Home
News

ഷവോമി SU7 എളുപ്പത്തിൽ സ്വന്തമാക്കാൻ സാധിക്കുമെന്ന് കരുതണ്ട; 7 മാസമെങ്കിലും കാത്തിരുന്നാലെ കാര്യം നടക്കു

പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രോണിക് വെഹിക്കിളായ SU7 പുറത്തിറക്കിയത് ഏറെ ആകാംഷയോടെയാണ് ടെക് ലോകം നോക്കി കണ്ടത്. മൂന്ന് സെ​ഗ്മെന്റുകളിൽ ആയിട്ടാണ് ഷവോമി തങ്ങളുടെ പുതിയ കാറുകൾ അവതരിപ്പിച്ചത്. ടെസ്ലലയുടെ കാറുകളുമായി താരതമ്യം ചെയ്താണ് ഷവോമി ഈ കാറുകൾ അവതരിപ്പിച്ചത്.

അടുത്ത 20 വർഷത്തിനുള്ളിൽ തന്നെ മികച്ച ഇലക്ട്രോണിക് കാർ നിർമ്മാതാക്കളുടെ പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം പിടിയ്ക്കാനാണ് ഷവോമി ശ്രമിക്കുന്നത് എന്നായിരുന്നു കാർ പുറത്തിറക്കിയപ്പോൾ കമ്പനി വെളിപ്പെടുത്തിയത്. ഇതിനായുള്ള ശ്രമങ്ങളും ഷവോമി ആരംഭിച്ചു കഴിഞ്ഞു. അതേ സയമം കഴിഞ്ഞ ദിവസം ആയിരുന്നു ഷവോമി തങ്ങളുടെ SU7 കാറുകൾ‌ അവതരിപ്പിച്ചത്. നേരത്തെ ബാർസലോണയിൽ വെച്ച് നടന്ന വേൾഡ് മൊബൈൽ കോൺ​ഗ്രസിൽ ഷവോമി ഈ കാർ പ്രദർശത്തിന് വെച്ചിരുന്നു.

ഷവോമി SU7 എളുപ്പത്തിൽ സ്വന്തമാക്കാൻ സാധിക്കുമെന്ന് കരുതണ്ട

MOST READ: ഇനി ഇലക്ട്രിസിറ്റി ബില്ല് ഉയരില്ല; പിഎം സൂര്യോദയ യോജനയിൽ അം​ഗമാകാം, ​ഗുണങ്ങൾ ഏറെ

ചൈനയിൽ ആയിരിക്കും ഈ കാറുകൾ ആദ്യം വിൽപനയ്ക്ക് എത്തുന്നത്. മെയ് മസത്തോടെ തന്നെ കാറുകൾ ചൈനീസ് നിരത്തിൽ ഓടി തുടങ്ങും എന്നാണ് ഷവോമി ആദ്യം അറിയിച്ചത്. എന്നാൽ ഇപ്പോൾ പുതിയൊരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്. ഷവോമി SU7 ബുക്ക് ചെയ്യുന്നവർക്ക് ഏഴ് മാസം വരെ കാത്തിരുന്നാൽ മാത്രമാണ് കാർ സ്വന്തമാക്കാൻ സാധിക്കു എന്നാണ് ഈ വാർത്ത സൂചിപ്പിക്കുന്നത്. കാർ ബുക്കിങ്ങിന്റെ ആപ്പ് വഴിയാണ് ഇക്കാര്യം അറിയാൻ സാധിച്ചിരിക്കുന്നത്.

ഷവോമി SU7ന് നിലവിൽ വലിയ ഡിമാന്റ് ആണ് ചൈനയിൽ ഉള്ളത്. ആവിശ്യക്കാർ കൂടുതലായി ഉള്ളത് കൊണ്ട് തന്നെയാണ് ഈ കാലതാമസം എടുക്കുന്നത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. കാറിന്റെ ബുക്കിങ് ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളിൽ‌ മാത്രം 88,898 പ്രീ ബുക്കിങ് ആണ് നടന്നിരിക്കുന്നത്. 215,900 ചൈനീസ് യുവാൻ മുതലാണ് SU7ന്റെ വില ആരംഭിക്കുന്നത്. അതായത് ഇന്ത്യൻ വിപണിയിൽ ഏകദേശം 24,90,413 രൂപ.

