച് 27ന് ആയിരുന്നു റിയൽമി 12 എക്സിന്റെ വില കമ്പനി എക്സ് (ട്വിറ്റർ) വഴി ഔദ്യോ​ഗികമായി പുറത്ത് വിട്ടത്.

12,000 രൂപയ്ക്ക് 25,000 രൂപയുടെ ഫീച്ചറുകളുമായി റിയൽമി 12എക്സ് 5ജി

MOST READ: ഓൺലൈനായി ഓർഡർ ചെയ്ത കേക്ക് കഴിച്ച് പെൺകുട്ടി മരിച്ചു; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

12,000 രൂപയിൽ താഴെ ആയിരിക്കും ഈ ഫോണിന് വില എന്നാണ് അന്ന് റിയൽമി അറിയിച്ചത്. എന്നിരുന്നാലും ഫോണിന്റെ വ്യക്തമായ വില ഇവർ പുറത്ത് വിട്ടിട്ടില്ല. ഫോണിന്റെ ചില ഫീച്ചറുകളും റിയൽമി തന്നെ പുറത്ത് വിട്ടിട്ടുണ്ട്. ഇവ എന്തെല്ലാമായിരിക്കും എന്ന് പരിശോധിക്കാം. 45W SuperVOOC ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 mAh ബാറ്ററി ഈ ഫോണിൽ ഉണ്ടാകും എന്ന് റിയൽമി സ്ഥിരീകരിച്ചിട്ടുണ്ട്.

വെറും 30 മിനിറ്റിനുള്ളിൽ തന്നെ ഈ ബാറ്ററി പൂജ്യത്തിൽ നിന്ന് 50 ശതമാനം ചാർജ് കയറാൻ സന്നദ്ധമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഈ ബാറ്ററിയ്ക്ക് റിവേഴ്സ് ചാർജിങ് ശേഷിയും ഉണ്ടായിരിക്കുന്നതാണ്. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5ജി ഫോൺ ഈ സെ​ഗ്മെന്റിൽ തന്നെ ആദ്യമാണ് എന്നാണ് റിയൽമി അവകാശപ്പെടുന്നത്. 120 Hz റിഫ്രഷ് റെയ്റ്റുള്ള സ്ക്രീനും റിയൽമി 12 എക്സ് 5ജിയിൽ ഉണ്ടായിരിക്കും എന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

12,000 രൂപയ്ക്ക് 25,000 രൂപയുടെ ഫീച്ചറുകളുമായി റിയൽമി 12എക്സ് 5ജി

MOST READ: ഷവോമി SU7 എളുപ്പത്തിൽ സ്വന്തമാക്കാൻ സാധിക്കുമെന്ന് കരുതണ്ട; 7 മാസമെങ്കിലും കാത്തിരുന്നാലെ കാര്യം നടക്കു

6nm 5G ചിപ്‌സെറ്റ് ആണ് ഈ ഫോണിനായി റിയൽമി നൽകുക. മാത്രമല്ല ഈ ഫോണിന് ഡ്യുവൽ സ്പീക്കർ പിന്തുണയും ഉണ്ടായിരിക്കുന്നതാണ്. എൻട്രി ലെവൽ സ്മാർട്ട് ഫോണുകളുടെ സെ​ഗ്മെന്റിൽ വിസി കൂളിംഗ് ടെക്നോളജി സംവിധാനമുള്ള ആദ്യ ഫോണും റിയൽമി 12 എക്സ് 5ജി ആയിരിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. റിയൽമി നാർസോ 70 പ്രോയ്ക്ക് സമാനമായി ഒരു ഡൈനാമിക് ബട്ടണും എയർ ജെസ്റ്റും ഈ ഫോണിൽ‌ ഇടം പിടിച്ചേക്കാം.

റിയൽമി 11 എക്സ് 5ജി എന്ന ഫോണിന്റെ പിൻ​ഗാമി എന്ന നിലയ്ക്കാണ് പുതിയ ഫോണിനെ നാളെ അവതരിപ്പിക്കാൻ റിയൽമി തയ്യാറെടുക്കുന്നത്. 12,999 രൂപയ്ക്ക് ആയിരുന്നു റിയൽമി തങ്ങളുടെ 11 എക്സ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഫോണിൽ നിന്ന് നിരവധി അപ്ഡേറ്റുകളും പുതിയ ഫോണിൽ പ്രതീക്ഷിക്കാൻ സാധിക്കുന്നതാണ്. അതേ സമയം പുതിയ ഫോണിൽ പ്രതീക്ഷിക്കുന്ന മറ്റ് ഫീച്ചറുകൾ എന്തെല്ലാം ആണ് എന്ന കാര്യം പരിശോധിക്കാം.

6.67 ഇഞ്ച് വലുപ്പമുള്ള ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ ഈ ഫോണിൽ ഉണ്ടാകും എന്നാണ് പ്രമുഖ ടിപ്സ്റ്ററായ സുധാൻഷു ആമ്പ്രോസ് പ്രവചിച്ചിരിക്കുന്നത്. MediaTek Dimensity 6100+ ചിപ്സെറ്റ് ഈ ഫോണിൽ ഉണ്ടായിരിക്കും എന്നും ഇദ്ദേഹം പറയുന്നു. 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും ഈ ഫോണിൽ ഉണ്ടാകാൻ സാധ്യത ഉണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0ൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക.

റിയൽമി 12 എക്സ് 5ജിയുടെ ക്യാമറകൾ പരിശോധിക്കുമ്പോൾ 50 എംപിയുടെ ഡ്യുവൽ ക്യാമറ സംവിധാനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. സെൽഫി ഷൂട്ടർ ആകട്ടെ 8 എംപി ആയിരിക്കും എന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫ്ലിപ്പ്കാർട്ട് വഴി ആയിരിക്കും പ്രധാനമായും ഈ ഫോൺ ഇന്ത്യയിൽ വിൽപനയ്ക്ക് എത്തുന്നത്. നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് ആണ് ഈ ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് സമയം നിശ്ചയിച്ചിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The company has said that this battery is ready to charge from zero to 50 percent in just 30 minutes. This battery also has reverse charging capability. Realme claims that the 5G phone with 45W fast charging support is the first in this segment. The company has also confirmed that the Realme 12X 5G will have a screen with a 120 Hz refresh rate.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X