ഷവോമി SU7 എളുപ്പത്തിൽ സ്വന്തമാക്കാൻ സാധിക്കുമെന്ന് കരുതണ്ട

MOST READ: ഭീതി പരത്തി പുതിയ യുഎസ്ബി ചാർജർ സ്കാം; തട്ടിപ്പിൽ നിന്ന് രക്ഷപെടാനുള്ള മാർ​ഗം നിർദേശിച്ച് കേന്ദ്ര സർക്കാർ

സീരീസിലെ പ്രോ വേരിയന്റിന് 245,900 യുവാൻ (ഏകദേശം 28,36,464 രൂപ) ആണ് വില വരുന്നത്. ഇതിന് പുറമെ ടോപ് എൻഡ് മോഡലായ SU7 മാക്സ് എന്ന ഒരു വേരിയന്റും ഷവോമി പുറത്തിറക്കിയിട്ടുണ്ട്. 299,900 യുവാൻ (ഏകദേശം 34,59,356 രൂപ) ആണ് ഇതിന്റെ വില. ഇതിൽ സ്റ്റാന്റേർഡ് മോഡൽ ഡെലിവറി ചെയ്യാനായി 18 മുതൽ 21 ആഴ്ച വരെ സമയം എടുത്തേക്കാം.

പ്രോ വേരിയന്റ് ഡെലിവറി ആകാനും ഇതേ സമയം തന്നെ ആവിശ്യമാണ് എന്നാണ് ഈ ആപ്പ് കാണിക്കുന്നത്. അതേ സമയം മാക്സ് വേരിയന്റ് ആകട്ടെ 27 മുതൽ 30 ആഴ്ചകൾ വരെ കാത്തിരുന്നാൽ ആണ് സ്വന്തമാക്കാൻ സാധിക്കു എന്നും ഈ കണക്കുകള്‌ സൂചിപ്പിക്കുന്നു. കാറിന്റെ വിൽപന ആരംഭിച്ചതിന്റെ ഭാ​ഗമായി ഫൗണ്ടേഴ്‌സ് എഡിഷൻ എന്ന പേരിൽ പ്രത്യേക എഡിഷനും ഷവോമി പുറത്തിറക്കിയതായി റോയിട്ടേഴ്സിന്റെ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഇതിനോടകം തന്നെ 5,000 കാറുകളുടെ ആദ്യ യൂണിറ്റ് വിറ്റ് തീർന്നതായും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. രണ്ടാം എഡിഷന്റെ വിൽപന ഉടൻ തന്നെ ആരംഭിക്കും എന്നാണ് കമ്പനി സിഇഒ ആയ ലെയ് ജുൻ വെയ്‌ബോ പോസ്റ്റിൽ വെളിപ്പെടുത്തിയിരിക്കുന്നത്. നിലവിൽ പ്രതിവർഷം 200,000 കാറുകൾ നിർമ്മിക്കാൻ ശേഷിയുള്ള ഫാക്ടറി ചൈനീസ് തലസ്ഥാനമായ ബീജിങ്ങിൽ ഷവോമിയ്ക്ക് ഉണ്ട്. കൂടുതൽ നിർമ്മാണം ആവിശ്യമായി വന്നാൽ ഇതിന്റെ എണ്ണം കൂട്ടാനും ഷവോമി പദ്ധതിയിടുന്നുണ്ട്.

ഡ്യുവല്‍-മോട്ടോര്‍, ഫോര്‍-വീല്‍-ഡ്രൈവ് പവര്‍ട്രെയിന്‍ സജ്ജീകരിച്ചിരിക്കുന്ന ലിമിറ്റഡ് ഫൗണ്ടേഴ്സ് എഡിഷന്‍ ഏകദേശം 986 bhp പവര്‍ നല്‍കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെറും 1.98 സെക്കന്‍ഡ് കൊണ്ട് 0-100 kmph വേഗത കൈവരിക്കാൻ ഈ കാറിന് സാധിക്കും എന്നും ഷവോമി അവകാശപ്പെടുന്നുണ്ട്. ടെസ്ല മോഡല്‍ 3-യേക്കാള്‍ ഏകദേശം 4,100 യുഎസ് ഡോളര്‍ കുറഞ്ഞ വിലയിലാണ് ഷവോമി ഈ കാർ വിൽപനയ്ക്ക് എത്തിച്ചിരിക്കുന്നത് എന്നും ഇതിന്റെ പ്രത്യേകതയാണ്.

More from GizBot

Best Mobiles in India

English summary
The Xiaomi SU7 currently has a huge demand in China. It has been learned that this delay is taking place because there are more people who need it. 88,898 pre-bookings have been done within the first 24 hours of the car booking. The price of the SU7 starts at 215,900 Chinese yuan. That is around Rs 24,90,413 in the Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X